ജയില്‍പ്പുള്ളി

ഏറെ നാളുകള്‍ക്കുശേഷം, രാത്രി വാതില്‍പ്പാളികളുടെ വിടവിലൂടെ നിലാവ് കാണുന്ന ജയില്‍പ്പുള്ളിയെപ്പറ്റി വായിക്കുകയായിരുന്നു, അയാള്‍ കാതോര്‍ത്ത നിശ്ശബ്ദത എന്നെയും കൂടെ കൂട്ടി: അകലെ മാനത്ത് ചന്ദ്രന്‍ നിൽപുണ്ടായിരുന്നു. അതേ മുയല്‍ക്കുഞ്ഞിനെ നെഞ്ചിലേറ്റിക്കൊണ്ട്. വലിയൊരു മേഘം ദൂരെ മാറിനില്‍ക്കുന്നു. ഒരു പർവതം പോലെ. അയാള്‍ തിരുത്തി: ചിറകുകള്‍ കരിഞ്ഞ പക്ഷി. ഇപ്പോള്‍ മേഘം. ഉടനെ പറക്കും. ഇടത്തേ ചെറുവിരലിലേക്ക് പർവതാേരാഹകനെപോലെ കയറാന്‍ തുടങ്ങിയ ഉറുമ്പിന്, അയാള്‍ വാതില്‍പ്പാളികളുടെ വിടവിലൂടെ മാനം കാണിച്ചുകൊടുക്കുന്നു. മയില്‍പ്പീലി ആകേണ്ടാ. അയാള്‍ അതിനോട് പറയുന്നു: മാനം മാത്രം കാണുക....

ഏറെ നാളുകള്‍ക്കുശേഷം, രാത്രി

വാതില്‍പ്പാളികളുടെ വിടവിലൂടെ

നിലാവ് കാണുന്ന ജയില്‍പ്പുള്ളിയെപ്പറ്റി

വായിക്കുകയായിരുന്നു,

അയാള്‍ കാതോര്‍ത്ത നിശ്ശബ്ദത

എന്നെയും കൂടെ കൂട്ടി:

അകലെ മാനത്ത്

ചന്ദ്രന്‍ നിൽപുണ്ടായിരുന്നു.

അതേ മുയല്‍ക്കുഞ്ഞിനെ

നെഞ്ചിലേറ്റിക്കൊണ്ട്.

വലിയൊരു മേഘം ദൂരെ

മാറിനില്‍ക്കുന്നു. ഒരു

പർവതം പോലെ.

അയാള്‍ തിരുത്തി:

ചിറകുകള്‍ കരിഞ്ഞ പക്ഷി.

ഇപ്പോള്‍ മേഘം.

ഉടനെ പറക്കും.

ഇടത്തേ ചെറുവിരലിലേക്ക്

പർവതാേരാഹകനെപോലെ

കയറാന്‍ തുടങ്ങിയ ഉറുമ്പിന്, അയാള്‍

വാതില്‍പ്പാളികളുടെ വിടവിലൂടെ

മാനം കാണിച്ചുകൊടുക്കുന്നു.

മയില്‍പ്പീലി ആകേണ്ടാ. അയാള്‍

അതിനോട് പറയുന്നു:

മാനം മാത്രം കാണുക. രാത്രി

കണ്ണുകളിലൊടുങ്ങുന്നതിനും മുമ്പേ

കണ്ണ് രണ്ടും പൂട്ടുക.

നിലാവിനുമൊപ്പം. അതേ

മുയല്‍ക്കുഞ്ഞിന്റെ

കുറുകലിനുമൊപ്പം.

ഉറക്കം, അത് നീയും മറന്നേക്കുക.

=======================

കടപ്പാട്: പി.ടി. തോമസിന്റെ ഓർമ വായിച്ചപ്പോള്‍

Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.