ഗസ്സയിലെ റഫയിൽ അഭയാർഥി ക്യാമ്പിന് പുറത്ത് ഭക്ഷണത്തിന് കാത്തുനിൽക്കുന്ന കുട്ടികൾ

റഫയിൽ വ്യോമാക്രമണത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

ഗസ്സ: ഇസ്രായേൽ കരയുദ്ധം റഫയിലേക്കും വ്യാപിപ്പിക്കാൻ നീക്കം നടത്തുന്നതോടെ ഗസ്സയിലെ അവശേഷിക്കുന്ന അഭയകേന്ദ്രവും സുരക്ഷിതമല്ലാതാകുമെന്ന ഭീതി. 24 മണിക്കൂറിനിടെ റഫയിൽ വ്യോമാക്രമണത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 14 സാധാരണക്കാർ കൊല്ലപ്പെട്ടു.

മറ്റു ഭാഗങ്ങളിൽനിന്ന് രക്ഷ തേടിയെത്തിയ ലക്ഷക്കണക്കിന് അഭയാർഥികളാണ് റഫയിൽ കഴിയുന്നത്. തങ്ങൾ രക്തസാക്ഷിത്വത്തിന് തയാറെടുത്തതായി റഫ നിവാസികൾ അൽ ജസീറയോട് പ്രതികരിച്ചു.

ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 27,840 ആയി. 24 മണിക്കൂറിനിടെ 130 പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആകെ 67,317 പേർക്കാണ് പരിക്കേറ്റത്.

Tags:    
News Summary - 14 people including five children killed in airstrikes in Rafah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.