മെക്സികോയിലെ ബാറിൽ വെടിവെപ്പ്; 12 പേർ കൊല്ലപ്പെട്ടു

മെക്സികോ സിറ്റി: മെക്സികോയിലെ ഇറാപുവാറ്റോ നഗരത്തിലെ ബാറിലുണ്ടായ വെടിവെപ്പിൽ ആറ് സ്ത്രീകളുൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ബാറിലേക്കെത്തിയ സായുധ സംഘം ജീവനക്കാരുൾപ്പെടെയുള്ളവർക്കെതിരെ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.അക്രമ കാരണം വ്യക്തമായിട്ടില്ല. അക്രമികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഒരു മാസത്തിനിടെ സംസ്ഥാനത്തു നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവെപ്പാണിത്. ഈ മാസമാദ്യം ഗുറേറോയിലെ സാൻ മിഗുവൽ ടോട്ടോലപാനിലെ ടൗൺ ഹാളിൽ മേയർ ഉൾപ്പെടെ 20 പേരെ അക്രമി സംഘം കൊലപ്പെടുത്തിയിരുന്നു.

ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 2,115 കൊലപാതകങ്ങൾ മേഖലയിൽ നടന്നിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.

2006 ഡിസംബറിലുണ്ടായ വിവാദ സൈനിക മയക്കുമരുന്ന് വിരുദ്ധ ആക്രമണത്തിനു ശേഷം 340,000-ത്തിലധികം കൊലപാതകങ്ങൾ മെക്സികോയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

News Summary - 12 killed in shooting at central Mexico bar, hunt for assailants on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.