ക​ണ്മ​ണി (അ​ഥ​വാ സ​മ്മ​ത​ത്തെ കു​റി​ച്ചു​ള്ള ഒ​രു വി​ചാ​രം)

ആ​രാ​ണീ മ​നു​ഷ്യ​ന്‍ എ​ന്നെ​ങ്ങ​നെ അ​റി​യും? ക​ണ്ട​റി​യ​ണം, ക​ണ്ണ് തെ​റ്റി​യാ​ൽ നോ​ട്ടം ദി​ക്കു​ക​ൾ കീ​ഴ​ട​ക്കു​ന്ന വെ​ട്ടു​കി​ളി​ക​ൾ നി​ന്നി​ൽ നി​റ​യു​ന്നു നീ ​നോ​ക്കു​മ്പോ​ൾ മാ​ത്രം നി​ന്നെ നോ​ക്കാ​തെ തി​രി​ഞ്ഞു നോ​ക്കാ​തെ ത​ന്നി​ലേ​ക്ക് പി​ന്തി​രി​ഞ്ഞു മ​ട​ങ്ങു​ന്നു ആ​രാ​ണീ മ​നു​ഷ്യ​ന്‍ എ​ന്നെ​ങ്ങ​നെ അ​റി​യും? പി​ന്തു​ട​രു​ന്നെ​ന്ന് ഒ​രി​ക്ക​ല്‍ തോ​ന്നും, പി​റ​കി​ല്‍ വാ​തി​ലു​ക​ള്‍ ഒ​ന്നു​കൂ​ടി അ​ട​യും, നീ ​മു​റി​യി​ലെ വെ​ളി​ച്ചം കെ​ടു​ത്തു​മ്പോ​ള്‍‍ പ​ത്തൊ​മ്പ​താം നി​ല​യി​ല്‍ ജ​നാ​ല​ക​ള്‍ കെ​ടും, കു​ളി​ക്കു​മ്പോ​ള്‍ പു​റ​ത്താ​രോ ഒ​രാ​ള്‍- നീ ​ത​ന്നെ​യാ​വാം നി​ന​ക്കു...

ആ​രാ​ണീ മ​നു​ഷ്യ​ന്‍ എ​ന്നെ​ങ്ങ​നെ അ​റി​യും?

ക​ണ്ട​റി​യ​ണം,

ക​ണ്ണ് തെ​റ്റി​യാ​ൽ നോ​ട്ടം

ദി​ക്കു​ക​ൾ കീ​ഴ​ട​ക്കു​ന്ന

വെ​ട്ടു​കി​ളി​ക​ൾ നി​ന്നി​ൽ നി​റ​യു​ന്നു

നീ ​നോ​ക്കു​മ്പോ​ൾ മാ​ത്രം

നി​ന്നെ നോ​ക്കാ​തെ

തി​രി​ഞ്ഞു നോ​ക്കാ​തെ ത​ന്നി​ലേ​ക്ക്

പി​ന്തി​രി​ഞ്ഞു മ​ട​ങ്ങു​ന്നു

ആ​രാ​ണീ മ​നു​ഷ്യ​ന്‍ എ​ന്നെ​ങ്ങ​നെ അ​റി​യും?

പി​ന്തു​ട​രു​ന്നെ​ന്ന് ഒ​രി​ക്ക​ല്‍ തോ​ന്നും,

പി​റ​കി​ല്‍ വാ​തി​ലു​ക​ള്‍ ഒ​ന്നു​കൂ​ടി അ​ട​യും,

നീ ​മു​റി​യി​ലെ വെ​ളി​ച്ചം കെ​ടു​ത്തു​മ്പോ​ള്‍‍

പ​ത്തൊ​മ്പ​താം നി​ല​യി​ല്‍ ജ​നാ​ല​ക​ള്‍ കെ​ടും,

കു​ളി​ക്കു​മ്പോ​ള്‍ പു​റ​ത്താ​രോ ഒ​രാ​ള്‍-

നീ ​ത​ന്നെ​യാ​വാം നി​ന​ക്കു പി​റ​കി​ല്‍

നി​ന്നെ പി​ന്തു​ട​ര്‍ന്നു വ​രു​ന്ന​യാ​ള്‍,

മ​റ്റൊ​രാ​ള്‍ക്ക് നി​ന്നി​ല്‍ എ​ന്തു താ​ല്‍പ​ര്യ​മു​ണ്ടാ​വാ​ന്‍?

എ​ങ്കി​ലും സം​ശ​യം തീ​രു​ന്നി​ല്ല

ഇ​രു​ട്ടി​ല്‍ തെ​ളി​യു​ന്നി​ല്ല

ഒ​രു മി​ന്നാ​മി​നു​ങ്ങി​ന്‍റെ വെ​ട്ടംപോ​ലും.

നി​ന്നി​ല്‍ വ​ന്നു​പോ​വു​ന്ന

ഈ ​അ​ദൃ​ശ്യ​സാ​ന്നി​ധ്യ​ത്തെ

എ​ങ്ങ​നെ തു​ര​ത്താം?

നി​ന്നെ കാ​ണു​ന്നൊ​രാ​ൾ

അ​വ​നെ നീ ​വീ​ണ്ടും ക​ണ്ടുമു​ട്ടു​ന്നു

നി​ൻ നി​ത്യ​സ​ന്ദ​ർ​ശ​ക​ൻ

തീ​രെ നി​ന​യ്ക്കാ​തി​രി​ക്കു​മ്പോ​ൾ

ത​നി​യെ വ​രു​ന്നു പോ​വു​ന്നു

നീ ​എ​ല്ലാ ദി​ന​വും ജോ​ലി​ക്ക് പോ​വു​ന്നു

നി​ൻ പാ​ത ഒ​രേ അ​പാ​ര​ത,

അ​റ്റ​മി​ല്ലാ​ത്ത വ​ഴി​ക​ൾ പി​ണ​ഞ്ഞി​ഴ​യു​ന്നു

അ​ന്ത​മി​ല്ലാ​ത്ത​വ​ർ

ചു​റ്റി​ലും പ​ട​രു​ന്നു

അ​ക്കൂ​ട്ട​ർ പെ​രു​കു​ന്നു

ത​ണ​ല്‍മ​ര​ങ്ങ​ള്‍ക്കി​ട​യി​ലൂ​ടെ

പാ​ർ​ക്കിങ് ഇ​ട​ത്തി​ലേ​ക്ക്

ന​ട​ക്കു​ന്ന നീ ​നി​ൻ വ​ണ്ടി​യി​ൽ

ക​യ്യ​ന​ങ്ങു​ന്ന പ​രി​ഭ്ര​മം,

അ​വ​ന്‍ താ​ക്കോ​ല്‍ ക​ണ്ടെ​ടു​ക്കു​ന്നു

നി​ന്‍ വേ​ഗം ക​ണ്ണെ​ത്താ​ദൂ​രം

അ​വ​ന്‍ കൈ​ക്ക​ലാ​ക്കു​ന്നു

ആ​രി​വ​ൻ? ഒ​രൂ​ഹ​ത്തി​നും പ​ഴു​തി​ല്ല.

എ​ല്ലാ ദി​ന​വും നീ ​പ​തി​നെ​ട്ടാം നി​ല​യി​ൽ

വാ​ടി​യ ചെ​ടി​ക​ൾ ന​ന​യ്ക്കു​ന്നു

താ​ഴെ നി​ന്നെ ക​ണ്ടു ക​ണ്ടി​ല്ല മ​ട്ടി​ല്‍

അ​വ​ൻ ഇ​ല​പ്പട​ർ​പ്പി​ൽ മ​ങ്ങിമാ​യു​ന്നു

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ദൂ​രെ സ്വി​മ്മി​ങ് പൂ​ളി​ൽ

നീ​ന്തിനി​വ​ര്‍ന്ന് നി​ന്നെ നോ​ക്കി കി​ട​ന്നാ​റു​ന്നു

നീ ​തു​ണി​ക​ൾ വി​രി​ച്ചി​ടാ​ൻ നേ​രം

ഒ​രു​ടു​പ്പി​ൻ ഒ​റ്റ നി​റ​മ​ഴി​ഞ്ഞ്

മ​റ്റേ​തി​ലെ​ല്ലാം കാ​ർ​മേ​ഘം

നി​ൻ മു​ഖ​ത്തു പ​ര​ക്കെ പാ​ട്ടാ​വു​ന്നു.

അ​വ​നെ നി​ന​ക്കി​പ്പോ​ൾ നി​ന്നെ​ക്കാ​ൾ

പ​രി​ചി​തം, അ​വ​ൻ നി​ഴ​ൽ നി​ന്നി​ൽ

വി​ട്ടൊ​ഴി​യാ​തെ കു​റ്റ​വാ​ളി​യു​ടെ ആ​കാ​ശ​ പ​റ​ക്ക​ലി​ല്‍

ന​ഖം കൊ​രു​ത്ത പ​രു​ന്തു​ക​ളു​ടെ സ​മ​യം

ഇ​ന്നി​താ നീ ​കാ​പ്പി കു​ടി​ക്കാ​ൻ ക​യ​റു​ന്ന ക​ട​യി​ൽ

ത​ഞ്ച​ത്തി​ല്‍ വ​ന്നു നി​ന്നെ തൊ​ട്ടു തൊ​ട്ടി​രി​ക്കു​ന്നു

ആ​രാ​ണീ മ​നു​ഷ്യ​ന്‍ എ​ന്നെ​ങ്ങ​നെ അ​റി​യും?

പ​രി​ചി​ത മു​ഖ​ങ്ങ​ള്‍ ഓ​ര്‍മ​യി​ല്‍ തെ​ളി​ഞ്ഞു

പ്രാ​വു​ക​ള്‍ കു​റു​കി​യ​തി​ലൊ​ന്നും

തി​രി​ച്ച​റി​യാ​നാ​വു​ന്നി​ല്ല,

ഇ​തു​പോ​ല്‍ ന​ട​ക്കു​ന്ന​വ​ര്‍

ഇ​തു​പോ​ല്‍ ചി​രി​ക്കു​ന്ന​വ​ര്‍

ഇ​തേ താ​ളം ശ​രീ​ര​ത്തി​ല്‍ മു​റു​കു​മ്പോ​ള്‍

തു​ട​ക്ക​മോ ഒ​ടു​ക്ക​മോ എ​ന്നു പേ​ടി​ച്ചു

ഇ​ട​വ​ഴി​ക​ൾ ഊ​ടു​വ​ഴി​ക​ൾ മാ​റി​ക്കയ​റി കി​ത​ച്ചു

കൈ​ത്ത​ലം വി​യ​ര്‍ത്ത നാ​ളു​ക​ള്‍ക്കി​ട​യി​ല്‍ ചി​ക​ഞ്ഞു-

ഇ​ല്ല, അ​വി​ടെ​വി​ടെ​യു​മി​ല്ല ഇ​യാ​ള്‍.

എ​ന്താ​ണി​വ​ന്‍റെ ആ​വ​ശ്യം?

ഏ​താ​ണി​വ​ന്‍റെ ഉ​ദ്ദേ​ശ്യം?

സു​ന്ദ​രീ, എ​ത്ര നാ​ളാ​യി ഞാ​ൻ

നി​ന​ക്കു പി​റ​കെ അ​ല​യു​ന്നു

എ​ല്ലാ ദി​ന​വും നി​ന്നെ കാ​ണാ​ൻ ഉ​ണ​രു​ന്നു, ഉ​റ​ങ്ങു​ന്നു

എ​ല്ലാ​വ​രി​ലും നി​ന്നെ കാ​ണു​ന്നു

ക​ണ്ട​തി​ല്ല നി​ന്നെ​പ്പോ​ൽ ഒ​രു​വ​ളെ​യെ​ങ്ങും

നി​ന്നെ ക​ണ്ടു​കൊ​ണ്ടേ​യി​രി​ക്കാ​ന്‍ തോ​ന്നു​ന്നു

നി​ൻ വി​ട​ർ ക​ണ്ണു​ക​ള്‍ എ​ന്നെ വ​ല​യ്ക്കു​ന്നു

എ​ന്തേ എ​ന്നെ ഇ​നി​യും കാ​ണു​ന്നി​ല്ല?

നീ ​കാ​പ്പി​പ്പാ​ത്ര​ത്തി​ലു​ട​ക്കി​യെ​ഴു​ന്നേ​റ്റു

ക​ടു​പ്പ​ത്തി​ല്‍ പ​റ​യു​ന്നു:

നോ​ക്കൂ, ക​ണ്ണ​ട​ച്ചാ​ൽ ഇ​രു​ട്ടാ​വി​ല്ല

കേ​ൾ​ക്കൂ, എ​നി​ക്ക് നി​ങ്ങ​ളി​ല്‍ തീ​രെ താ​ൽപ​ര്യ​മി​ല്ല

ക​ണ്ടു​കൂ​ടാ എ​നി​ക്കി​തൊ​ന്നും,

ഇ​ത്ത​രം താ​ൽക്കാ​ലി​ക താ​ൽപ​ര്യ​ങ്ങ​ള്‍,

പൊ​ള്ള​യാ​യ മോ​ഹ​ങ്ങ​ള്‍.

ഞാ​ന്‍ നി​ങ്ങ​ളു​ടെ ലോ​ക​ത്ത് ജീ​വി​ക്കു​ന്ന​വ​ള​ല്ല

അ​തു​കൊ​ണ്ട്, സ​മ​യ​മി​ല്ല യു​വാ​വേ

മ​ട​ങ്ങിപ്പോ​വു​ക, സ്വ​യം ര​ക്ഷി​ക്കു​ക

സ​മ​യ​മി​ല്ല, സ​മ​യ​മി​ല്ല

സ​മ​യം മു​ട​ക്കി എ​ന്നെ പി​ന്തു​ട​ര​ല്ലേ

അ​തും പ​റ​ഞ്ഞ​വ​ള്‍ ന​ട​ന്ന​ക​ന്നു

അ​വ​ള്‍ ഉ​ല​യും ചേ​ല​ത്തു​മ്പ്

ക​ണ്ണി​ല്‍നി​ന്നും മ​റ​ഞ്ഞുപോ​യി

അ​വ​ന്‍ ക​ണ്ണി​ല്‍ ഇ​രു​ട്ടു

പ​ര​ന്നു രാ​ത്രി​യാ​യി

അ​വ​ളെ കാ​ണാ​തെ ക​ണ്ണു​ക​ള്‍

വെ​റും വെ​ള്ള​ക്കു​ഴി​ക​ൾ മാ​ത്ര​മാ​യി

പി​റ്റേ​ന്നും അ​വ​ൾ പോ​വു​മി​ട​ങ്ങ​ളി​ൽ

അ​വ​ൻ വെ​റു​തെ പോ​യി

ന​ഗ​രം അ​വ​നി​ൽ ഇ​ട​തി​ങ്ങി

അ​റി​യ​പ്പെ​ടാ​ത്ത തെ​രു​വു​ക​ളി​ൽ

അ​വ​ളെ​ക്കു​റി​ച്ചു​ള്ള കെ​ട്ടു​ക​ഥ​ക​ൾ

പ്ര​ച​രി​പ്പി​ക്കാ​ൻ വെ​മ്പി

അ​വ​ൻ അ​ല​ഞ്ഞുതി​രി​ഞ്ഞു

കു​റെ നാ​ളു​ക​ൾ ക​ഴി​ഞ്ഞുപോ​യി

ഒ​രി​ക്ക​ൽ ഫോ​ണി​ൽ അ​വ​ളെ കി​ട്ടി​യ

ഉ​ട​ൻ അ​വ​ളു​ടെ മ​റു​പ​ടി​യും വ​ന്നു:

പോ​ലീ​സി​ൽ പ​റ​യ​ണോ ഞാ​ൻ?

ഇ​ലപൊ​ഴി​ഞ്ഞ ത​ണ​ൽ​മ​ര​ങ്ങ​ളി​ൽനി​ന്നും

പ​തി​വു പ​ക്ഷി​ക​ൾ പി​രി​ഞ്ഞുപോ​യി,

ഇ​ല​ക​ള​ട​ർ​ന്ന മ​ര​ങ്ങ​ൾ

ഇ​ള​കാ​ൻ ഒ​ന്നു​മി​ല്ലാ​തെ നി​ന്നു

അ​വ​ളെ കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല

അ​വ​ളെ കാ​ണാ​ൻ ക​ഴി​യാ​ത്ത ഈ

​ക​ണ്ണു​ക​ൾ ഇ​തെ​ന്തി​ന്?

ഒ​രുദി​നം ഒ​രു പൊ​തി

അ​വ​ളു​ടെ വാ​തി​ൽ​ക്ക​ൽ വ​ന്നു

തു​റ​ന്ന​പ്പോ​ൾ ക​ണ്ടു ര​ണ്ടു ക​ണ്ണു​ക​ൾ,

ത​ന്‍റെ ക​ണ്ണു​ക​ൾ ആ​രോ

ചൂ​ഴ്ന്നെ​ടു​ത്തു ത​രു​മെ​ന്ന്

സ്വ​പ്നം ക​ണ്ട​തി​ന്ന​ലെ,

അ​വ​ൾ ക​ണ്ണെ​ടു​ക്കാ​തെ നോ​ക്കി,

ര​ണ്ടു തി​ള​ങ്ങു​ന്ന പ​ര​ൽ​മീ​നു​ക​ൾ,

അ​വ​ളെ തേ​ടി​യൊ​തു​ങ്ങി നി​രാ​ശ.

അ​വ​ൾ​ക്കു പി​ന്നി​ൽ ദു​ഃഖി​ത​രാം

ഗാ​യ​ക​സം​ഘം ഒ​റ്റ​സ്വ​ര​ത്തി​ൽ പാ​ടി:

ആ​രാ​ണീ മ​നു​ഷ്യ​ന്‍ എ​ന്നെ​ങ്ങ​നെ അ​റി​യും?

==================

*കാ​മാ​സ​ക്ത​നാ​യി ത​ന്നെ പി​ന്തു​ട​ർ​ന്ന​യാ​ൾ​ക്ക് ശു​ഭ എ​ന്ന ബു​ദ്ധഭി​ക്ഷു​കി ഒ​ടു​വി​ൽ ത​ന്‍റെ ക​ണ്ണു​ക​ൾ ചൂ​ഴ്ന്നെ​ടു​ത്തു കൊ​ടു​ത്ത ക​ഥ തേ​രി​ഗ​ത (Therigatha) യി​ലു​ണ്ട്. അ​വി​ടെനി​ന്നാ​ണ് ഈ ​ക​വി​ത തു​ട​ങ്ങു​ന്ന​ത്.

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-09 05:45 GMT
access_time 2026-03-09 04:45 GMT
access_time 2026-03-09 04:30 GMT
access_time 2026-03-09 04:15 GMT
access_time 2026-03-09 03:30 GMT
access_time 2026-03-09 03:15 GMT
access_time 2026-03-09 02:45 GMT
access_time 2026-03-09 02:30 GMT