അഫ്ഗാനിൽ സ്ഫോടനം​; ഒരു മരണം

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 59 പേർക്ക് പരിക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ 30 പേരെ കൂടുതൽ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പണം മാറ്റുന്നവർ പ്രവർത്തിക്കുന്ന മാർക്കറ്റിനുള്ളിലാണ് ഞായറാഴ്ച സ്‌ഫോടനം നടന്നത്. പണം കൈമാറുന്നവരെ കൊള്ളയടിക്കാൻ ലക്ഷ്യമിട്ടയാൾ എറിഞ്ഞ കൈബോംബാണ് സ്ഫോടനത്തിന് കാരണമായതെന്ന് കാബൂൾ പൊലീസ് വക്താവ് പറഞ്ഞു.

സ്ഫോടനത്തെത്തുടർന്ന് ഉടൻ മാർക്കറ്റ് അടച്ചു. താലിബാൻ സേന പ്രദേശം വളഞ്ഞു.മാസങ്ങൾക്കുശേഷം അഫ്ഗാൻ തലസ്ഥാനത്ത് ആദ്യമായാണ് സ്ഫോടനം നടന്നത്. 

Tags:    
News Summary - 1 dead, 59 injured after blast in Afghanistan's Kabul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.