പഹൽഗാമിലെ കൂട്ടക്കൊല

തെ​ക്ക​ൻ ക​ശ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു​നേ​രെ ഭീ​ക​രാ​ക്ര​മ​ണ​ം നടന്ന വാർത്തയിൽ രാജ്യം നടുങ്ങിയ അന്തരീക്ഷത്തിലാണ് ‘തുടക്കം’ എഴുതുന്നത്. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രൻ (65) അടക്കം 26 പേർ കൊല്ലപ്പെട്ടുവെന്നും 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു​െ​വന്നുമാണ് വിവരം. കൂടുതൽ വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. ഏപ്രിൽ 22ന് ഉച്ച ഒന്നരയോടെയാണ് സംഭവം. ല​ശ്ക​ർ വി​ഭാ​ഗ​മെന്ന് കരുതപ്പെടുന്ന ദി റെ​സി​സ്റ്റ​ൻ​സ് ഫ്ര​ണ്ട് (ടി.​ആ​ർ.​എ​ഫ്) ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു.

കാ​ൽ​ന​ട​യാ​യോ കു​തി​ര​പ്പു​റ​​ത്തോ മാ​ത്രം എ​ത്താ​വു​ന്ന ‘മി​നി സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ്’ എ​ന്ന് വി​ളി​പ്പേ​രു​ള്ള പു​ൽ​മേ​ടാ​യ ബൈ​സാ​ര​നി​ലാ​ണ് സം​ഭ​വം. സൈ​നി​കവേ​ഷം ധ​രി​ച്ച ര​ണ്ടോ മൂ​ന്നോ പു​രു​ഷ​ന്മാ​രാ​ണ് വെ​ടിയുതിർത്തതെന്ന് ​പറയപ്പെടുന്നു. ബൈ​സാ​ര​ൻ പു​ൽ​മേ​ടു​ക​ൾ സൈ​ന്യ​ത്തി​ന്റെ​യും സി.​ആ​ർ‌.​പി‌.​എ​ഫി​ന്റെ​യും പൊ​ലീ​സി​ന്റെ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​യിട്ടുണ്ട്. 38 ദി​വ​സ​ത്തെ അ​മ​ർ​നാ​ഥ് തീ​ർ​ഥാ​ട​നം ജൂ​ലൈ മൂ​ന്നി​ന് ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ഭീകരാക്രമ​ണം. യു.​എ​സ് വൈ​സ് പ്ര​സി​ഡ​ന്റ് ജെ.​ഡി. വാ​ൻ​സും കു​ടും​ബ​വും നാ​ലു​ദി​വ​സ​ത്തെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സ​മ​യ​ത്താണ് ഭീ​ക​രാ​ക്ര​മ​ണം.

ഈ ​പു​ൽ​മേ​ട്ടി​ൽ മു​മ്പും ഭീ​ക​രാ​​ക്ര​മ​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. 2000ത്തി​ൽ, പ​ഹ​ൽ​ഗാ​മി​ലെ അ​മ​ർ​നാ​ഥ് ബേ​സ് ക്യാ​മ്പി​നു​നേ​രെ​യു​ണ്ടാ​യ ​ആ​​ക്ര​മ​ണ​മാ​ണ് ഇ​തി​ൽ ഏ​റ്റ​വും വ​ലു​ത്. അ​ന്ന​ത്തെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 30 ആ​ളു​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്; 60ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേറ്റു. 2001ൽ ​അ​മ​ർ​നാ​ഥ് തീ​ർ​ഥാ​ട​ക​രെ ല​ക്ഷ്യ​മി​ട്ട് വീ​ണ്ടും ഭീ​ക​രാ​​ക്ര​മ​ണ​ത്തി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ട്ടു. തൊ​ട്ട​ടു​ത്ത വ​ർ​ഷ​വും ദു​ര​ന്തം ആ​വ​ർ​ത്തി​ച്ച​ു –മ​ര​ണം 11. 2017ലും ​പ​ഹ​ൽ​ഗാ​മി​ൽ ഭീ​ക​ര​വാ​ദി​ക​ൾ വന്നു. അ​ന്ന് എ​ട്ട് തീ​ർ​ഥാ​ട​ക​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ മേ​യി​ലാ​ണ് പി​ന്നീ​ട് ഭീ​​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​ന്ന്, രാ​ജ​സ്ഥാ​നി​ൽ​നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ ദ​മ്പ​തി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഭീകരാക്രമണം സർക്കാറിന് വലിയ തിരിച്ചടിയാണ്. ജ​മ്മു-​ക​ശ്മീ​രി​ന്റെ സം​സ്ഥാ​ന പ​ദ​വി എ​ടു​ത്തു​ക​ള​യു​ക​യും 370ാം വ​കു​പ്പ് റ​ദ്ദാ​ക്കു​ക​യും ചെ​യ്തതോ​െട സമാധാനം നിലവിൽവന്നുവെന്നും തീവ്രവാദം അവസാനിച്ചുവെന്നുമായിരുന്നു അവകാശവാദം. 2000ലേറെ വിനോദസഞ്ചാരികൾ ഉള്ള മേഖലയിൽ മതിയായ സുരക്ഷ ഒരുക്കുന്നതിലെ പരാജയം മറുവശത്ത്. തൊട്ടുതൊട്ടു കശ്മീരിലെമ്പാടും സുരക്ഷാസേനയെ വിന്യസിച്ചിട്ടും ആക്രമണം നടന്നുവെന്നത് തന്നെ വീഴ്ചയാണ്. യൂ​നി​യ​ൻ സ​ർ​ക്കാ​റി​ന്റെ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ക​ശ്മീ​രി​ലെ പൊ​ലീ​സും സൈ​ന്യ​വും ര​ഹ​സ്യാ​ന്വേ​ഷ​ണ സേ​ന​യു​മെ​ല്ലാം. സുരക്ഷാവീഴ്ച ഗൗരവമായി പരിശോധിക്കണം.

ഇപ്പോഴത്തെ ​ആക്രമണത്തിലെ ദുരൂഹതകൾ ഇതുവരെ മറനീക്കിയിട്ടില്ല. പക്ഷേ, ആക്രമണം മേഖലക്ക് വലിയ തിരിച്ചടിയാകും. 2024ൽ മാത്രം 2.35 കോടി ടൂറിസ്റ്റുകൾ കശ്മീർ സന്ദർശിച്ചതായാണ് സർക്കാർ അവകാശവാദം. ടൂറിസം മേഖലക്ക് പുതിയ ഉണർവും ജനങ്ങൾക്ക് വരുമാനവും നൽകിയിരുന്നു. ആക്രമണം നടന്ന ഉടനെ ‘റിപ്പബ്ലിക് ടി.വി’ പോലുള്ള വാർത്താ ചാനലുകളിലും സോഷ്യൽ മീഡിയയിലും നടന്ന പ്രചാരണം ശ്രദ്ധിക്കേണ്ടതുണ്ട്. വിവരങ്ങൾ പുറത്തുവരുന്നതിന് മുമ്പേതന്നെ മതത്തെ കുറ്റപ്പെടുത്തി ന്യൂനപക്ഷ വിദ്വേഷവ​ും ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കാനുമാണ് ശ്രമമുണ്ടായത്.

ആക്രമണം നടത്തിയവരാരായാലും അവർ ഉദ്ദേശിച്ചത് നേടിയിരിക്കുന്നു. മേഖലയിൽ അശാന്തി വിതക്കുക, വിനോദസഞ്ചാരത്തിലൂടെയുള്ള വരുമാനം ഇല്ലാതാക്കുക, അതിനേക്കാൾ പ്രധാനമായി മതത്തിന്റെ പേരിൽ ഭിന്നിപ്പു വളർത്തുക, അപരമത വിദ്വേഷം പടർത്തുക. നമ്മുടെ സോഷ്യൽ മീഡിയ ഇടങ്ങൾ അതിന്റെ നല്ല പ്രചാരണവേദിയായി മാറിയത് ഖേദകരമാണ്.

കശ്മീരിലെ ഭീകരാക്രമണത്തെ ഒന്നിച്ചുനിന്ന് എതിർത്തു തോൽപിക്കുകയാണ് വേണ്ടത്. നമുക്കും കശ്മീരിനും വേണ്ടത് സമാധാനമാണ്. വെറുപ്പും വിദ്വേഷവും കൂടുതൽ ആക്രമണങ്ങളുമല്ല. മരണത്തിൽ വ്യസനിക്കുന്നതിനോടൊപ്പം ഈ നിമിഷങ്ങളിലെ ഉത്തരവാദിത്തവും വലുതാണെന്ന് തിരിച്ചറിയണം.


Tags:    
News Summary - Pahalgam terror attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.