ന്യൂഡൽഹി: ലോകത്ത് ഉഷ്ണമേഖല മഴക്കാടുകളെ സംരക്ഷിക്കുന്നതിനായി മാത്രം 12,500 കോടി ഡോളറിന്റെ (11 ലക്ഷം കോടി രൂപ) പ്രത്യേക ഫണ്ട്. ട്രോപ്പിക്കൽ ഫോറെസ്റ്റ് ഫോർ എവർ ഫസിലിറ്റി (ടി.എഫ്.എഫ്.എഫ്) എന്നറിയപ്പെടുന്ന ഫണ്ട് രൂപീകരിച്ചത് ബ്രസീലിൽ നടന്ന കലാവസ്ഥാ ഉച്ചകോടിയിലാണ്. എന്നാൽ ഇതിന് യു.എനുമായി നേരിട്ട് ബന്ധമില്ല. ഇതൊരു വലിയ ഇൻവെസ്റ്റ്മെന്റായി വികസിത രാജ്യങ്ങളോട് നിർദ്ദേശിക്കാനും അതിൽ നിന്ന് അവർക്കുതന്നെ നേട്ടം ലഭിക്കാനുമെന്ന നിലയിലുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഒരു സ്വയം സംരംഭമെന്ന നിലയിൽ നിക്ഷേപിച്ച ശേഷം കിട്ടുന്ന ലാഭം 74 വികസിത രാജ്യങ്ങൾക്ക് നൽകുകയാണ് ലക്ഷ്യം. 2500 കോടി ഡോളർ സമ്പന്ന രാഷ്ട്രങ്ങിൽ നിന്നും മനുഷ്യസ്നേഹികളിൽ നിന്നും സമാഹരിക്കും. ബാക്കി കോർപറേറ്റുകളിൽ നിന്ന് കണ്ടെത്തുകയുമാണ് ചെയ്യുന്നത്.
വനം സംരക്ഷിക്കുന്ന രാജ്യങ്ങളെ അവയുടെ വളർച്ച, സംരക്ഷണം എന്നിവ സാറ്റലൈറ്റിലൂടെ നിരീക്ഷിച്ചിട്ടായിരിക്കും പ്രതിഫലം നൽകുക. നിലവിൽ ബ്രസീലും ഇന്റോനേഷ്യയും നൂറുകോടി വീതം വാഗ്ദാനം ചെയ്തു. കൊളംബിയ 25 കോടി, നെതർലന്റ്സ് 50 ലക്ഷം, നോർവേ 30 ലക്ഷം ഡോളറും വാഗ്ദാനം ചെയ്തിട്ടുണ്ട്.
തകർന്ന വനങ്ങളാണ് സാമ്പത്തികമായി നേട്ടമുണ്ടാകുന്നത് എന്നാണ് പൊതുധാരണ. എന്നാൽ നിലവിലുള്ള കാടുകൾ സംരക്ഷികുന്നതിലൂടെ വനങ്ങൾ മറ്റു രീതിയിലേക്ക് മാറ്റപ്പെടാതെ സംരക്ഷിക്കുകയും കൂടുതൽ ഹരിതാഭമാകുന്നതോടെ കൂടുതൽ കാർബൺ നിക്ഷേപം വർധിക്കുകയും ചെയ്യും. നിലവിൽ വനം പരിസ്ഥിതിയുടെ സാധ്യതകളെ അറിയുന്ന ആഗോള സംവിധാനം തങ്ങൾക്ക് നിലവിലുണ്ടെന്ന് ബ്രസീലിയൻ പരിസ്ഥിതി മന്ത്രി പറയുന്നു. വികസിത രാജ്യങ്ങൾക്ക് ബോണ്ട് എന്ന രീതിയതിയലുള്ള നലിക്ഷേപമായാണ് ഫണ്ട് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.