ഇസ്രായേൽ സൈന്യത്തിന്‍റെ വെടിവെപ്പിൽ 17കാരൻ കൊല്ലപ്പെട്ടു

ജറൂസലം: വെസ്റ്റ് ബാങ്കിലെ വടക്കൻ മേഖലയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 17 വയസ്സുള്ള ഫലസ്തീൻകാരൻ കൊല്ലപ്പെട്ടു. ജെനിൻ പട്ടണത്തിന് തെക്ക് സബാബ്ദേഹിലാണ് സംഭവം.

തലയിൽ വെടിയേറ്റാണ് ഒത്മാൻ അബു ഖർജ് എന്നയാൾ കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ശനിയാഴ്ച ഫലസ്തീനിലെ വടക്കൻ നഗരമായ ഹവാരയിൽ ഇസ്രായേലിയായ പിതാവിനെയും മകനെയും കൊലപ്പെടുത്തിയ ആൾക്കുവേണ്ടിയാണ് ഇസ്രായേൽ സൈന്യം പ്രദേശത്ത് റെയ്ഡ് നടത്തിയത്.

Tags:    
News Summary - 17 people were killed in Israeli army firing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.