വിമാനത്തിൽ ജ്യൂസ് കൊണ്ടുപോകാൻ സമ്മതിച്ചില്ല; ജീവനക്കാരെ മർദിച്ച യുവതി അറസ്റ്റിൽ

ന്യൂയോർക്: ആപ്പിൾ ജ്യൂസ് കൊണ്ടുപോകാൻ അനുവദിക്കാത്തതിന് വിമാനത്താവളത്തിലെ മൂന്ന് ജീവനക്കാരെ മർദിച്ച യുവതി അറസ്റ്റിൽ. ഫോനിക്സ് സ്കൈ ഹാർബർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഏപ്രിൽ 25നാണ് മകിയാഷ് കോൾമാൻ എന്ന 19 കാരി സുരക്ഷ ജീവനക്കാരെ മർദിച്ചത്.

സുരക്ഷ പരിശോധനക്കിടെ, കൈയിലിരുന്ന ആപ്പിൾ ജ്യൂസ് ജീവനക്കാർ വാങ്ങിക്കൊണ്ടുപോയപ്പോഴാണ് യുവതി അസ്വസ്ഥയായത്. സാധാരണ വലിയ അളവിൽ ദ്രവ രൂപത്തിലുള്ള സാധനങ്ങൾ വിമാനത്തിൽ കൊണ്ടുപോകാൻ അനുവദിക്കാറില്ല.

അതിനാൽ ജീവനക്കാർ ജ്യൂസ് പിടിച്ചുവാങ്ങി കളഞ്ഞപ്പോൾ തന്നെ യുവതി അക്രമാസക്തയായി. ഉദ്യോഗസ്ഥരെ ശാരീരികമായി നേരിട്ട യുവതി ഒരാളെ കടിക്കുകയും കൈമുട്ട് കൊണ്ട് മറ്റൊരാളുടെ തലക്കിടിക്കുകയും ചെയ്തു. ഒരു ജീവനക്കാരിയുടെ മുടി പിടിച്ചു വലിക്കുകയും ചെയ്തു. മിനിറ്റുകൾക്കകം പൊലീസ് എത്തിയാണ് യുവതിയെ സംഭവ സ്ഥലത്തുനിന്ന് മാറ്റിയത്.

Tags:    
News Summary - Woman In US attacks airport staff after they take away her apple juice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.