അസ്തമയം കണ്ട്
ഒരു സേവകൻ എനിക്കായ് കരയുന്നു
എന്റെ ആഫ്രിക്കൻ കൊട്ടാരത്തിൽനിന്ന്
മിക്കവാറും എല്ലാവരും പൊയ്ക്കഴിഞ്ഞു
രാജ്ഞി മറ്റൊരു രാജ്യത്തെ
യുവരാജാവിനോടൊപ്പം പോയി
കൊട്ടാരത്തിൽ
നീലനിറമുള്ള ഒരു ഗായിക മാത്രം
അവളെ ഞാൻ വീനസ് എന്നാണ്
വിളിക്കുക
ക്യൂപ്പിഡ് അവളോടൊപ്പമുണ്ട്
വരൂ നമുക്കു ഗ്രീസിലേക്കു പോകാം
ഞാൻ പറഞ്ഞു
എന്റെ ചുണ്ടുകൾക്ക് നിന്നരികിൽ
ഇരുന്നൊരു പാട്ടുപാടണം
അവൾ പറഞ്ഞു.
എന്റെ നീലയും നിന്റെ കറുപ്പും
ചേർച്ചയുള്ള നിറങ്ങളാണ്
നിനക്കായി ഞാൻ
വീഞ്ഞുപാത്രങ്ങൾ നിറയ്ക്കുകയും ചെയ്തു.
ചിയേഴ്സ്
ഞാൻ അവളോടു പറഞ്ഞു
അവൾ ഗാനം ആരംഭിച്ചു:
‘‘എല്ലാവരും പോയാലും
ഒരാൾ ശേഷിക്കും
ഒരു നക്ഷത്രം ആകാശത്തിൽ
കാവൽ നിൽക്കും
ഒരു കുതിര നിനക്കായി ഒരുങ്ങിനിൽക്കും
സാമ്രാജ്യങ്ങൾ വരും പോകും
പട്ടാളക്കാർ ആടുമേച്ചു നടക്കട്ടെ
അധരങ്ങളിൽ വീഞ്ഞ് പകരുക’’
പാട്ടു തീർന്നപ്പോൾ
ഞങ്ങൾ കുതിരപ്പുറത്തേറി
കൊട്ടാരം പിന്നിൽ
തകർന്നടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.