Posted On
date_range Updated On
date_range കൊളംബിയയിൽ ബസ് മറിഞ്ഞ് 20 പേർ മരിച്ചു,15 പേർക്ക് പരിക്ക്
ബൊഗട്ട: തെക്ക് പടിഞ്ഞാറൻ കൊളംബിയയിൽ ബസ് മറിഞ്ഞ് 20 പേർ മരിച്ചു.15 പേർക്ക് പരിക്കേറ്റു. തുമാകോയിൽ നിന്ന് യാത്രക്കാരുമായി പോയ ബസ് മൂടൽമഞ്ഞുള്ള പ്രദേശത്തെ വളവ് ഇറങ്ങുന്നതിനിടെ ബ്രേക്ക് നഷ്ടമായാണ് അപകടത്തിൽപെട്ടതെന്ന് പൊലീസ് പറഞ്ഞു.
മൂന്നും എട്ടും വയസ്സുള്ള കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. പൊലീസും, അഗ്നിശമനസേനയും ഒമ്പത് മണിക്കൂർ രക്ഷാപ്രവർത്തനം നടത്തിയാണ് ദൗത്യം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.