മോദിയുടെ വിഷനാവ്​

വർഗീയതയും പച്ചനുണയും ചേരുന്ന മിശ്രിതം ഏതൊരു തെരഞ്ഞെടുപ്പിലും ഏറ്റവും ശക്തമായ പ്രചാരണായുധമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ ആരും പഠിപ്പിച്ചുകൊ​ടുക്കേണ്ടതില്ല. സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്​ടിച്ചാൽ അത്​ വോട്ടായി മാറും. ഹിന്ദുത്വയുടെ അധികാരവഴികളെ എളുപ്പമാക്കും.

മോദി ഇൗ തെരഞ്ഞെടുപ്പിൽ, പ്രത്യേകിച്ച്​ ഉത്തരേന്ത്യക്കാരെ ലക്ഷ്യമിട്ട്​, ത​ന്റെ വിഷനാവ്​ പുറ​േത്തക്ക്​ ഇട്ടിരിക്കുന്നു. ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ നുണകൾ വിളിച്ചുപറയുന്നു. അതിന്​ ഒര​ു മടിയും കൂടാതെ തരംതാണിരിക്കുന്നു. ഒരിക്കലല്ല, ‘തുടക്കം’ എഴുതു​േമ്പാൾ മൂന്നു ദിവസമായി ത​ന്റെ വിദ്വേഷവാക്കുകൾ ആവർത്തിക്കുകയാണ്​. ​വി​ദ്വേഷപ്രസംഗത്തി​ന്റെ പേരിൽ മോദിക്കെതിരെ​ നടപടിയെടുക്കണമെന്ന പരാതികൾ വിവിധ പാർട്ടികളും വ്യക്തികളും നൽകിയെങ്കിലും നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ്​ കമീഷൻ കൂട്ടാക്കിയിട്ടില്ല; അവരതിന്​ ഒരുക്കവുമല്ല.

ഏപ്രിൽ 21ന്​ രാ​ജ​സ്ഥാ​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെയാണ്​ മോദി തുറന്ന രൂപത്തിൽ മു​സ്‌​ലിം വി​ദ്വേ​ഷപ്ര​സം​ഗ​വു​മാ​യി ആദ്യം വന്നത്.​ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ രാ​ജ്യ​ത്തി​ന്റെ സ്വ​ത്ത് മു​സ്‍ലിം​ക​ൾ​ക്ക് വീ​തി​ച്ചു​ന​ൽ​കു​മെ​ന്ന്​ മോദി വിളിച്ചുകൂവി. ക​ട​ന്നു​ക​യ​റ്റ​ക്കാ​ർ​ക്കും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ ഉ​ള്ള​വ​ർ​ക്കും നി​ങ്ങ​ളു​ടെ സ്വ​ത്ത് ന​ൽ​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കു​മോ എ​ന്നും മോ​ദി അവിടെ വികാരഭരിതനായി ചോ​ദി​ച്ചു. ‘‘രാ​ജ്യ​ത്തി​ലെ സ​മ്പ​ത്തി​ന്റെ ആ​ദ്യ അ​വ​കാ​ശി​ക​ൾ മുസ്‍ലിംകളാണെന്ന് കോ​ൺ​ഗ്ര​സി​ന്റെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ് മുമ്പ് പ്ര​സ്താ​വി​ച്ചി​ട്ടു​ണ്ട്. ഈ ​സ്വ​ത്തു​ക്ക​ളെ​ല്ലാം ഒ​രു​മി​ച്ചു​കൂ​ട്ടി കൂ​ടു​ത​ൽ മ​ക്ക​ളു​ള്ള​വ​ർ​ക്കും നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്കും ന​ൽ​കു​മെ​ന്നാ​ണ് അ​തി​ന​ർ​ഥം. നി​ങ്ങ​ൾ അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ സ്വ​ത്തു​ക്ക​ൾ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്കു ന​ൽ​ക​ണോ? ഇ​ത് നി​ങ്ങ​ൾ​ക്ക് അം​ഗീ​ക​രി​ക്കാ​നാ​കു​മോ?’’ –മോ​ദി ചോ​ദി​ച്ചു. അ​മ്മ​മാ​രു​ടെ​യും പെ​ൺ​മ​ക്ക​ളു​ടെ​യും സ്വ​ർ​ണ​ത്തിന്റെ ക​ണ​ക്കെ​ടു​ത്ത് വി​ത​ര​ണംചെ​യ്യു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്ന​തെ​ന്നും മോ​ദി തു​ട​ർ​ന്നു.

2006ൽ ​പ്ര​ധാ​നമ​ന്ത്രി​യാ​യി​രു​ന്ന മ​ൻമോ​ഹ​ൻ സിങ് ദേ​ശീ​യ വി​ക​സ​ന കൗ​ൺ​സി​ൽ എ​ന്ന ഭ​ര​ണഘ​ട​നാ ബോ​ഡി​യി​ൽ സ​മൂ​ഹ​ത്തി​ലെ അ​രി​കു​വ​ത്കരി​ക്ക​പ്പെ​ട്ട​വ​രാ​യ ആ​ദിവാ​സി​ക​ൾ​ക്കും ദ​ലിത​ർ​ക്കും പി​ന്നാക്ക​ക്കാ​ർ​ക്കും ഒ​പ്പം മു​സ്‍ലിം ന്യൂ​ന പ​ക്ഷ​ങ്ങ​ളെ​യും വി​ഭ​വവി​ത​ര​ണ​ത്തി​ലെ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം എ​ന്നു പ​റ​ഞ്ഞ​താണ്​ മോദി വളച്ചൊടിച്ച്​ വർഗീയപ്രചാരണത്തിന്​ വിഷ(യ)മാക്കി മാറ്റിയത്​.

അടുത്ത ദിവസം, ഏപ്രിൽ 22ന്​ അ​ലീ​ഗ​ഢി​ലെ റാ​ലി​യി​ൽ മോ​ദി നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തിയെങ്കിലും വർഗീയത ഒളിച്ചുകടത്തി, മുസ്​ലിം ഭീതി മോദി പടർത്തി. അ​മ്മപെ​ങ്ങ​ന്മാ​രു​ടെ പ​ണ​വും സ്വ​ത്തും ത​ട്ടി​യെ​ടു​ത്ത് വി​ത​ര​ണംചെ​യ്യ​ലാ​ണ് കോ​ൺ​ഗ്ര​സ് ല​ക്ഷ്യ​മെ​ന്ന് ആ​വ​ർ​ത്തി​ച്ചു. ‘‘ഇ​ത് മാ​വോ​യി​സ്റ്റ്, ക​മ്യൂ​ണി​സ്റ്റ് ചി​ന്ത​യാ​ണ്. നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ ഇ​തു​മൂ​ലം ന​ശി​ച്ചു. ഇ​തേ​ ന​യം ഇ​ന്ത്യ​യി​ലും ന​ട​പ്പാ​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സും ഇ​ൻ​ഡ്യ സ​ഖ്യ​വും ശ്ര​മി​ക്കു​ന്ന​തെ​’’ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഏപ്രിൽ 23ന്​ ടോ​ങ്കി​ൽ ന​ട​ന്ന പ്ര​ചാ​ര​ണ​ റാ​ലി​യി​ൽ, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന്റെ സം​വ​ര​ണം ത​ട്ടി​യെ​ടു​ത്ത് മു​സ്‍ലിം​ക​ൾ​ക്ക് ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മി​ച്ചു​വെ​ന്ന് പറഞ്ഞ്​ മോദി വീണ്ടും മുസ്​ലിംകളെ പ്രതിസ്​ഥാനത്ത്​ നിർത്തി. ‘‘2004ൽ ​കേ​ന്ദ്ര​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​ധി​കാ​രമേ​റ്റ​യു​ട​ൻ ചെ​യ്ത​ത് ആ​​ന്ധ്ര​പ്ര​ദേ​ശി​ലെ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ സം​വ​ര​ണം വെ​ട്ടി​ക്കു​റ​ച്ച് മു​സ്‍ലിം​ക​ൾ​ക്ക് ന​ൽ​ക​ലാ​ണ്. രാ​ജ്യ​മാ​കെ ന​ട​പ്പാ​ക്കാ​നു​ള്ള പൈ​ല​റ്റ് പ​ദ്ധ​തി​യാ​യി​രു​ന്നു ഇ​ത്. 2004നും 2010​നു​മി​ട​യി​ൽ ആ​ന്ധ്ര​യി​ൽ നാ​ലു​ത​വ​ണ മു​സ്‍ലിം സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മി​ച്ചെ​ങ്കി​ലും നി​യ​മ​നൂ​ലാ​മാ​ല​ക​ളും സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ലും ത​ട​സ്സ​മാ​യി. 2011ൽ ​രാ​ജ്യ​മാ​കെ ന​ട​പ്പാ​ക്കാ​ൻ ശ്ര​മം ന​ട​ത്തി’’ എന്നിങ്ങനെ പോയി മോദിയുടെ പ്രസംഗം.

തെരഞ്ഞെടുപ്പിന്​ തുടക്കത്തിലുണ്ടായിരുന്ന വിജയപ്രതീക്ഷകൾ മോദിക്കും സംഘത്തിനും നഷ്​ടമായിട്ടുണ്ട്​. വലിയ തിരിച്ചടി അവർ ഭയക്കുന്നു. അതിനാലാണ്​ ഇപ്പോൾ വിഷം ചീറ്റുന്നത്​. വർഗീയ ​​​ധ്രുവീകരണത്തില​ൂടെ ഹിന്ദുവോട്ടുകൾ സ്വന്തമാക്കുകയാണ്​ ലക്ഷ്യം. ഉള്ളിൽ ​തീവ്രമായ വർഗീയവിദ്വേഷം പുലർത്തുന്ന ഒരാളായിരുന്നു മോദിയെന്ന്​ ഒരിക്കൽക്കൂടി തെളിഞ്ഞു. ഭരണഘടനാ തത്ത്വങ്ങളും തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ടങ്ങളും ലംഘിച്ചുള്ള ഇൗ അസത്യ പ്രസ്​താവനകൾ രാജ്യത്തിന്​ കൂടുതൽ ശക്തമായ അപായസൂചനകൾ നൽകുന്നുണ്ട്​. നമുക്കു വേണ്ടത്​ വിഷനാവില്ലാത്ത, വിദ്വേഷമില്ലാത്ത പ്രധാനമന്ത്രിയെയാണ്​.

Tags:    
News Summary - weekly thudakkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.