പോ​​ട്ട​​റി ടൗ​​ൺ ബം​​ഗ​​ളൂ​​രു മ​​ൺ​​മെ​​ന​​യ​​ലി​​ന്റെ നൂ​​റു വ​​ർ​​ഷ​​ങ്ങ​​ൾ

ക​​ർ​​ണാ​​ട​​ക​​ത്തി​​ലെ മ​​ൺ​​പാ​​ത്ര നി​​ർ​​മാ​​ണ സ​​മു​​ദാ​​യ​​ക്കാ​​രു​​ടെ തെ​​രു​​വാ​​ണ് ബം​​ഗ​​ളൂ​​രു ന​​ഗ​​ര​​ത്തി​​നു​​ള്ളി​​ലെ പോ​​ട്ട​​റി ടൗ​​ൺ. ത​​ല​​മു​​റ​​ക​​ളാ​​യി ഇ​​വി​​ടെ താ​​മ​​സി​​ച്ച് കു​​ല​​ത്തൊ​​ഴി​​ൽ ചെ​​യ്യു​​ന്ന​​വ​​ർ. അ​​വ​​രു​​ടെ ജീ​​വി​​ത​​ത്തി​​ലൂ​​ടെ​​യും പോ​​ട്ട​​റി ടൗ​​ണി​​ലൂ​​ടെ​​യും സ​​ഞ്ച​​രി​​ക്കു​​ക​​യാ​​ണ് ക​​വി​​യും എ​​ഴു​​ത്തു​​കാ​​രി​​യും ഗ​​വേ​​ഷ​​ക​​യു​​മാ​​യ ലേ​​ഖി​​ക.മാ​​ർ​​ച്ച് മാ​​സ​​ത്തി​​ന്റെ അ​​വ​​സാ​​ന ദി​​ന​​ങ്ങ​​ളി​​ലെ ചൂ​​ടി​​ൽ പോ​​ട്ട​​റി ടൗ​​ൺ, ചു​​ട്ടു​​ക​​ഴി​​ഞ്ഞ് തു​​റ​​ന്നു​​വെ​​ച്ച ചൂ​​ള...

ക​​ർ​​ണാ​​ട​​ക​​ത്തി​​ലെ മ​​ൺ​​പാ​​ത്ര നി​​ർ​​മാ​​ണ സ​​മു​​ദാ​​യ​​ക്കാ​​രു​​ടെ തെ​​രു​​വാ​​ണ് ബം​​ഗ​​ളൂ​​രു ന​​ഗ​​ര​​ത്തി​​നു​​ള്ളി​​ലെ പോ​​ട്ട​​റി ടൗ​​ൺ. ത​​ല​​മു​​റ​​ക​​ളാ​​യി ഇ​​വി​​ടെ താ​​മ​​സി​​ച്ച് കു​​ല​​ത്തൊ​​ഴി​​ൽ ചെ​​യ്യു​​ന്ന​​വ​​ർ. അ​​വ​​രു​​ടെ ജീ​​വി​​ത​​ത്തി​​ലൂ​​ടെ​​യും പോ​​ട്ട​​റി ടൗ​​ണി​​ലൂ​​ടെ​​യും സ​​ഞ്ച​​രി​​ക്കു​​ക​​യാ​​ണ് ക​​വി​​യും എ​​ഴു​​ത്തു​​കാ​​രി​​യും ഗ​​വേ​​ഷ​​ക​​യു​​മാ​​യ ലേ​​ഖി​​ക.

മാ​​ർ​​ച്ച് മാ​​സ​​ത്തി​​ന്റെ അ​​വ​​സാ​​ന ദി​​ന​​ങ്ങ​​ളി​​ലെ ചൂ​​ടി​​ൽ പോ​​ട്ട​​റി ടൗ​​ൺ, ചു​​ട്ടു​​ക​​ഴി​​ഞ്ഞ് തു​​റ​​ന്നു​​വെ​​ച്ച ചൂ​​ള പോ​​ലെ ആ​​വി​​യു​​യ​​ർ​​ന്നു​​കി​​ട​​ന്നു. തൊ​​ട്ടു​​ത​​ലേ​​ന്ന് ഇ​​വി​​ടേ​​ക്കു​​ള്ള യാ​​ത്ര മ​​ഴ​​കാ​​ര​​ണം പ​​കു​​തി​​വെ​​ച്ച് മു​​ട​​ങ്ങി​​യ​​താ​​ണ് ! ബം​​ഗ​​ളൂ​​രു​​വി​​ൽ വേ​​ന​​ലും വ​​ർ​​ഷ​​വും ഇ​​ങ്ങ​​നെ കൈ​​കോ​​ർ​​ത്ത് ക​​ളി​​ക്കും. മ​​ണി​​ക്കൂ​​റു​​ക​​ളു​​ടെ ഇ​​ട​​വേ​​ള​​യി​​ൽ വേ​​ന​​ൽ​​ച്ചൂ​​ടും മ​​ഴ​​ത്ത​​ണു​​പ്പും മാ​​റി​​മാ​​റി പു​​ത​​യ്ക്കും.

തെ​​രു​​വി​​ന്റെ തു​​ട​​ക്ക​​ത്തി​​ൽ ചെ​​രാ​​തു​​ക​​ളും മ​​ൺ​​വെ​​ള്ള​​ക്കു​​പ്പി​​ക​​ളും കൂ​​ജ​​ക​​ളും റോ​​ഡി​​ലേ​​ക്ക് ഇ​​റ​​ക്കി നി​​ര​​ത്തി​​വെ​​ച്ച ആ​​ദ്യ​​ത്തെ വീ​​ട് ക​​ണ്ട​​പ്പോ​​ൾ​​ത്ത​​ന്നെ ഓ​​ട്ടോ​​ക്കാ​​ര​​ൻ, സ്ഥ​​ലം എ​​ത്തി​​യെ​​ന്നു​​പ​​റ​​ഞ്ഞ് നി​​ർ​​ത്താ​​ൻ പോ​​യ​​ത് ത​​ട​​ഞ്ഞു. മു​​ന്നോ​​ട്ട് -കു​​റ​​ച്ചു​​കൂ​​ടി മു​​ന്നോ​​ട്ട് -തെ​​രു​​വി​​ന്റെ ഉ​​പ​​ശാ​​ഖ​​ക​​ളും വീ​​ടു​​ക​​ളും ഇ​​നി​​യും എ​​ത്ര​​യു​​ണ്ടെ​​ന്ന് കാ​​ണാ​​മ​​ല്ലോ. പ​​ക്ഷേ, കു​​രി​​ശു​​പോ​​ലെ നാ​​ല് ദി​​ക്കി​​ലും കു​​റ​​ച്ചു നീ​​ള​​ത്തി​​ലു​​ള്ള പ​​ട​​ർ​​ച്ച​​യേ കും​​ഭാ​​ര​​പ്പ​​ട്ട​​ണ​​ത്തി​​ന് ക​​ണ്ടു​​ള്ളൂ.

ഏ​​ത് നാ​​ട്ടി​​ലും എ​​ന്ന​​പോ​​ലെ ചൂ​​ള​​ക​​ളും മ​​ൺ​​പ​​ണി​​യു​​ള്ള വീ​​ടു​​ക​​ളും ഇ​​വി​​ടെ​​യും ഇ​​ത്തി​​രി​​വ​​ട്ട​​ത്തി​​ലേ​​ക്ക് ചു​​രു​​ങ്ങി​​യി​​രി​​ക്കു​​ന്നു. വ​​ണ്ടി​​തി​​രി​​ച്ച് ക​​വ​​ല​​യി​​ലെ​​ത്തി ഇ​​റ​​ങ്ങി​​യ​​പ്പോ​​ൾ മ​​ക​​ൾ ചോ​​ദി​​ച്ചു-​​അ​​മ്മ​​യ്ക്ക് ഏ​​തു വീ​​ട്ടി​​ലേ​​ക്കാ ആ​​ദ്യം പോ​​കേ​​ണ്ട​​ത് ?

ഞാ​​ൻ ക​​ൺ​​തു​​റ​​ന്നി​​രു​​ന്ന​​ത് പു​​റ​​ത്തേ​​ക്കാ​​യി​​രു​​ന്നി​​ല്ല. ഉ​​ള്ളി​​ൽ എ​​ല്ലാ വി​​ശ​​ദാം​​ശ​​ങ്ങ​​ളോ​​ടെ​​യും തെ​​ളി​​ഞ്ഞു തു​​ട​​ങ്ങി​​യ മ​​റ്റൊ​​രു ചൂ​​ള​​പ്പു​​ര​​യി​​ലേ​​ക്കാ​​യി​​രു​​ന്നു. മു​​ന്നി​​ൽ​​ക്ക​​ണ്ട ഏ​​തു വാ​​തി​​ലി​​ലൂ​​ടെ ക​​യ​​റി​​യാ​​ലും അ​​മ്മ​​യെ​​ത്തു​​ക അ​​തി​​നു​​ള്ളി​​ലേ​​ക്കാ​​വും എ​​ന്ന് ഞാ​​ൻ പ​​റ​​ഞ്ഞാ​​ൽ അ​​ത​​വ​​ൾ​​ക്ക് മ​​ന​​സ്സി​​ലാ​​വാ​​നി​​ട​​യി​​ല്ല​​ല്ലോ! കേ​​ര​​ള​​ത്തി​​ൽ തൃ​​ശൂ​​രി​​ൽ ക​​ണ്ട​​ശ്ശാം​​ക​​ട​​വി​​ൽ കാ​​ര​​മു​​ക്ക് ദേ​​ശ​​ത്തി​​ൽ എ​​ളേ​​ട​​ത്ത്അ​​യി തെ​​ക്കേ​​പ്പ​​റ​​മ്പി​​ൽ പാ​​പ്പു ഓ​​ട​​ന്റെ​​യും ല​​ക്ഷ്മി ഓ​​ട​​ത്തി​​യു​​ടെ​​യും ചൂ​​ള ! അ​​വി​​ടെ നി​​ന്ന് വെ​​ന്ത​​മ​​ണ്ണി​​ന്റെ മ​​ണം​​വ​​ന്ന് എ​​ന്നി​​ലൂ​​ടെ ഇ​​ത്ര വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​മി​​പ്പു​​റം പോ​​ട്ട​​റി​​ടൗ​​ൺ എ​​ന്ന ദൂ​​ര​​ദേ​​ശം തൊ​​ടു​​ന്നു.

ക​​ർ​​ണാ​​ട​​ക​​ത്തി​​ലെ മ​​ൺ​​പാ​​ത്ര നി​​ർ​​മാ​​ണ സ​​മു​​ദാ​​യ​​ക്കാ​​രു​​ടെ തെ​​രു​​വാ​​ണ് ബം​​ഗ​​ളൂ​​രു ന​​ഗ​​ര​​ത്തി​​നു​​ള്ളി​​ലെ പോ​​ട്ട​​റി ടൗ​​ൺ. ത​​ല​​മു​​റ​​ക​​ളാ​​യി ഇ​​വി​​ടെ താ​​മ​​സി​​ച്ച് കു​​ല​​ത്തൊ​​ഴി​​ൽ ചെ​​യ്യു​​ന്ന​​വ​​ർ. വെ​​ല്ലു​​വി​​ളി​​ക​​ൾ പ​​ല​​തു​​ണ്ടെ​​ങ്കി​​ലും ക​​ളി​​മ​​ൺ നി​​ർ​​മി​​തി​​ക​​ളു​​ടെ പു​​തു​​സാ​​ധ്യ​​ത​​ക​​ളെ തി​​രി​​ച്ച​​റി​​ഞ്ഞ് കാ​​ല​​ത്തി​​ന​​നു​​സ​​രി​​ച്ചു​​ള്ള മാ​​റ്റ​​ങ്ങ​​ളോ​​ടെ മു​​ന്നേ​​റാ​​ൻ ശ്ര​​മി​​ക്കു​​ന്ന ഒ​​രു തൊ​​ഴി​​ൽ സ​​മൂ​​ഹം.

പോ​​ട്ടേ​​ഴ്സ് ടൗ​​ണി​​നെ​​ക്കു​​റി​​ച്ചു​​ള്ള ഈ ​​എ​​ഴു​​ത്ത് തു​​ട​​ങ്ങു​​ന്ന​​തി​​ന് തൊ​​ട്ടു​​മു​​മ്പു​​ള്ള ദി​​ന​​ങ്ങ​​ളി​​ൽ പാ​​പ്പു ഓ​​ട​​നും ല​​ക്ഷ്മി ഓ​​ട​​ത്തി​​യും പേ​​ര​​ക്കു​​ട്ടി​​യു​​ടെ ഉ​​ള്ളു​​ല​​ക​​ത്തി​​ൽ ക​​ട​​ന്നു​​വ​​ന്ന് ഓ​​ട​​ത്ത​​മി​​ഴ് മൊ​​ഴി​​യി​​ൽ ചോ​​ദി​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു-‘‘​​ചെ​​റു​​ക്കി​​യേ ഉ​​ന​​ക്ക് ഇ​​ന്ത മ​​ണ്ണ്, ന​​മ്മ ജാ​​തി എ​​ല്ലാം പോ​​ട്ട് ക​​വി​​ത​​യ​​ല്ല​​വാ ന​​ല്ല​​ത്? അ​​ല്ലാ​​ട്ടി ചി​​ന്ന വ​​യ​​സ്സി​​ലേ ചെ​​യ്ത മാ​​തി​​രി ക​​ഥ​​യെ​​ഴു​​ത​​റ​​ത്?’’

പ​​ക്ഷേ, അ​​ത് പ​​റ്റി​​ല്ലാ​​യി​​രു​​ന്നു. വാ​​ക്കു​​ക​​ൾ​​ക്ക് മു​​ക​​ളി​​ൽ ഭാ​​വ​​ന​​യു​​ടെ കി​​ന്ന​​രി​​ക്കു​​പ്പാ​​യം തു​​ന്നി ക​​ഷ്ട​​പ്പെ​​ട്ടു കൊ​​ത്തി​​യെ​​ടു​​ത്ത ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളെ പു​​ത​​പ്പി​​ക്ക​​ൽ.. ഒ​​രു ക​​ട​​ൽ മു​​ഴു​​വ​​ൻ വ​​റ്റി​​ച്ചെ​​ടു​​ത്ത് ക​​വി​​ത​​യു​​ടെ ഉ​​പ്പു​​പ​​ര​​ലു​​ക​​ളാ​​ക്കു​​ന്ന ക​​ടു​​പ്പ​​പ്പ​​ണി.

ഈ​​യെ​​ഴു​​ത്തി​​ൽ അ​​തു പോ​​രാ​​യി​​രു​​ന്നു. അ​​തൊ​​ന്നു​​മ​​ല്ലാ​​തെ പ​​ശി​​മ​​യു​​ള്ള ക​​ളി​​മ​​ണ്ണ് പോ​​ലെ ഇ​​ഷ്ട​​മു​​ള്ള ദി​​ശ​​ക​​ളി​​ലേ​​ക്ക് വാ​​ക്കു​​ക​​ളെ മെ​​ന​​ഞ്ഞു​​മെ​​ന​​ഞ്ഞു പോ​​കേ​​ണ്ട​​തു​​ണ്ടാ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ട് നേ​​രെ ചൊ​​വ്വേ​​യു​​ള്ള ഗ​​ദ്യ​​ത്തി​​ന്റെ സ​​മീ​​കൃ​​ത ഭാ​​ഷ​​യി​​ൽ മ​​ൺ​​മെ​​ന​​യ​​ലി​​നെ​​ക്കു​​റി​​ച്ചു​​ള്ള ഈ ​​എ​​ഴു​​ത്ത് കൂ​​ടു​​ത​​ൽ സ്വ​​സ്ഥ​​പൂ​​ർ​​ണ​​മാ​​യി.

ഓ​​ട​​നും ഒ​​ട​​യാ​​റും

ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ മ​​ൺ​​പാ​​ത്ര നി​​ർ​​മാ​​ണ സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ പേ​​രു​​ക​​ൾ ‘കും​​ഭ​​കാ​​ര’ എ​​ന്ന സം​​സ്കൃ​​ത​​വാ​​ക്കി​​ന്റെ പ​​ട​​ർ​​ച്ച​​ക​​ളും തു​​ട​​ർ​​ച്ച​​ക​​ളും ആ​​യാ​​ണ് കാ​​ണു​​ന്ന​​ത്. കു​​മ്മാ​​ര (തെ​​ലു​​ങ്ക്), കും​​ഭാ​​രോ (ഒ​​റി​​യ), കും​​ഭാ​​ര (തു​​ളു), കും​​ഭാ​​ർ (ക​​ന്ന​​ട, തെ​​ലു​​ഗു), കും​​ഭാ​​ര​​ൻ (മ​​ല​​യാ​​ളം).* കും​​ഭം അ​​ഥ​​വാ ഗോ​​ളാ​​കൃ​​തി, മ​​ൺ​​പാ​​ത്ര​​ങ്ങ​​ളു​​ടെ ഏ​​റ്റ​​വും അ​​ടി​​സ്ഥാ​​ന രൂ​​പം ആ​​യ​​തു​​കൊ​​ണ്ടാ​​വാം അ​​തു​​ണ്ടാ​​ക്കു​​ന്ന​​വ​​ർ എ​​ന്ന അ​​ർ​​ഥ​​ത്തി​​ൽ കും​​ഭ​​കാ​​ര​​ൻ എ​​ന്ന പേ​​രു​​വ​​ന്ന​​ത്. സൃ​​ഷ്ടി​​യു​​ടെ ഉ​​ട​​യ​​വ​​നാ​​യ ബ്ര​​ഹ്മാ​​വി​​ന്റെ പി​​ന്തു​​ട​​ർ​​ച്ച​​ക്കാ​​ർ എ​​ന്ന നി​​ല​​യി​​ൽ പ്ര​​ജാ​​പ​​തി എ​​ന്ന പേ​​രും ഉ​​ത്ത​​രേ​​ന്ത്യ​​യി​​ൽ പ​​ല​​യി​​ട​​ത്തു​​ണ്ട്.

കും​​ഭാ​​ര​​ൻ എ​​ന്ന​​തു കൂ​​ടാ​​തെ വൈ​​വി​​ധ്യ​​മാ​​ർ​​ന്ന പ​​തി​​ന​​ഞ്ചി​​ൽ​​ക്കൂ​​ടു​​ത​​ൽ മ​​ൺ​​പാ​​ത്ര നി​​ർ​​മാ​​ണ സ​​മു​​ദാ​​യ​​ങ്ങ​​ളു​​ള്ള ഇ​​ട​​മാ​​ണ് കേ​​ര​​ളം. ഓ​​ട​​ൻ, വേ​​ളാ​​ൻ, കു​​ശ​​വ​​ൻ, കു​​ലാ​​ല​​ൻ, ആ​​ന്തൂ​​ർ/​​ആ​​ന്ധ്ര​​നാ​​യ​​ർ ഇ​​ങ്ങ​​നെ വ്യ​​ത്യ​​സ്ത​​മാ​​യ പേ​​രു​​ക​​ൾ. ത​​മി​​ഴ്നാ​​ട്,ആ​​ന്ധ്ര,ക​​ർ​​ണാ​​ട​​കം എ​​ന്നീ മൂ​​ന്നി​​ട​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള കു​​ടി​​യേ​​റ്റ​​ത്തി​​ന്റെ ധാ​​ര​​ക​​ൾ ഈ ​​വി​​വി​​ധ സ​​മു​​ദാ​​യ​​ങ്ങ​​ളി​​ൽ കാ​​ണാം.

പോ​​ട്ട​​റി ടൗ​​ണി​​ലെ ചി​​ല സ​​മു​​ദാ​​യ അം​​ഗ​​ങ്ങ​​ൾ ഒ​​ട​​യാ​​ർ എ​​ന്ന പേ​​രും ത​​ങ്ങ​​ളു​​ടെ ജാ​​തി​​നാ​​മ​​ത്തോ​​ട് ചേ​​ർ​​ത്തു​​പ​​റ​​ഞ്ഞു- ‘ഒ​​ട​​യാ​​ർ കും​​ഭാ​​ർ’. മൈ​​സൂ​​ർ വോ​​ഡ​​യാ​​ർ രാ​​ജ​​വം​​ശ​​വു​​മാ​​യു​​ള്ള ഒ​​രു കു​​ല​​ബ​​ന്ധ​​ത്തി​​ന്റെ പു​​രാ​​വൃ​​ത്ത വേ​​രു​​ക​​ൾ..! കും​​ഭാ​​ര സ്ത്രീ​​യു​​ടെ പു​​ത്ര​​നാ​​യി ജ​​നി​​ച്ച ശാ​​ലി​​വാ​​ഹ​​ന​​ന്റെ പു​​രാ​​ണ ക​​ഥ, താ​​ൻ നി​​ർ​​മി​​ച്ച ക​​ളി​​മ​​ൺ പ​​ട​​യാ​​ളി​​ക​​ൾ​​ക്ക് ജീ​​വ​​ൻ ന​​ൽ​​കി യു​​ദ്ധം ജ​​യി​​ച്ച് മൈ​​സൂ​​ർ രാ​​ജ​​വം​​ശ​​ത്തി​​ന് തു​​ട​​ക്കം കു​​റി​​ച്ച​​ത്, ക​​ളി​​മ​​ൺ നി​​ർ​​മി​​തി​​യി​​ൽ അ​​സാ​​മാ​​ന്യ വൈ​​ഭ​​വം ഉ​​ണ്ടാ​​യി​​രു​​ന്ന ശാ​​ലി​​വാ​​ഹ​​ന​​ന്റെ പി​​ന്തു​​ട​​ർ​​ച്ച​​ക്കാ​​രാ​​ണ് ത​​ങ്ങ​​ൾ എ​​ന്ന അ​​ഭി​​മാ​​നം.....(​​പി​​ന്നാ​​ക്ക ജാ​​തി​​ക​​ളി​​ൽ പ​​ല​​തി​​ലും കാ​​ണു​​ന്ന വം​​ശ​​പാ​​ര​​മ്പ​​ര്യ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ഇ​​ത്ത​​രം സ​​വ​​ർ​​ണ ബ​​ന്ധ​​ങ്ങ​​ൾ. നി​​ത്യ​​ജീ​​വി​​ത​​ത്തി​​ൽ അ​​നു​​ഭ​​വി​​ച്ചി​​രു​​ന്ന സാ​​മൂ​​ഹി​​ക അ​​ടി​​ച്ച​​മ​​ർ​​ത്ത​​ലു​​ക​​ളെ, അ​​പ​​ക​​ർ​​ഷ​​ങ്ങ​​ളെ മ​​റി​​ക​​ട​​ക്കു​​ന്ന​​തി​​നു​​ള്ള ഒ​​രു ഉ​​പാ​​ധി കൂ​​ടി​​യാ​​യി​​രി​​ക്ക​​ണം.)

കേ​​ര​​ള​​ത്തി​​ലെ ഓ​​ട​​ൻ വി​​ഭാ​​ഗ​​ത്തി​​ൽ നി​​ന്നു​​ള്ള ആ​​ളെ​​ന്നു​​പ​​റ​​ഞ്ഞ​​പ്പോ​​ൾ ‘ഞ​​ങ്ങ​​ളും ഒ​​ട​​യാ​​ർ ത​​ന്നെ’ എ​​ന്ന് അ​​വ​​ർ പ​​റ​​ഞ്ഞ​​ത് പേ​​രി​​ലെ ഈ ​​സാ​​മ്യം കൊ​​ണ്ടാ​​ണ്-​​തൃ​​ശൂ​​ർ ജി​​ല്ല​​യി​​ൽ മാ​​ത്ര​​മു​​ള്ള ഓ​​ട​​ൻ വി​​ഭാ​​ഗം മേ​​ച്ചി​​ലോ​​ടു നി​​ർ​​മാ​​ണ​​മെ​​ന്ന പ്ര​​ത്യേ​​ക ആ​​വ​​ശ്യ​​ത്തെ മു​​ൻ​​നി​​ർ​​ത്തി കൊ​​ച്ചി​​രാ​​ജാ​​ക്ക​​ന്മാ​​ർ ത​​മി​​ഴ്നാ​​ട്ടി​​ൽ നി​​ന്ന് വ​​രു​​ത്തി​​യ​​വ​​രാ​​ണെ​​ന്ന വാ​​മൊ​​ഴി​​ച​​രി​​ത്രം പ​​റ​​ഞ്ഞ് ഞാ​​ന​​വ​​രെ തി​​രു​​ത്തി​​യി​​ല്ല! എ​​ല്ലാ മ​​നു​​ഷ്യ സ​​മൂ​​ഹ​​ങ്ങ​​ളി​​ലു​​മു​​ള്ള അ​​ടി​​സ്ഥാ​​ന തൊ​​ഴി​​ലു​​ക​​ളി​​ൽ വൈ​​വി​​ധ്യ​​ങ്ങ​​ളോ​​ടൊ​​പ്പം ദേ​​ശാ​​ന്ത​​ര​​പ്പൊ​​രു​​ത്ത​​ങ്ങ​​ളും ഇ​​ട​​ക​​ല​​ർ​​ന്നു​​കി​​ട​​ക്കു​​ന്നു.

അ​​തു​​കൊ​​ണ്ട് പോ​​ട്ട​​റി ടൗ​​ണി​​ലെ ഓ​​രോ പ​​ണി​​യി​​ട​​വും മ​​ണ്ണു മെ​​ന​​യു​​ന്ന കൈ​​ക​​ളും ചൂ​​ള​​യും വെ​​യി​​ൽ കാ​​യു​​ന്ന പാ​​ത്ര​​ങ്ങ​​ളും രൂ​​പ​​ങ്ങ​​ളും എ​​ന്റെ ത​​ന്നെ ഓ​​ർ​​മ​​ക​​ളു​​ടെ സ്വാ​​ഭാ​​വി​​ക തു​​ട​​ർ​​ച്ച​​യാ​​യി. ഏ​​ഴാം ക്ലാ​​സി​​ലെ ഓ​​ണ​​ക്കാ​​ല​​ത്ത് അ​​പ്പാ​​പ്പ​​നും അ​​മ്മാ​​മ​​യും ചേ​​ർ​​ന്നു​​വെ​​ച്ച അ​​വ​​സാ​​ന​​ത്തെ ചൂ​​ള​​യി​​ൽ​​നി​​ന്ന് തൊ​​ട്ടു പി​​റ്റേ​​ദി​​വ​​സം പോ​​ലെ തു​​ട​​രു​​ന്ന​​ത്. (പാ​​ട​​ത്തെ ന​​ല്ല ക​​ളി​​യു​​ള്ള മ​​ണ്ണ് കി​​ട്ടാ​​നു​​ള്ള പ്ര​​യാ​​സം, പേ​​ശി​​പ്പേ​​ശി വി​​ല​​കു​​റ​​ച്ചു കൊ​​ടു​​ക്കേ​​ണ്ടി വ​​രു​​ന്ന, ആ​​വ​​ശ്യ​​ക്കാ​​ർ കു​​റ​​ഞ്ഞ മ​​ൺ​​പാ​​ത്ര​​ങ്ങ​​ൾ-​​ഒ​​രാ​​യു​​സ്സി​​ന്റെ അ​​ധ്വാ​​ന​​ത്തി​​ന് മ​​ക്ക​​ളു​​ടെ ത​​ണ​​ലി​​ൽ വി​​രാ​​മ​​മി​​ട്ട് അ​​വ​​ർ പി​​ന്നെ നാ​​ട്ടു​​വ​​ർ​​ത്ത​​മാ​​ന​​വും ഇ​​ട​​ക്ക് വ​​ക്കാ​​ണ​​വു​​മു​​ള്ള ഒ​​ഴി​​വു​​ജീ​​വി​​ത​​ത്തി​​ലേ​​ക്ക് ക​​ട​​ന്നു)

 

ഇത്തിരി പരിക്കുമായി മൂലയിൽ പതുങ്ങിയ ഒരു കണ്ണേറു കോലം. കെട്ടിട നിർമാണ സ്ഥലങ്ങളിൽ ഇവ ധാരാളമായി ഉപയോഗിക്കുന്നു

തീ​​വ​​ണ്ടി കേ​​റി​​വ​​ന്ന ക​​ര​​വി​​രു​​ത്

പോ​​ട്ട​​റി ടൗ​​ണി​​ന്റെ ക​​ഥ തു​​ട​​ങ്ങു​​ന്ന​​ത് ബം​​ഗ​​ളൂ​​രു​​വി​​ലേ​​ക്കു​​ള്ള ആ​​ദ്യ​​ത്തെ റെ​​യി​​ൽ​​വേ ലൈ​​നി​​ലൂ​​ടെ​​യാ​​ണ്. 1834-1851 കാ​​ല​​യ​​ള​​വി​​ൽ മൈ​​സൂ​​ർ സം​​സ്ഥാ​​ന​​ത്തി​​ന്റെ ക​​മീ​​ഷ​​ണ​​ർ ആ​​യി​​രു​​ന്ന സ​​ർ മാ​​ർ​​ക്ക് ക​​ബ്ബ​​ൺ തു​​ട​​ങ്ങി​​വെ​​ച്ച മ​​ദ്രാ​​സ്-​​ബാം​​ഗ്ലൂ​​ർ റെ​​യി​​ൽ​​വേ ലൈ​​ൻ പി​​ൻ​​ഗാ​​മി​​യാ​​യ ബെ​​ൻ​​താം ബൗ​​റി​​ങ് പ്ര​​ഭു​​വി​​ന്റെ കാ​​ല​​ത്ത് 1864ൽ ​​ഗ​​താ​​ഗ​​തം ആ​​രം​​ഭി​​ച്ചു. മി​​ലി​​റ്റ​​റി പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ വി​​ക​​സ​​ന​​വും ഏ​​കോ​​പ​​ന​​വും ആ​​യി​​രു​​ന്നു ഇ​​തി​​ന്റെ ല​​ക്ഷ്യം. അ​​തി​​ന് സ​​ഹാ​​യ​​ക​​മാ​​കു​​ന്ന ത​​ര​​ത്തി​​ൽ ആ​​ന്ധ്ര,ത​​മി​​ഴ്നാ​​ട് തു​​ട​​ങ്ങി​​യ സ​​മീ​​പ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള വി​​വി​​ധ തൊ​​ഴി​​ലാ​​ളി വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ വ​​ര​​വി​​നും അ​​ത് വ​​ഴി​​യൊ​​രു​​ക്കി. ന​​ഗ​​ര വി​​ക​​സ​​ന​​ത്തി​​നും ബ്രി​​ട്ടീ​​ഷ് ഭ​​ര​​ണ​​ജീ​​വി​​താ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കും ഉ​​ത​​കു​​ന്ന പ​​ണി​​യാ​​ളു​​ക​​ൾ​​ക്ക് ക​​ന്റോ​​ൺ​​മെ​​ന്റ് പ്ര​​ദേ​​ശ​​ത്തും ചു​​റ്റു​​മാ​​യി താ​​മ​​സ​​ത്തി​​നാ​​യു​​ള്ള ഇ​​ട​​ങ്ങ​​ൾ അ​​നു​​വ​​ദി​​ക്ക​​പ്പെ​​ട്ടു.

മൈ​​സൂ​​ർ രാ​​ജ​​കു​​ടും​​ബ​​ത്തി​​ന്റെ പ്ര​​ത്യേ​​ക താ​​ൽ​​പ​​ര്യ​​ത്തോ​​ടെ കും​​ഭാ​​ർ സ​​മു​​ദാ​​യ​​ക്കാ​​ർ​​ക്ക് താ​​മ​​സ​​ത്തി​​നും പാ​​ത്ര​​നി​​ർ​​മാ​​ണ​​ത്തി​​നു​​മു​​ള്ള സ്ഥ​​ലം ഒ​​ന്ന​​ര രൂ​​പ വാ​​ട​​ക​​ക്ക് ന​​ൽ​​ക​​പ്പെ​​ട്ടു. അ​​ന്ന് ബ്രി​​ട്ടീ​​ഷ് ബം​​ഗ്ലാ​​വു​​ക​​ളു​​ടെ​​യും ഇ​​ന്ത്യ​​ൻ രാ​​ജ​​കൊ​​ട്ടാ​​ര​​ങ്ങ​​ളു​​ടെ​​യും അ​​ഭി​​മാ​​ന അ​​ല​​ങ്കാ​​ര​​മാ​​യി​​രു​​ന്നു സ​​വി​​ശേ​​ഷ​​മാ​​യ ക​​ളി​​മ​​ൺ​​പാ​​ത്ര​​ങ്ങ​​ൾ. ത​​മി​​ഴ്നാ​​ട്ടി​​ൽ ആ​​ർ​​ക്കോ​​ട്ട് ന​​വാ​​ബി​​ന് പ്ര​​ത്യേ​​ക​​ത​​രം മ​​ൺ​​പാ​​ത്ര​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കി ന​​ൽ​​കി​​യി​​രു​​ന്ന കാ​​രി​​ഗെ​​രി ഗ്രാ​​മ​​ത്തി​​ലെ പി​​ന്തു​​ട​​ർ​​ച്ച​​ക്കാ​​രെ​​ന്ന് പോ​​ട്ടേ​​ഴ്സ് ടൗ​​ണി​​ലെ ഏ​​താ​​നും വീ​​ട്ടു​​കാ​​ർ അ​​ഭി​​മാ​​ന​​ത്തോ​​ടെ പ​​റ​​ഞ്ഞു. ‘മാ​​യാ​​കൃ​​ഷ്ണ’ എ​​ന്ന പേ​​രി​​ൽ അ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന സ​​വി​​ശേ​​ഷ ‘മാ​​ന്ത്രി​​ക’ കൂ​​ജ​​യാ​​ണ് കാ​​രി​​ഗെ​​രി പോ​​ർ​​ട്ട​​റി​​യു​​ടെ ഏ​​റ്റ​​വും പ്ര​​സി​​ദ്ധ അ​​ട​​യാ​​ളം. ക​​മ​​ഴ്ത്തി പി​​ടി​​ച്ചാ​​ലും വെ​​ള്ളം ചോ​​ർ​​ന്നു​​പോ​​കി​​ല്ല എ​​ന്ന​​താ​​ണ് അ​​തി​​ന്റെ പ്ര​​ത്യേ​​ക​​ത. ഇ​​രു​​ണ്ട പ​​ച്ച​​നി​​റ​​വും മി​​നു​​ക്ക​​മാ​​ർ​​ന്ന തി​​ള​​ക്ക​​വു​​മാ​​ണ് കാ​​രി​​ഗെ​​രി മ​​ൺ​​പാ​​ത്ര​​ങ്ങ​​ളു​​ടേ​​ത്.

ഇ​​ങ്ങ​​നെ ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നും ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ൽ​​നി​​ന്നും 1926ൽ ​​തു​​ട​​ങ്ങി കു​​ടി​​യേ​​റി​​പ്പാ​​ർ​​ത്ത പോ​​ട്ടേ​​ഴ്സ് ടൗ​​ണി​​ലെ മ​​ൺ​​പാ​​ത്ര നി​​ർ​​മാ​​ണ സ​​മൂ​​ഹ​​ത്തി​​ന് ഈ ​​വ​​ർ​​ഷം ഒ​​രു നൂ​​റ്റാ​​ണ്ട് തി​​ക​​യു​​ന്നു!

മ​​റ്റേ​​ത് കു​​ല​​വൃ​​ത്തി​​ക​​ളും എ​​ന്ന​​പോ​​ലെ മി​​ക്ക​​വ​​രും മ​​റ്റു തൊ​​ഴി​​ൽ മേ​​ഖ​​ല​​ക​​ളി​​ലേ​​ക്ക് ഇ​​വി​​ടെ​​യും ചെ​​ന്നെ​​ത്തി​​ക്ക​​ഴി​​ഞ്ഞു. പ​​ക്ഷേ, പോ​​ട്ടേ​​ഴ്സ് ടൗ​​ണി​​ൽ ക​​ണ്ട വ്യ​​ത്യ​​സ്ത​​മാ​​യ ഒ​​രു കാ​​ര്യം സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ളു​​മാ​​യും മാ​​ധ്യ​​മ​​ങ്ങ​​ളു​​മാ​​യും കൂ​​ട്ടു​​ചേ​​ർ​​ന്നു​​കൊ​​ണ്ട് മ​​ൺ​​പാ​​ത്ര നി​​ർ​​മാ​​ണ​​ത്തെ ഒ​​രു സ​​മ​​കാ​​ലി​​ക തൊ​​ഴി​​ലും ക​​ല​​യു​​മാ​​ക്കി മാ​​റ്റി​​യ ഒ​​രു പു​​തു​​ത​​ല​​മു​​റ​​യെ കൂ​​ടി കാ​​ണാ​​ൻ സാ​​ധി​​ച്ചു എ​​ന്ന​​താ​​ണ്.

പ്ര​​ധാ​​ന​​വ​​ഴി​​യു​​ടെ തു​​ട​​ക്ക​​ത്തി​​ൽ​​ത്ത​​ന്നെ​​യു​​ള്ള വീ​​ട്, താ​​ൽ​​പ​​ര്യ​​മു​​ള്ള​​വ​​ർ​​ക്ക് മ​​ൺ​​പാ​​ത്ര നി​​ർ​​മാ​​ണ പ​​രി​​ശീ​​ല​​നം കൂ​​ടി ന​​ൽ​​കു​​ന്ന രാ​​ജ​​ശേ​​ഖ​​റി​​ന്റേ​​താ​​ണ്. ധാ​​രാ​​ളം പേ​​ർ ഇ​​പ്പോ​​ൾ മ​​ൺ​​പാ​​ത്ര നി​​ർ​​മാ​​ണ​​ത്തി​​ൽ കൗ​​തു​​ക​​വു​​മാ​​യി എ​​ത്തു​​ന്നു​​ണ്ടെ​​ന്ന് മു​​ഖം നി​​റ​​ഞ്ഞ ചി​​രി​​യോ​​ടെ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

നി​​ശ്ചി​​ത സ​​മ​​യ​​ത്തേ​​ക്ക് ഫീ​​സ് ഈ​​ടാ​​ക്കി​​യു​​ള്ള പ​​രി​​ശീ​​ല​​ന​​ത്തി​​ൽ, കു​​ഴ​​ച്ചെ​​ടു​​ത്ത് പാ​​ക​​മാ​​യ മ​​ണ്ണ് ഇ​​ല​​ക്ട്രി​​ക് ച​​ക്ര​​ത്തി​​ൽ വെ​​ച്ച് മെ​​ന​​യാ​​നും ആ​​കൃ​​തി​​ക​​ൾ രൂ​​പ​​പ്പെ​​ടു​​ത്താ​​നും പ​​ഠി​​പ്പി​​ക്കു​​ന്നു. ഒ​​ടു​​വി​​ൽ സ്വ​​ന്തം കൈ​​യാ​​ൽ മെ​​ന​​ഞ്ഞ ക​​പ്പോ ത​​ളി​​ക​​യോ കൂ​​ജ​​യോ കൊ​​ണ്ട് മ​​ട​​ങ്ങു​​ന്ന​​വ​​രു​​ടെ മു​​ഖ​​ത്ത് ക​​ല​​യും അ​​ധ്വാ​​ന​​വും ഒ​​ന്നി​​ച്ച് അ​​നു​​ഭ​​വി​​ച്ച​​തി​​ന്റെ സം​​തൃ​​പ്തി!

രാ​​ജ​​ശേ​​ഖ​​ര​​ന്റെ മ​​ക​​ൾ ര​​മ്യ ഇ​​ത്ത​​രം ക്ലാ​​സു​​ക​​ൾ പു​​റ​​ത്തു​​ള്ള പോ​​ട്ട​​റി സ്റ്റു​​ഡി​​യോ​​ക​​ളി​​ലും വ​​ർ​​ക്ക്ഷോ​​പ്പു​​ക​​ളി​​ലും വി​​ദ്യാ​​ഭ്യാ​​സ , തൊ​​ഴി​​ൽ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും എ​​ടു​​ത്തു​​കൊ​​ടു​​ക്കു​​ന്നു​​ണ്ട്. ക​​ർ​​ണാ​​ട​​ക ചി​​ത്ര​​ക​​ലാ​​പ​​രി​​ഷ​​ത്ത് ന​​ട​​ത്തു​​ന്ന നാ​​ലു​​വ​​ർ​​ഷ അ​​പ്ലൈ​​ഡ് കോ​​ഴ്സി​​ൽ ശി​​ൽ​​പ​​ക​​ല ഐ​​ച്ഛി​​ക​​മാ​​യെ​​ടു​​ത്ത് പാ​​സാ​​യി​​ട്ടു​​ണ്ട് ര​​മ്യ. ബം​​ഗ​​ളൂ​​രു​​വി​​ലെ 75 ശ​​ത​​മാ​​നം റ​​സ്റ്റാ​​റ​​ന്റു​​ക​​ളി​​ലേ​​ക്കും ഹോ​​ട്ട​​ൽ, റി​​സോ​​ർ​​ട്ടു​​ക​​ളി​​ലേ​​ക്കും പാ​​ത്ര​​ങ്ങ​​ളും അ​​ല​​ങ്കാ​​ര നി​​ർ​​മി​​തി​​ക​​ളും എ​​ത്തി​​ക്കു​​ന്ന​​ത് പ​​ര​​മ്പ​​രാ​​ഗ​​ത രീ​​തി​​യി​​ൽ നി​​ർ​​മാ​​ണം ന​​ട​​ത്തു​​ന്ന ഇ​​ട​​ങ്ങ​​ളി​​ൽ നി​​ന്നാ​​ണെ​​ന്ന് ര​​മ്യ പ​​റ​​ഞ്ഞു. വി​​നാ​​യ​​ക ച​​തു​​ർ​​ഥി, ദീ​​പാ​​വ​​ലി എ​​ന്നീ സ​​മ​​യ​​ങ്ങ​​ളി​​ലാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പൊ​​തു​​വി​​ൽ​​പ​​ന​​ക്കു​​ള്ള ഓ​​ർ​​ഡ​​ർ ല​​ഭി​​ക്കു​​ന്ന​​ത്. ചെ​​രാ​​തു​​ക​​ളും വെ​​ള്ള​​ത്തി​​ൽ നി​​മ​​ജ്ജ​​നം ചെ​​യ്യാ​​നു​​ള്ള പ്ര​​തി​​മ​​ക​​ളും അ​​ല​​ങ്കാ​​ര​​പ്പാ​​ത്ര​​ങ്ങ​​ളു​​മാ​​ണ് അ​​ടു​​ക്ക​​ള​​പ്പാ​​ത്ര​​ങ്ങ​​ളേ​​ക്കാ​​ൾ പോ​​ട്ടേ​​ഴ്സ് ടൗ​​ണി​​ൽ ഇ​​ന്ന് നി​​ർ​​മി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. വേ​​ന​​ൽ​​ക്കാ​​ല​​ത്ത് ‘മ​​ട്ക്കെ നീ​​രു’ അ​​താ​​യ​​ത് കൂ​​ജ വെ​​ള്ള​​ത്തി​​നാ​​യു​​ള്ള വ​​ലി​​യ വെ​​ള്ള​​പ്പാ​​ത്ര​​ങ്ങ​​ൾ​​ക്കും ആ​​വ​​ശ്യ​​ക്കാ​​രേ​​റും.

ഒ​​രു​​സ്ഥ​​ല​​ത്തു മാ​​ത്രം കൂ​​ട്ട​​മാ​​യി താ​​മ​​സി​​ച്ചു ചെ​​യ്യാ​​ൻ സാ​​ധി​​ക്കാ​​ത്ത​​താ​​ണ് മ​​ൺ​​പാ​​ത്ര നി​​ർ​​മാ​​ണം. മ​​ണ്ണി​​ന്റെ ല​​ഭ്യ​​ത, പാ​​ത്ര​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണം, വി​​ൽ​​പ​​ന​​യു​​ടെ സാ​​ധ്യ​​ത എ​​ന്നി​​വ​​യെ​​ല്ലാം നീ​​തി​​പൂ​​ർ​​വ​​ക​​മാ​​യി ന​​ട​​ക്ക​​ണ​​മെ​​ങ്കി​​ൽ വി​​വി​​ധ ആ​​വാ​​സ ഇ​​ട​​ങ്ങ​​ളി​​ലേ​​ക്ക്, ആ​​വ​​ശ്യ​​ക്കാ​​രി​​ലേ​​ക്ക് ചെ​​ന്നെ​​ത്തി​​യേ പ​​റ്റൂ. ഇ​​ങ്ങ​​നെ പോ​​ട്ട​​റി ടൗ​​ണി​​ൽ​​നി​​ന്ന് പി​​ന്നീ​​ട് മ​​റ്റി​​ട​​ങ്ങ​​ളി​​ലേ​​ക്ക് മാ​​റി​​ത്താ​​മ​​സി​​ച്ച് കു​​ല​​ത്തൊ​​ഴി​​ൽ തു​​ട​​ർ​​ന്ന​​വ​​രു​​ടെ മ​​റ്റൊ​​രു പ്ര​​ധാ​​ന ആ​​വാ​​സ സ്ഥ​​ല​​മാ​​ണ് ബം​​ഗ​​ളൂ​​രു യെ​​ല​​ഹ​​ങ്ക ഭാ​​ഗ​​ത്തു​​ള്ള നാ​​രാ​​യ​​ണ​​പു​​ര . ഏ​​താ​​ണ്ട് ഇ​​രു​​പ​​തോ​​ളം കു​​ടും​​ബ​​ങ്ങ​​ളി​​ലാ​​ണ് ഇ​​പ്പോ​​ൾ ഇ​​വി​​ടെ പ​​ണി ന​​ട​​ക്കു​​ന്ന​​ത്.

ബം​​ഗ​​ളൂ​​രു​​വി​​ലെ വ​​ലി​​യ ഷോ​​പ്പി​​ങ് ഇ​​ട​​ങ്ങ​​ളി​​ലൊ​​ന്നാ​​യ കും​​ഭാ​​ർ​​പേ​​ട്ടി​​ന് ആ ​​പേ​​രു​​വ​​ന്ന​​തും മ​​ൺ​​പാ​​ത്ര നി​​ർ​​മാ​​ണ​​ത്തി​​ൽ നി​​ന്നാ​​ണ്. പ​​തി​​നാ​​റാം നൂ​​റ്റാ​​ണ്ടി​​ൽ വി​​ജ​​യ​​ന​​ഗ​​ര സൈ​​ന്യാ​​ധി​​പ​​നാ​​യി​​രു​​ന്ന കെം​​പെ ഗൗ​​ഡ ബം​​ഗ​​ളൂ​​രു ന​​ഗ​​രം സ്ഥാ​​പി​​ച്ച കാ​​ല​​ത്ത് വി​​വി​​ധ കൈ​​ത്തൊ​​ഴി​​ലു​​കാ​​ർ​​ക്കാ​​യി വി​​ഭ​​ജി​​ച്ചു​​കൊ​​ടു​​ത്ത സ്ഥ​​ല​​ങ്ങ​​ളി​​ലൊ​​ന്ന്. എ​​ന്നാ​​ൽ, ഇ​​പ്പോ​​ൾ മ​​ൺ​​പാ​​ത്ര നി​​ർ​​മാ​​ണം ഒ​​ന്നോ ര​​ണ്ടോ വീ​​ടു​​ക​​ളി​​ൽ മാ​​ത്ര​​മാ​​ണു​​ള്ള​​ത്. ക​​ളി​​പ്പാ​​ട്ട​​ങ്ങ​​ളും മ​​റ്റ് സ്റ്റേ​​ഷ​​ന​​റി സാ​​ധ​​ന​​ങ്ങ​​ളു​​മാ​​ണ് ഇ​​പ്പോ​​ൾ കും​​ഭാ​​ർ​​പേ​​ട്ടി​​ലെ പ്ര​​ധാ​​ന വി​​ൽ​​പ​​ന വ​​സ്തു​​ക്ക​​ൾ.

 

വെയിൽ കാഞ്ഞ് ഉണങ്ങാൻ വെച്ച മൺചട്ടികൾ

നാ​​രാ​​യ​​ൺ​​പു​​ര​​യി​​ൽ കും​​ഭാ​​ർ കു​​ല​​ദേ​​വ​​ത​​യാ​​യ ചെ​​ന്ന​​മ്മ (മു​​ത്താ​​ള​​മ്മ)​​യു​​ടെ കോ​​വി​​ലി​​നു ചു​​റ്റു​​മാ​​യു​​ള്ള വീ​​ടു​​ക​​ളു​​ടെ പു​​റ​​ത്തു​​കൂ​​ട്ടി​​യി​​ട്ട മ​​ണ്ണും അ​​ടു​​ക്കി​​വെ​​ച്ച പാ​​ത്ര​​ങ്ങ​​ളും കൃ​​ത്യ​​മാ​​യി കാ​​ണി​​ച്ചു​​ത​​ന്നു. അ​​ക​​ത്തു ക​​ട​​ക്കു​​മ്പോ​​ൾ നി​​ല​​ത്തു​​നി​​റ​​യെ പ​​ല വ​​ലു​​പ്പ​​ത്തി​​ലു​​ള്ള ഗ​​ണേ​​ശ വി​​ഗ്ര​​ഹ​​ങ്ങ​​ൾ. മ​​റ്റു പ്ര​​തി​​മ​​ക​​ളെ​​പ്പോ​​ലെ ഈ ​​വി​​ഗ്ര​​ഹ​​ങ്ങ​​ൾ ചൂ​​ള​​യി​​ൽ ചു​​ട്ടെ​​ടു​​ക്കു​​ന്ന​​വ​​യ​​ല്ല. അ​​ര​​ച്ചെ​​ടു​​ത്ത മ​​ണ്ണ് അ​​ച്ചു​​ക​​ളി​​ൽ മെ​​ന​​ഞ്ഞെ​​ടു​​ത്ത ശേ​​ഷം മി​​നു​​ക്കു​​പ​​ണി​​ക​​ൾ ന​​ട​​ത്തി ഉ​​ണ​​ക്കി​​യെ​​ടു​​ക്കു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ൽ നി​​മ​​ജ്ജ​​നം ചെ​​യ്യു​​മ്പോ​​ൾ അ​​തു​​കൊ​​ണ്ടു​​ത​​ന്നെ അ​​വ​​ശി​​ഷ്ട​​ങ്ങ​​ളാ​​യി അ​​ടി​​ഞ്ഞു​​കൂ​​ടു​​ന്നി​​ല്ല. ആ​​ചാ​​ര​​ങ്ങ​​ളെ പ​​റ്റാ​​വു​​ന്ന ത​​ര​​ത്തി​​ൽ പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ​​പ​​രം ആ​​ക്കു​​ന്ന​​തി​​ന്റെ ഉ​​ദാ​​ഹ​​ര​​ണം​​കൂ​​ടി​​യാ​​ണ്, സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശം കൂ​​ടി പ​​രി​​ഗ​​ണി​​ച്ചു​​കൊ​​ണ്ടു​​ള്ള ഇ​​ത്ത​​രം പ​​ച്ച​​മ​​ൺ പ്ര​​തി​​മ​​ക​​ൾ.

ആ​​ദ്യം ക​​ട​​ന്നു​​ചെ​​ന്ന വീ​​ട്ടി​​ൽ ചെ​​റു​​തും വ​​ലു​​തു​​മാ​​യ ഗ​​ണ​​പ​​തി വി​​ഗ്ര​​ഹ​​ങ്ങ​​ളു​​ടെ ഇ​​ട​​യി​​ൽ ഇ​​രു​​ന്നു​​കൊ​​ണ്ട് വീ​​ട്ടു​​കാ​​രി 60 വ​​യ​​സ്സു​​ള്ള ഗോ​​പ​​മ്മ ത​​മി​​ഴി​​ൽ സം​​സാ​​രി​​ച്ചു. സ്കൂ​​ളി​​ൽ പോ​​യി​​ട്ടി​​ല്ല. ഭ​​ർ​​ത്താ​​വ് മു​​ത്തു​​രാ​​ജു അ​​ഞ്ചു​​വ​​രെ പ​​ഠി​​ച്ചി​​ട്ടു​​ണ്ട്. ത​​മി​​ഴ്നാ​​ട്ടി​​ൽ നി​​ന്നാ​​ണ് താ​​ന​​ട​​ക്കം മി​​ക്ക​​വാ​​റും വീ​​ടു​​ക​​ളി​​ലെ സ്ത്രീ​​ക​​ൾ വി​​വാ​​ഹം ക​​ഴി​​ഞ്ഞു വ​​ന്നി​​രി​​ക്കു​​ന്ന​​ത്. ത​​മി​​ഴ് കും​​ഭാ​​ർ, ക​​ന്ന​​ഡ കും​​ഭാ​​ർ എ​​ന്ന വ്യ​​ത്യാ​​സം ക​​ർ​​ണാ​​ട​​ക​​ത്തി​​ലെ മ​​റ്റി​​ട​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ലാ​​യി കാ​​ണാ​​മെ​​ങ്കി​​ലും ബം​​ഗ​​ളൂ​​രു​​വി​​ലെ കും​​ഭാ​​ർ സ​​മൂ​​ഹ​​ങ്ങ​​ളി​​ൽ ഈ ​​വ്യ​​ത്യാ​​സം സ​​മ്പ​​ർ​​ക്ക ചാ​​ർ​​ച്ച​​ക​​ളാ​​ൽ അ​​ലി​​ഞ്ഞു​​പോ​​യി​​രി​​ക്കു​​ന്നു. എ​​ങ്കി​​ലും ‘വ​​ല​​തു​​വ​​ശം ചേ​​ല പോ​​ട്ട്, വ​​ല​​ത്തു മൂ​​ക്കു കു​​ത്താ​​ത്ത​​വ​​രു​​മാ​​യി’ വി​​വാ​​ഹ ബ​​ന്ധം അ​​ടു​​ത്ത​​കാ​​ലം വ​​രെ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല എ​​ന്ന് ഗോ​​പ​​മ്മ പ​​റ​​ഞ്ഞു.

മ​​ൺ​​പാ​​ത്ര നി​​ർ​​മാ​​ണം സ​​മ​​കാ​​ലി​​ക സാ​​ധ്യ​​ത​​ക​​ളെ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന്റെ​​യും പു​​തി​​യ ത​​ല​​മു​​റ അ​​തി​​നെ അ​​പ​​ക​​ർ​​ഷ​​ങ്ങ​​ളി​​ല്ലാ​​തെ ഒ​​രു സ​​മാ​​ന്ത​​ര തൊ​​ഴി​​ൽ എ​​ന്ന നി​​ല​​യി​​ൽ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​ന്റെ​​യും തെ​​ളി​​ച്ച​​മു​​ള്ള ചി​​ത്ര​​ങ്ങ​​ൾ പോ​​ട്ടേ​​ഴ്സ് ടൗ​​ണി​​ലും നാ​​രാ​​യ​​ൺ​​പു​​ര​​യി​​ലും ക​​ണ്ടു. ഗോ​​പ​​മ്മ​​യു​​ടെ ഭ​​ർ​​ത്താ​​വ് മു​​ത്തു​​രാ​​ജു സ​​മീ​​പ​​ത്തു​​ള്ള ഒ​​രു പോ​​ട്ട​​റി സ്റ്റു​​ഡി​​യോ​​യി​​ൽ പ​​രി​​ശീ​​ല​​ക​​നാ​​യി ജോ​​ലി​​യെ​​ടു​​ക്കു​​ന്നു​​ണ്ട്. നാ​​രാ​​യ​​ണ​​ൻ​​പു​​ര​​യി​​ലെ മ​​റ്റൊ​​രു കു​​ടും​​ബ​​ത്തി​​ലെ ബാ​​ല​​സു​​ബ്ര​​ഹ്മ​​ണ്യ​​ൻ ബം​​ഗ​​ളൂ​​രു​​വി​​ലെ ഒ​​രു ഐ.​​ടി ക​​മ്പ​​നി​​യി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന​​തി​​നൊ​​പ്പം സീ​​സ​​ൺ സ​​മ​​യ​​ങ്ങ​​ളി​​ൽ വീ​​ട്ടി​​ലെ മ​​ൺ​​പ​​ണി​​യി​​ൽ പ​​ങ്കു​​ചേ​​രു​​ന്നു. ഓ​​ൺ​​ലൈ​​ൻ വി​​ൽ​​പ​​ന​​യു​​ടെ കാ​​ര്യ​​ങ്ങ​​ളും ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ന്നു.

പോ​​ട്ട​​റി ടൗ​​ണി​​ൽ പ്ര​​ധാ​​ന തെ​​രു​​വി​​ന്റെ തു​​ട​​ക്ക​​ത്തി​​ൽ ത​​ന്നെ ‘കും​​ഭാ​​ര ക​​ര​​കൗ​​ശ​​ല കൈ​​കാ​​രി​​ക സ​​ഹ​​കാ​​ര സം​​ഘ ലി​​മി​​റ്റ​​ഡ്’ (KK KSS )എ​​ന്ന ബോ​​ർ​​ഡു​​വെ​​ച്ച ചെ​​റി​​യ ഓ​​ഫി​​സ് കാ​​ണാം. 1973 ൽ ​​സ്ഥാ​​പി​​ത​​മാ​​യ ഈ ​​സ​​ഹ​​ക​​ര​​ണ സം​​ഘം ബം​​ഗ​​ളൂ​​രു​​വി​​ലെ കും​​ഭാ​​ര സ​​മൂ​​ഹ​​ത്തി​​ന് ഒ​​രു അ​​ടി​​സ്ഥാ​​ന​​ബ​​ല​​മാ​​ണ്. ഖാ​​ദി ആ​​ൻ​​ഡ് വി​​ല്ലേ​​ജ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ബോ​​ർ​​ഡി​​ൽ നി​​ന്ന് ഇ​​ല​​ക്ട്രി​​ക് ച​​ക്രം വാ​​ങ്ങു​​ന്ന​​തി​​ന് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വാ​​യ്പ​​ക​​ൾ ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നും അ​​വ​​ർ ന​​ട​​ത്തു​​ന്ന പ്ര​​ദ​​ർ​​ശ​​ന​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നു​​മു​​ള്ള സ​​ഹാ​​യ​​ങ്ങ​​ൾ സം​​ഘം ചെ​​യ്യു​​ന്നു​​ണ്ട്. മൊ​​ത്ത വ്യാ​​പാ​​രി​​ക​​ൾ​​ക്ക് പാ​​ത്ര​​ങ്ങ​​ൾ ഇ​​ട​​ത്ത​​ട്ടു​​കാ​​രി​​ല്ലാ​​തെ നേ​​രി​​ട്ട് വി​​ൽ​​പ​​ന ന​​ട​​ത്തു​​ക​​യും ചെ​​യ്യു​​ന്നു. വ​​ലു​​പ്പം കൂ​​ടി​​യ അ​​ല​​ങ്കാ​​ര-​​ആ​​രാ​​ധ​​നാ രൂ​​പ​​ങ്ങ​​ൾ ദൊ​​ഡ്ഡ​​ബെ​​ല്ലാ​​പൂ​​ർ, ഹോ​​സ്കോ​​ട്ടെ, രാ​​മ​​ന​​ഗ​​ര തു​​ട​​ങ്ങി ന​​ഗ​​ര​​പ​​രി​​ധി​​ക്ക് പു​​റ​​ത്തു​​ള്ള ഇ​​ട​​ങ്ങ​​ളി​​ലാ​​ണ് ഇ​​ന്ന് നി​​ർ​​മി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ആ​​വ​​ശ്യാ​​നു​​സൃ​​തം ഇ​​വ​​യും ഇ​​വി​​ടെ​​യെ​​ത്തി​​ച്ച് വി​​ൽ​​പ​​ന ന​​ട​​ത്തു​​ന്നു.

പ​​ല കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു​​മാ​​യു​​ള്ള പൊ​​തു​​ചൂ​​ള പോ​​ട്ട​​റി ടൗ​​ണി​​ന്റെ മ​​റ്റൊ​​രു പ്ര​​ത്യേ​​ക​​ത​​യാ​​ണ്. ഓ​​രോ​​രു​​ത്ത​​രും ചൂ​​ള​​വെ​​ക്കു​​ന്ന​​തി​​ന്റെ തീ​​യ​​തി​​യും ക​​ണ​​ക്കു​​ക​​ളും വ​​ലി​​യൊ​​രു ബോ​​ർ​​ഡി​​ൽ എ​​ഴു​​തി​​വെ​​ച്ചി​​രി​​ക്കു​​ന്നു. അ​​ത​​നു​​സ​​രി​​ച്ച് തു​​ട​​ർ​​ന്നു​​ള്ള ദി​​വ​​സ​​ക്ര​​മ​​വും ത​​വ​​ണ​​ക​​ളും തീ​​രു​​മാ​​നി​​ക്കു​​ന്നു. നി​​ർ​​മി​​തി​​ക​​ളു​​ടെ വ​​ലു​​പ്പ -സ്വ​​ഭാ​​വ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ച് ഒ​​ന്നു​​മു​​ത​​ൽ മൂ​​ന്നു​​ദി​​വ​​സം വ​​രെ ചൂ​​ള തീ​​യി​​ടേ​​ണ്ടി​​വ​​രും.

ത​​ടാ​​ക​​ങ്ങ​​ളു​​ടെ നാ​​ടാ​​യ ബം​​ഗ​​ളൂ​​രു​​വി​​ൽ അ​​വ​​യു​​ടെ ക​​ര​​യി​​ൽ നി​​ന്നെ​​ടു​​ക്കു​​ന്ന ക​​ളി​​മ​​ണ്ണാ​​ണ് നി​​ർ​​മാ​​ണ​​ത്തി​​നു​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ലി​​പ്പോ​​ൾ ഇ​​ത്ത​​രം ജ​​ലാ​​ശ​​യ​​ങ്ങ​​ൾ പ​​ല​​തും ഇ​​ല്ലാ​​താ​​യ​​തും, ഉ​​ള്ള​​വ​​യി​​ൽ​​നി​​ന്ന് മ​​ണ്ണെ​​ടു​​ക്കാ​​നു​​ള്ള വി​​ല​​ക്കു​​ക​​ളും പ​​ണി​​യെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചു​​തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. മ​​ണ്ണ് ല​​ഭ്യ​​മാ​​യ ദൂ​​ര​​സ്ഥ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്ന് കൂ​​ടു​​ത​​ൽ പ​​ണം മു​​ട​​ക്കി വ​​ണ്ടി​​ക​​ളി​​ൽ എ​​ത്തി​​ക്കു​​ക​​യാ​​ണ് ഇ​​പ്പോ​​ൾ ചെ​​യ്യു​​ന്ന​​ത്.

പോ​​ട്ട​​റി ടൗ​​ണി​​ലും നാ​​രാ​​യ​​ണ​​പു​​ര​​യി​​ലു​​മു​​ള്ള കും​​ഭാ​​ര വീ​​ടു​​ക​​ളെ​​ല്ലാം ഒ​​ക്ടോ​​ബ​​റി​​ലെ വി​​നാ​​യ​​ക ച​​തു​​ർ​​ഥി​​ക്കു വേ​​ണ്ടി​​യു​​ള്ള​​ഗ​​ണ​​പ​​തി പ്ര​​തി​​മ​​ക​​ളു​​ടെ നി​​ർ​​മാ​​ണ​​ത്തി​​ര​​ക്കി​​ലാ​​ണി​​പ്പോ​​ൾ. ല​​ഭി​​ച്ച ഓ​​ർ​​ഡ​​റു​​ക​​ൾ സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ ചെ​​യ്തു​​തീ​​ർ​​ക്ക​​ണം. വി​​നാ​​യ​​ക ച​​തു​​ർ​​ഥി​​യും ദീ​​പാ​​വ​​ലി​​യു​​മാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ൽ​​പ​​ന ന​​ട​​ക്കു​​ന്ന സ​​മ​​യം.

 

മൂങ്ങയുടലുമായി അലങ്കാരപ്പൂച്ചട്ടികൾ

ഭ​​ർ​​ത്താ​​വ് വെ​​ങ്കി​​ടേ​​ഷ് രാ​​വി​​ലെ മൂ​​ശ​​യി​​ൽ മോ​​ൾ​​ഡ് ചെ​​യ്തെ​​ടു​​ത്തു​​വെ​​ച്ച ഗ​​ണ​​പ​​തി പ്ര​​തി​​മ ഇ​​ല​​ക്ട്രി​​ക് ച​​ക്ര​​ത്തി​​ൽ​​വെ​​ച്ച് ഫി​​നി​​ഷി​​ങ് ന​​ട​​ത്തു​​ക​​യാ​​ണ് ഭാ​​ര്യ ല​​ക്ഷ്മി. ഗ​​ണ​​പ​​തി​​യു​​ടെ തു​​മ്പി​​ക്കൈ​​യും മു​​ഖാ​​വ​​യ​​വ​​ങ്ങ​​ളും ആ​​ഭ​​ര​​ണ ഡി​​സൈ​​നും ഈ ​​ഫി​​നി​​ഷി​​ങ് സ​​മ​​യ​​ത്താ​​ണ് കൂ​​ട്ടി​​ച്ചേ​​ർ​​ത്ത് പൂ​​ർ​​ണ​​മാ​​ക്കു​​ന്ന​​ത്. ചെ​​റി​​യൊ​​രു തു​​ണി​​ശ്ശീ​​ല വെ​​ള്ള​​ത്തി​​ൽ മു​​ക്കി അ​​രി​​കു​​ക​​ൾ മൃ​​ദു​​ല​​മാ​​യി വ​​ടി​​ച്ചു മി​​നു​​സ​​പ്പെ​​ടു​​ത്തു​​മ്പോ​​ൾ ഒ​​രു കൊ​​ച്ചു​​കു​​ഞ്ഞി​​നെ​​പ്പോ​​ലെ മ​​ണ്ണി​​നെ​​ത്തൊ​​ട്ടു​​ഴി​​യു​​ന്ന കൈ​​ക​​ൾ!

തൊ​​ട്ട​​പ്പു​​റ​​ത്തു​​ള്ള ഒ​​രു ഷെ​​ഡ്ഡി​​ൽ കു​​റെ​​ക്കൂ​​ടി വി​​പു​​ല​​മാ​​യ തോ​​തി​​ൽ പ​​ണി ന​​ട​​ത്തു​​ന്ന​​വ​​രാ​​ണ് ആ​​ന​​ന്ദും കു​​ടും​​ബ​​വും. ഒ​​ഴി​​വു ദി​​ന​​ങ്ങ​​ളി​​ൽ സ്കൂ​​ൾ കു​​ട്ടി​​ക​​ളാ​​യ മ​​ക്ക​​ളും കൂ​​ടു​​ന്നു.

‘‘ഒ​​ട​​യാ​​ർ വീ​​ട്ടി​​ലെ

എ​​ല്ലാം ഇ​​രി​​ക്ക്’’

‘‘കും​​ഭാ​​ര​​വീ​​ട്ടി​​ൽ എ​​ല്ലാ ച​​ര​​ക്കും ഉ​​ണ്ടാ​​കും. അ​​തി​​നാ​​ൽ കും​​ഭാ​​ർ രാ​​ജാ​​വ് മാ​​തി​​രി ത​​ന്നെ, ഉ​​ട​​യ​​വ​​ർ ത​​ന്നെ!’’

പോ​​ട്ട​​റി ടൗ​​ണി​​ൽ കു​​ടും​​ബ വേ​​രു​​ക​​ളു​​ള്ള, ഇ​​പ്പോ​​ൾ നാ​​രാ​​യ​​ൺ​​പു​​ര​​യി​​ൽ ഒ​​രു ചെ​​റി​​യ ഷെ​​ഡ്ഡി​​ൽ മ​​ൺ​​പ​​ണി ന​​ട​​ത്തു​​ന്ന സി. ​​ല​​ക്ഷ്മി​​നാ​​രാ​​യ​​ണ ‘ഒ​​ട​​യാ​​ർ’ എ​​ന്ന കു​​ല​​പ്പേ​​രി​​നെ​​ക്കു​​റി​​ച്ച് അ​​ഭി​​മാ​​ന​​ത്തോ​​ടെ പ​​റ​​ഞ്ഞു: എ​​ല്ലാ വി​​ഭാ​​ഗം ജ​​ന​​ങ്ങ​​ൾ​​ക്കും മ​​ൺ​​പാ​​ത്ര​​ങ്ങ​​ൾ ആ​​വ​​ശ്യ​​മാ​​യ​​ത് കൊ​​ണ്ടു​​ത​​ന്നെ ബാ​​ർ​​ട്ട​​ർ സ​​മ്പ്ര​​ദാ​​യ രീ​​തി​​യി​​ൽ അ​​വ​​ശ്യ​​വ​​സ്തു​​ക്ക​​ളെ​​ല്ലാം കും​​ഭാ​​ർ വീ​​ട്ടി​​ലെ​​ത്തു​​മ​​ല്ലോ. ധാ​​ന്യം, തു​​ണി, ത​​ടി-​​ലോ​​ഹ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, എ​​ണ്ണ, കാ​​യ്ക​​റി​​ക​​ൾ..... ഇ​​ങ്ങ​​നെ രാ​​ജാ​​വി​​ന് തു​​ല്യ​​മാ​​യ സ​​മൃ​​ദ്ധി ഉ​​ണ്ടാ​​കു​​ന്ന​​തു കൊ​​ണ്ടാ​​ണ​​ത്രേ ഒ​​ട​​യാ​​ർ എ​​ന്ന വി​​ളി​​പ്പേ​​ര് ഉ​​ണ്ടാ​​യ​​ത്!

ബം​​ഗ​​ളൂ​​രു കും​​ഭാ​​ര സ​​മു​​ദാ​​യ​​ത്തി​​ൽ ക​​ണ്ട സ​​വി​​ശേ​​ഷ ക​​ലാ​​കാ​​ര​​നാ​​ണ് ല​​ക്ഷ്മി​​നാ​​രാ​​യ​​ണ. 1987ൽ ​​മ​​ദ്രാ​​സി​​ൽ ന​​ട​​ന്ന ഓ​​ൾ ഇ​​ന്ത്യ പോ​​ട്ട​​റി എ​​ക്സി​​ബി​​ഷ​​നി​​ൽ ഒ​​ന്നാം സ്ഥാ​​നം ല​​ഭി​​ച്ചി​​ട്ടു​​ണ്ട് അ​​ദ്ദേ​​ഹ​​ത്തി​​ന്. സീ​​സ​​ൺ അ​​നു​​സ​​രി​​ച്ചു​​ള്ള പ്ര​​തി​​മാ നി​​ർ​​മാ​​ണ​​മ​​ല്ല ല​​ക്ഷ്മി​​നാ​​രാ​​യ​​ണ ന​​ട​​ത്തു​​ന്ന​​ത്. അ​​ല​​ങ്കാ​​ര പൂ​​പ്പാ​​ത്ര​​ങ്ങ​​ൾ, തൂ​​ക്കു​​വി​​ള​​ക്കു​​ക​​ൾ, മി​​നി​​യേ​​ച്ച​​ർ രൂ​​പ​​മാ​​തൃ​​ക​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്റെ മാ​​സ്റ്റ​​ർ​​പീ​​സ്. ബം​​ഗ​​ളൂ​​രു​​വി​​ലെ ഒ​​രു ക​​മ്പ​​നി വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​ന പ്ര​​തി​​നി​​ധി​​ക​​ൾ​​ക്ക് ന​​ൽ​​കാ​​നാ​​യി ഓ​​ർ​​ഡ​​ർ ന​​ൽ​​കി​​യ മ​​ൺ​​വെ​​ള്ള​​ക്കു​​പ്പി​​ക​​ൾ ചൂ​​ള​​ക്ക​​രി​​കി​​ൽ പ​​ണി​​തീ​​ർ​​ത്തു​​വെ​​ച്ചി​​ട്ടു​​ണ്ട്. മ​​ട​​ങ്ങി​​പ്പോ​​രു​​മ്പോ​​ൾ ഒ​​രു ചെ​​റു​​നെ​​ല്ലി​​ക്ക​​യു​​ടെ മാ​​ത്രം വ​​ലു​​പ്പം വ​​രു​​ന്ന കൊ​​ച്ചു മ​​ൺ​​പാ​​ത്ര​​ങ്ങ​​ൾ അ​​ദ്ദേ​​ഹം സ​​മ്മാ​​നി​​ച്ചു.

കു​​ല​​ത്തൊ​​ഴി​​ലെ​​ന്ന നി​​ല​​യി​​ൽ നി​​ന്നു​​മാ​​റി ക​​ലാ​​പ​​രി​​ശീ​​ല​​ന​​ത്തി​​ന്റെ​​യും പ്ര​​ദ​​ർ​​ശ​​ന വി​​ൽ​​പ​​ന​​യു​​ടെ​​യും ഇ​​ട​​ങ്ങ​​ളാ​​കു​​ന്ന ഒ​​ട്ടേ​​റെ പോ​​ട്ട​​റി സ്റ്റു​​ഡി​​യോ​​ക​​ൾ ബം​​ഗ​​ളൂ​​രു​​വി​​ലും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ഇ​​ന്നു​​ണ്ട്. ആ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ൾ, ആ​​ക​​ർ​​ഷ​​ക​​മാ​​യ ഡി​​സൈ​​നു​​ക​​ൾ, വ​​ർ​​ക്ക്ഷോ​​പ്പു​​ക​​ൾ എ​​ന്നി​​ങ്ങ​​നെ മ​​ൺ​​പാ​​ത്ര നി​​ർ​​മാ​​ണ​​ത്തെ ഒ​​രു പു​​തു​​ത​​ല​​മു​​റ ഹോ​​ബി​​യാ​​ക്കി മാ​​റ്റാ​​ൻ ഇ​​ത്ത​​രം ഇ​​ട​​ങ്ങ​​ൾ വ​​ഴി​​തെ​​ളി​​ച്ചി​​ട്ടു​​ണ്ട്. മി​​ഥു​​ന​​ങ്ങ​​ൾ​​ക്ക് പ​​ര​​മ്പ​​രാ​​ഗ​​ത ‘ഒ​​ത്തി​​ണ​​ക്കം’ (Dating) രീ​​തി​​ക​​ൾ​​ക്കു​​പ​​ക​​രം ഇ​​ന്ന് വ്യാ​​പ​​ക​​മാ​​യി സ്വീ​​ക​​രി​​ക്ക​​പ്പെ​​ടു​​ന്ന ഒ​​ന്നാ​​ണ് ക്ലേ ​​ഡേ​​റ്റി​​ങ്. നി​​ർ​​മാ​​ണ​​ത്തി​​ന്റെ സൗ​​ഹൃ​​ദ സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ലൂ​​ടെ ബ​​ന്ധ​​ങ്ങ​​ളു​​ടെ ഭാ​​വി​​കൂ​​ടി മെ​​ന​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്നു, ഉ​​റ​​പ്പി​​ക്ക​​പ്പെ​​ടു​​ന്നു!

വി​​വാ​​ഹ വാ​​ർ​​ഷി​​ക​​ത്തി​​നും ‘മ​​ൺ ഒ​​ത്തി​​ണ​​ക്കം’ ഒ​​രു പു​​തു​​രീ​​തി​​യാ​​ണ്. പി​​റ​​ന്നാ​​ളി​​നും മ​​റ്റ് ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കു​​മു​​ള്ള ക​​ളി​​മ​​ൺ നി​​ർ​​മാ​​ണ വ​​ർ​​ക്ക്ഷോ​​പ്പി​​നും ഇ​​ന്ന് ധാ​​രാ​​ളം ആ​​വ​​ശ്യ​​ക്കാ​​രു​​ണ്ട്. സ്വ​​യം മെ​​ന​​ഞ്ഞെ​​ടു​​ക്കു​​ന്ന ക​​പ്പു​​ക​​ളി​​ലും കി​​ണ്ണ​​ങ്ങ​​ളി​​ലും പേ​​രു​​ക​​ളും രൂ​​പ​​ങ്ങ​​ളും വ​​ര​​ച്ചു​​ചേ​​ർ​​ക്കു​​ക​​യും ചെ​​യ്യാം.

ഒ​​രു കു​​ല​​വൃ​​ത്തി ജാ​​തീ​​യ​​വും സാ​​മൂ​​ഹി​​ക​​വു​​മാ​​യ പ​​രി​​മി​​ത​​വൃ​​ത്ത​​ത്തി​​ൽ​​നി​​ന്നു​​വി​​ട്ട് ക​​ല​​യു​​ടെ​​യും തൊ​​ഴി​​ലി​​ന്റെ​​യും സാ​​മൂ​​ഹി​​ക​​ത​​യി​​ലേ​​ക്ക് വി​​ക​​സി​​ക്കു​​ന്ന​​തി​​ന്റെ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് ഇ​​ത്ത​​രം പോ​​ട്ട​​റി സ്റ്റു​​ഡി​​യോ രീ​​തി​​ക​​ൾ. പോ​​ട്ട​​റി ടൗ​​ണും നാ​​രാ​​യ​​ൺ​​പു​​ര​​യും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ബം​​ഗ​​ളൂ​​രു​​വി​​ലെ പ​​ര​​മ്പ​​രാ​​ഗ​​ത കും​​ഭാ​​ർ​​സ​​മു​​ദാ​​യ​​ങ്ങ​​ൾ ഇ​​തി​​ന്റെ ഇ​​ട​​ക്ക​​ണ്ണി​​ക​​ളാ​​യി നി​​ൽ​​ക്കു​​ന്നു​​മു​​ണ്ട്.

തൊ​​ഴി​​ലു​​ക​​ളു​​ടെ വൈ​​ദ​​ഗ്ധ്യ​​ത്തു​​ട​​ർ​​ച്ച ത​​ല​​മു​​റ​​ക​​ളി​​ലൂ​​ടെ ജാ​​തീ​​യ​​മാ​​യി മാ​​ത്രം തു​​ട​​രു​​ക എ​​ന്ന കാ​​ഴ്ച​​പ്പാ​​ട​​ല്ല ഇ​​വി​​ടെ​​യു​​ള്ള​​ത്. കു​​ട്ടി​​ക​​ൾ ആ​​ധു​​നി​​ക വി​​ദ്യാ​​ഭ്യാ​​സം നേ​​ടു​​ക​​യും താ​​ൽ​​പ​​ര്യ​​മു​​ള്ള​​വ​​ർ മ​​റ്റു തൊ​​ഴി​​ലു​​ക​​ളോ​​ടൊ​​പ്പ​​മോ അ​​ല്ലാ​​തെ​​യോ പാ​​ര​​മ്പ​​ര്യ​​വൃ​​ത്തി​​യി​​ൽ ഏ​​ർ​​പ്പെ​​ടു​​ക​​യും ചെ​​യ്യു​​ന്നു. അ​​തേ​​സ​​മ​​യം പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ലേ​​ക്ക് ത​​ങ്ങ​​ളു​​ടെ തൊ​​ഴി​​ൽ ക​​ലാ​​വി​​രു​​ത് പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള കേ​​ന്ദ്ര​​ങ്ങ​​ളാ​​യി കു​​ല​​ത്തൊ​​ഴി​​ൽ ആ​​വാ​​സ ഇ​​ട​​ങ്ങ​​ൾ തു​​ട​​രു​​ക​​യും ചെ​​യ്യു​​ന്നു.

മ​​ട​​ങ്ങു​​മ്പോ​​ൾ, നി​​ര​​ത്തി​​വെ​​ച്ച ഓ​​രോ പാ​​ത്ര​​വും രൂ​​പ​​വും അ​​വ​​യു​​ടെ പൊ​​തു​​വാ​​യ ജ​​ന്മ​​ക​​ഥ കാ​​ട്ടി​​ത്ത​​രു​​ന്ന പോ​​ലെ.....!

 

മണ്ണിൽ ഒരു സിഗരറ്റ് ചാരപ്പാത്രം

ക​​റ​​ങ്ങു​​ന്ന ച​​ക്ര​​ത്തി​​നു ന​​ടു​​വി​​ൽ ഉ​​രു​​ട്ടി​​വെ​​ച്ച മ​​ണ്ണി​​ൽ വി​​ര​​ൽ താ​​ഴ്ത്തി, മ​​റു​​കൈ​​കൊ​​ണ്ട് പു​​റ​​വ​​ശം ത​​ലോ​​ടി മു​​ക​​ളി​​ലേ​​ക്ക് മെ​​ഴു​​കി​​യു​​യ​​ർ​​ത്തി, ആ​​കൃ​​തി പൂ​​ർ​​ണ​​മാ​​യ പാ​​ത്ര​​ത്തെ താ​​ഴെ​​യു​​ള്ള മ​​ൺ​​കൂ​​ന​​യി​​ൽ​​നി​​ന്ന് അ​​ടി​​ചെ​​ത്തി​​യെ​​ടു​​ക്കു​​ന്ന കൈ​​ക​​ൾ...

ഉ​​ണ​​ക്കം വ​​ന്ന പാ​​ത്ര​​ത്തെ ഉ​​ള്ളി​​ലൂ​​ടെ ഉ​​രു​​ണ്ട ക​​ല്ലോ കാ​​യ​​യോ വെ​​ച്ച് താ​​ങ്ങി പു​​റ​​ത്ത് ക്രി​​ക്ക​​റ്റ് ബാ​​റ്റു​​പോ​​ലു​​ള്ള മ​​ര​​ത്തി​​ന്റെ പ​​ല​​ക കൊ​​ണ്ട് മൃ​​ദു​​വാ​​യി അ​​ടി​​ച്ചു​​പ​​ര​​ത്തി അ​​ടി​​ഭാ​​ഗം യോ​​ജി​​പ്പി​​ച്ചു​​മി​​നു​​ക്കി നി​​ശ്ചി​​ത ആ​​കൃ​​തി വ​​രു​​ത്തു​​ന്ന കൈ​​ക​​ൾ...

വൈ​​ക്കോ​​ലും ച​​ളി​​യും ചേ​​ർ​​ത്ത് മെ​​ഴു​​കി​​യ​​ട​​ച്ച ചൂ​​ള​​യി​​ൽ, അ​​ടി​​യി​​ൽ നി​​ന്നു​​ള്ള തീ​​യി​​ൽ​​വെ​​ന്ത് വ​​ർ​​ണം തി​​ക​​യു​​ന്ന മ​​ൺ​​രൂ​​പ​​ങ്ങ​​ൾ....

നീ​​റി​​യ​​ട​​ങ്ങി​​യ ചൂ​​ള​​യി​​ലെ ചാ​​ര​​ത്തി​​ൽ​​നി​​ന്ന് അ​​വ​​യെ പ​​തു​​ക്കെ​​യി​​ള​​ക്കി പൊ​​ക്കി​​യെ​​ടു​​ക്കു​​ന്ന കൈ​​ക​​ൾ...

–മ​​ണ്ണി​​ൽ​​നി​​ന്ന് കി​​ഴ​​ങ്ങു​​ക​​ൾ വേ​​രി​​ള​​ക്കി മ​​ണ്ണു​​കു​​ട​​ഞ്ഞ് വ​​ലി​​ച്ചെ​​ടു​​ക്കും​​പോ​​ലെ!

--------------

* ‘Castes and Tribes of Southern india’

-Edgar Thurston, K Rangachari (1909)

Volume-4.

Tags:    
News Summary - Bangalore's 100-Year-Old Pottery Town Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.