വാഷിങ്ടൺ: അമേരിക്കയിലെ ലോസ് ആഞ്ജലസിൽ അതിസമ്പന്ന മേഖലകളെ ചാരമാക്കി പടരുന്ന കാട്ടുതീ ഇതിനകം 25,000 കോടി ഡോളറിന്റെ (ഏകദേശം 22 ലക്ഷം കോടി രൂപ) നഷ്ടം ഉണ്ടാക്കിയതായി റിപ്പോർട്ട്. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന സാമ്പത്തിക ബാധ്യത സൃഷ്ടിച്ച അഗ്നിബാധയാകും ഇത്.
24 പേർ ഇതിനകം മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. 40,000 ഏക്കർ ഭൂമി കത്തിയമർന്നു. 12,300ലേറെ കെട്ടിടങ്ങളും നശിച്ചു. അഞ്ചിടത്ത് പടർന്ന തീ മൂന്നു മേഖലകളിൽ ഇപ്പോഴും സജീവമായി തുടരുകയാണ്.
അതിസമ്പന്നർ വസിക്കുന്ന പാലിസേഡ്സ് മേഖലയിലാണ് ഏറ്റവും കൂടുതൽ നാശമുണ്ടാക്കിയത്. ഇവിടെ മാത്രം 23,000ത്തിലേറെ ഏക്കറാണ് അഗ്നി വിഴുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.