അങ്കാറ(തുർക്കി): 116ാം വയസിൽ കോവിഡ് മഹാമാരിയെ അതിജീവിച്ച് ജയിച്ച് ലോകത്തെ അത്ഭുതപ്പെടുത്തി തുർക്കിയിലെ മുത്തശ്ശി. ലോകത്ത് കോവിഡ് മഹാമാരിയെ അതിജയിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തികളിലൊരാളാകും ഇതോടെ ഐസെ കരാട്ടായ്.
മൂന്നാഴ്ചത്തെ അത്യാഹിത വിഭാഗത്തിലെ ചികിത്സക്ക് ശേഷം ജനറൽ വാർഡിൽ നിരീക്ഷണത്തിലാണ് ഇപ്പോൾ മുത്തശ്ശി. അമ്മ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് മകൻ ഇബ്രാഹിം വാർത്താ ഏജൻസിയെ അറിയിച്ചു.
'മാതാവ് മൂന്നാഴ്ചത്തെ അത്യാഹിത വിഭാഗത്തിലെ ചികിത്സക്ക് ശേഷം രോഗമുക്തി നേടി. അവരുടെ ആരോഗ്യം മെച്ചപ്പെട്ടു' -മകൻ പറഞ്ഞു.
ഫ്രഞ്ച് കന്യാസ്ത്രീയായ സിസ്റ്റർ ആന്ദ്രെ 117ാം ജന്മദിനത്തിന് ദിവസങ്ങൾക്ക് മുമ്പ് ഫെബ്രുവരിയിൽ കോവിഡ് 19ൽനിന്ന് സുഖം പ്രാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയാണ് ആന്ദ്രെ.
ഐസെക്ക് കഴിഞ്ഞ മാസമാണ് രോഗം സ്ഥിരീകരിക്കുന്നത്. ചൈനയുടെ സിനോവാക് വാക്സിൻറെ ഒരു ഡോസ് ഐസെ സ്വീകരിച്ചിരുന്നു. കുടുംബാംഗങ്ങളിൽനിന്നാകാം മാതാവിന് രോഗം ബാധിച്ചതെന്നും ഇബ്രാഹിം പറഞ്ഞു. ഒട്ടോമൻ സാമ്രാജ്യത്വ കാലഘട്ടത്തിലാണ് ഐസെ ജനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.