ഓരോ മരണവും നമ്മെ ചെറുതാക്കുന്നു

 ഭൂഗോളത്തിന്റെ വിസ്തൃതി ചുരുങ്ങിവരുന്നു

സൂര്യന്‍ അതി തീക്ഷ്ണമായി കത്തിജ്ജ്വലിക്കുന്നു

മണല്‍ ചുട്ടുപഴുത്ത് കനലായി കത്തിയമരുന്നു

കടൽ തിളച്ചാവിയായി ആകാശത്തിലേക്കുയരുന്നു

മേഘങ്ങളുടെ നിറം ഉജ്ജ്വലമായ കാവിയാവുന്നു

കാറ്റ് മരുഭൂമിയിലെ നനുത്ത വെള്ളമണല്‍ പരത്തുന്നു

ചാരം ഒരു പുതപ്പായി ഇണകളെ പൊതിയുന്നു

കലണ്ടറില്‍ തിയ്യതികള്‍ ചരമക്കുറിപ്പുകളാവുന്നു

തൊലിയുടെയടിയില്‍നിന്ന് കുമിളകള്‍ പൊന്തുന്നു

ചുവന്ന റോസാപ്പൂക്കള്‍ പോലെ വ്രണങ്ങള്‍ വിരിയുന്നു

എല്ലാത്തിനും മുകളില്‍ അന്ധകാരം പടരുന്നു

ഓരോ മരണവും നമ്മെ ചെറുതാക്കുന്നു

പ്രപഞ്ചത്തില്‍ മിന്നിത്തിളങ്ങുന്ന വിദൂരതാരകള്‍പോലെ.


Tags:    
News Summary - Malayalam Poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.