ദക്ഷിണാഫ്രിക്കയിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് 10 പേർ മരിച്ചു, 40 പേർക്ക് പരിക്ക്

ജൊഹന്നാസ്ബർഗ്: ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് 10 പേർ മരിക്കുകയും 40ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കൻ നഗരമായ ജൊഹന്നാസ്ബർഗിലാണ് സംഭവം.

എൽ.പി.ജിയുമായി പോകുകയായിരുന്ന ടാങ്കർ പ്രദേശത്തെ ആശുപത്രിക്ക് സമീപത്തെ പാലത്തിൽ കുടുങ്ങുകയായിരുന്നു. അധികൃതർ എത്തിയപ്പോഴേക്കും ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു.

പരിക്കേറ്റവരിൽ ആറു പേർ അഗ്നിശമന സേനാംഗങ്ങളാണ്. 60,000 ലിറ്റർ എൽ.പി.ജി ഗ്യാസുമായാണ് ടാങ്കർ സഞ്ചരിച്ചിരുന്നത്.

Tags:    
News Summary - 10 Killed, 40 Injured After Fuel Tanker Explodes In South Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.