​അമേരിക്കയിൽ വെടിവെപ്പ്: രണ്ട് മരണം, മൂന്ന് പേർക്ക് പരിക്കേറ്റു, പ്രതി അറസ്റ്റിൽ

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ ജോ​ലി​സ്ഥ​ല​ത്തു​ണ്ടാ​യ വെ​ടിവെപ്പിൽ​ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ചെ​സ്റ്റ​റി​ൽ ബുധനാഴ്ചയാണ് സം​ഭ​വം. അ​ക്ര​മി​യെ അ​റ​സ്റ്റ് ചെ​യ്തെ​ന്ന് ചെ​സ്റ്റ​ർ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ്റ്റീ​വ​ൻ ഗ്രെ​റ്റ്‌​സ്‌​കി അ​റി​യി​ച്ചു. ഡെ​ല​വെ​യ​ർ കൗ​ണ്ടി ലി​ന​നി​ലാ​ണ് വെ​ടി​വെ​പ്പ് ന​ട​ന്ന​തെ​ന്ന് ഡെ​ല​വെ​യ​ർ കൗ​ണ്ടി ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി ജാ​ക്ക് സ്റ്റോ​ൾ​സ്റ്റൈം പ​റ​ഞ്ഞു.

തോ​ക്കു​മാ​യി ജോ​ലി​സ്ഥ​ല​ത്തെ​ത്തി​യ അ​ക്ര​മി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സ്‌​റ്റോ​ൾ​സ്റ്റൈ​മ​ർ പ​റ​ഞ്ഞു. പ്ര​തി​യെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അമേരിക്കയിൽ വെടിവെപ്പ് പതിവാകുകയാണ്. ഈ വർഷം മ​ാത്രം അമേരിക്കയിൽ 168 വെടിവെപ്പുകൾ നടന്നതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ തോക്ക് ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നാവശ്യം ശക്തമാവുകയാണ്. 

Tags:    
News Summary - 2 Dead, Three Injured In Shooting In US' Pennsylvania, Suspect Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.