യു.എസിൽ അപാർട്മെന്റിന്റെ 29ാം നിലയിൽ നിന്ന് വീണ് മൂന്നുവയസുകാരൻ മരിച്ചു

ന്യൂയോർക്: ന്യൂയോർക് സിറ്റിയിലെ അപാർട്മെന്റ് കെട്ടിടത്തിന്റെ 29ാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം. കെട്ടിടത്തിന്റെ അഞ്ചാം നിലയിലുള്ള സ്കാർഫോൾഡിങിൽ നിന്ന് വലിയ ശബ്ദം കേട്ടതായി അയൽക്കാർ വിവരിച്ചു. ഈ സമയം പുറത്തുണ്ടായിരുന്ന കുട്ടിയുടെ അമ്മ ബഹളം വയ്ക്കാൻ തുടങ്ങിയെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

കുട്ടിയുടെ പിതാവ് താഴേക്ക് ഓടി, മകനെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. മൂന്നുവയസുകാരനെ ഉടൻ തന്നെ ഹാർലെം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ മരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. ന്യൂയോർക്കിൽ 10 വയസിനു താഴെയുള്ള കുട്ടികൾ താമസിക്കുന്ന അപാർട്മെന്റുകളിൽ വിൻഡോ ഗാർഡുകൾ സ്ഥാപിക്കണമെന്ന് നിയമമുണ്ട്.

അതേസമയം, ഇപ്പോൾ മരിച്ച കുട്ടി താമസിച്ച അപാർട്മെന്റിൽ വിൻഡോ ഗാർഡുകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. കുട്ടി വീഴു​മ്പോൾ അപാർട്മെന്റിലുണ്ടായിരുന്ന രണ്ട് വ്യക്തികളുമായി ഉദ്യോഗസ്ഥർ സംസാരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - 3-Year-Old Boy Dies After Falling From 29th Floor Balcony In New York

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.