കൊ​ങ്ക​ണി ഭാ​ഷ​യു​ടെ ഒ​റ്റ​യാ​ൾ പ​ട്ടാ​ളം

സെ​പ്റ്റം​ബ​ർ 11ന്, 97ാം ​വ​യ​സ്സി​ൽ വി​ട​പ​റ​ഞ്ഞ എ​ൻ. പു​രു​ഷോ​ത്ത​മ മ​ല്ല​യ്യ​യു​ടെ ജീ​വി​തം കൊ​ങ്ക​ണി ഭാ​ഷ​ക്കു​വേ​ണ്ടി​യു​ള്ള​താ​യി​രു​ന്നു. ക​വി​യും ഗാ​ന​ര​ച​യി​താ​വും വി​വ​ർ​ത്ത​ക​നും ച​രി​ത്ര​കാ​ര​നു​മാ​യ അ​ദ്ദേ​ഹ​ത്തെ ലേ​ഖ​ക​ൻ ഓ​ർ​മി​ക്കു​ന്നു. കൊ​ച്ചി​യു​ടെ അ​ഥ​വാ മ​ട്ടാ​ഞ്ചേ​രി​യു​ടെ തെ​രു​വു​ക​ളി​ൽ ഇ​ന്നും മു​ഴ​ങ്ങു​ന്ന ഒ​രു ഭാ​ഷ​യു​ണ്ട്. അ​ത് മ​ല​യാ​ള​മ​ല്ല, ത​മി​ഴ​മ​ല്ല, ഹി​ന്ദി​യു​മ​ല്ല. അ​താ​ണ് കൊ​ങ്ക​ണി. മ​ട്ടാ​ഞ്ചേ​രി ചെ​റ​ളാ​യി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ ഒ​രു മു​ത്ത​ശ്ശി കു​ഞ്ഞി​നെ തൊ​ട്ടു പാ​ടു​ന്ന പാ​ട്ട് ഇ​പ്പോ​ഴും കേ​ൾ​ക്കാം: ‘‘ക​ക്ക്യാ തു...

സെ​പ്റ്റം​ബ​ർ 11ന്, 97ാം ​വ​യ​സ്സി​ൽ വി​ട​പ​റ​ഞ്ഞ എ​ൻ. പു​രു​ഷോ​ത്ത​മ മ​ല്ല​യ്യ​യു​ടെ ജീ​വി​തം കൊ​ങ്ക​ണി ഭാ​ഷ​ക്കു​വേ​ണ്ടി​യു​ള്ള​താ​യി​രു​ന്നു. ക​വി​യും ഗാ​ന​ര​ച​യി​താ​വും വി​വ​ർ​ത്ത​ക​നും ച​രി​ത്ര​കാ​ര​നു​മാ​യ അ​ദ്ദേ​ഹ​ത്തെ ലേ​ഖ​ക​ൻ ഓ​ർ​മി​ക്കു​ന്നു.

കൊ​ച്ചി​യു​ടെ അ​ഥ​വാ മ​ട്ടാ​ഞ്ചേ​രി​യു​ടെ തെ​രു​വു​ക​ളി​ൽ ഇ​ന്നും മു​ഴ​ങ്ങു​ന്ന ഒ​രു ഭാ​ഷ​യു​ണ്ട്. അ​ത് മ​ല​യാ​ള​മ​ല്ല, ത​മി​ഴ​മ​ല്ല, ഹി​ന്ദി​യു​മ​ല്ല. അ​താ​ണ് കൊ​ങ്ക​ണി. മ​ട്ടാ​ഞ്ചേ​രി ചെ​റ​ളാ​യി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ ഒ​രു മു​ത്ത​ശ്ശി കു​ഞ്ഞി​നെ തൊ​ട്ടു പാ​ടു​ന്ന പാ​ട്ട് ഇ​പ്പോ​ഴും കേ​ൾ​ക്കാം:

‘‘ക​ക്ക്യാ തു ​ഗൊ​യ്യാം​തു ഗെ​ല്ലോ​ൽ​വെ... അം​ഗേ​ലെ ധൂ​വേ​ലെ, ബ​മ്ണാ ദെ​ക്ൽ​വെ... ആ​ജി​ഹി എ​ത്തോ​ൽ​മൊ മ​ൺ​താ​ൽ​വെ...

ക​ക്ക്യാ തു ​ഗൊ​യ്യാം​തു ഗെ​ല്ലോ​ൽ​വെ...’’

ഒ​ന്നും പി​ടി​കി​ട്ടി​ക്കാ​ണി​ല്ല അ​ല്ലേ..?

“കാ​ക്കേ കാ​ക്കേ നീ ​ഗോ​വ​യി​ൽ പോ​യി​രു​ന്നോ...

ന​മ്മു​ടെ മോ​ളു​ടെ ചെ​ക്ക​നെ ക​ണ്ടോ...

ഇ​ന്നോ നാ​ള​യോ വ​രു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നോ...

കാ​ക്കേ കാ​ക്കേ നീ ​ഗോ​വ​യി​ൽ പോ​യി​രു​ന്നോ...”

ഇ​താ​ണ് ആ ​പാ​ട്ടി​ന്റെ അ​ർ​ഥം. ഗോ​വ​യി​ലെ മ​ണ്ണി​നോ​ടും കാ​റ്റി​നോ​ടും ഉ​ള്ള അ​ഗാ​ധ​മാ​യ ഗൃ​ഹാ​തു​ര​ത്വ​മാ​ണ്. അ​ഞ്ഞൂ​റു വ​ർ​ഷ​ത്തി​ല​ധി​കം മു​മ്പ് പോ​ർ​ചു​ഗീ​സ് അ​ടി​ച്ച​മ​ർ​ത്ത​ലി​ൽ​നി​ന്ന് പ​ലാ​യ​നം ചെ​യ്ത ഒ​രു സ​മൂ​ഹ​ത്തി​ന്റെ ഓ​ർ​മ​യാ​ണ് അ​ത്. ആ ​ഓ​ർ​മ​യെ ഭാ​ഷ​യാ​ക്കി, ഭാ​ഷ​യെ സ​മ​ര​മാ​ക്കി, സ​മ​ര​ത്തെ ച​രി​ത്ര​മാ​ക്കി​യ മ​നു​ഷ്യ​നാ​ണ് പ​ത്മ​ശ്രീ എ​ൻ. പു​രു​ഷോ​ത്ത​മ മ​ല്ല​യ്യ. 1929 മേ​യ് ഏ​ഴി​ന് മ​ട്ടാ​ഞ്ചേ​രി​യി​ൽ ജ​നി​ച്ച് 97 വ​യ​സ്സു​വ​രെ കൊ​ങ്ക​ണി ഭാ​ഷ​ക്കാ​യി പോ​രാ​ടി, ചെ​റ​ളാ​യി​ലെ ടി.​ഡി. ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വ​സ​തി​യി​ൽ വി​ട​പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗ​ത്തോ​ടെ കൊ​ച്ചി​യു​ടെ​യും കൊ​ങ്ക​ണി സ​മൂ​ഹ​ത്തി​ന്റെ​യും വ​ലി​യൊ​രു അ​ധ്യാ​യം അ​ട​ഞ്ഞു. എ​ന്നാ​ൽ, അ​ദ്ദേ​ഹം മു​ന്നോ​ട്ടു തെ​ളി​ച്ച വ​ഴി ഇ​പ്പോ​ഴും തു​റ​ന്നു​ത​ന്നെ കി​ട​ക്കു​ക​യാ​ണ്.

കൊ​ങ്ക​ൺ തീ​ര​ത്തു​നി​ന്ന് കേ​ര​ള തീ​ര​ത്ത്

വി​ജ​യ​ന​ഗ​ര സാ​മ്രാ​ജ്യ​ത്തി​ന്‍റെ പ​ത​ന​ശേ​ഷം പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ന്റെ തു​ട​ക്കം വ​രെ ബീ​ജാ​പൂ​ർ സു​ൽ​ത്താ​ൻ​മാ​രു​ടെ ഭ​ര​ണ​വും തു​ട​ർ​ന്ന് പോ​ർ​ചു​ഗീ​സു​കാ​രു​ടെ ഭ​ര​ണ​വും കൊ​ങ്ക​ൺ തീ​ര​ത്തി​ലെ ഗോ​വ​യെ ക​റു​ത്ത കാ​ല​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടു. ഗോ​വ​യി​ൽ പോ​ർ​ചു​ഗീ​സു​കാ​ർ മ​ത​പ​ര​മാ​യും വ്യാ​പാ​ര​പ​ര​മാ​യും ക​ടു​ത്ത അ​ടി​ച്ച​മ​ർ​ത്ത​ൽ ആ​രം​ഭി​ച്ചു. ക്രി​സ്തു​മ​ത​ത്തി​ലേ​ക്ക് നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം, ക്ഷേ​ത്ര​ങ്ങ​ൾ ത​ക​ർ​ക്ക​ൽ, വ്യാ​പാ​ര​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ... ഇ​വ​യെ​ല്ലാം ഗൗ​ഡ സ​ര​സ്വ​ത ബ്രാ​ഹ്മ​ണ​ർ, വാ​ണി​യ വൈ​ശ്യ​ർ, കൊ​ങ്ക​ൺ സോ​നാ​ർ​മാ​ർ, കു​ടും​ബി​ക​ൾ, സാ​ര​സ്വ​ത​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളെ നാ​ടു​വി​ടാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കി.

അ​വ​ർ പ​ത്തേ​മാ​രി​ക​ളി​ൽ ക​യ​റി ഗോ​വ വി​ട്ട് മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക തു​ട​ങ്ങി അ​ന്ന് നി​ല​നി​ന്നി​രു​ന്ന അ​സം​ഖ്യം രാ​ജാ​ക്ക​ന്മാ​രു​ടെ രാ​ജ്യാ​തി​ർ​ത്തി​ക്കു​ള്ളി​ൽ അ​ഭ​യം തേ​ടി. രാ​ജ്യ​ത്തെ പ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത അ​വ​ർ പ​ര​സ്പ​രം ഒ​ന്നാ​കാ​ൻ പ​റ്റാ​ത്ത​വ​ണ്ണം സാ​മൂ​ഹി​ക​മാ​യി ചി​ന്നി​ച്ചി​ത​റി. ചി​ല​ർ തെ​ക്കോ​ട്ട് യാ​ത്ര​യാ​യി. കൊ​ച്ചി രാ​ജാ​വ് അ​വ​രെ സ്നേ​ഹ​പൂ​ർ​വം സ്വീ​ക​രി​ച്ചു. മ​ട്ടാ​ഞ്ചേ​രി ചെ​റ​ളാ​യി പ്ര​ദേ​ശം അ​വ​ർ​ക്ക് താ​മ​സി​ക്കാ​നാ​യി വി​ട്ടു​കൊ​ടു​ത്തു. അ​ങ്ങ​നെ തെ​ക്ക് കൊ​ച്ചി അ​വ​രു​ടെ ര​ണ്ടാം ജ​ന്മ​നാ​ടാ​യി മാ​റി.

ചെ​റ​ളാ​യി പി​ന്നീ​ട് കൊ​ച്ചി​യു​ടെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​മാ​യി ഉ​യ​ർ​ന്നു. വ​സ്ത്ര​വ്യാ​പാ​രം, പ​ല​വ്യ​ഞ്ജ​ന വ്യാ​പാ​രം, സു​ഗ​ന്ധ​വ്യ​ഞ്ജ​ന വ്യാ​പാ​രം, ഔ​ഷ​ധ​സ​സ്യ വ്യാ​പാ​രം, പ​ല മൊ​ത്ത​വ്യാ​പാ​ര ശാ​ല​ക​ൾ, പാ​ണ്ടി​ക​ശാ​ല​ക​ൾ... കൊ​ങ്ക​ണി സ​മൂ​ഹം കൊ​ച്ചി​യു​ടെ വ്യാ​പാ​ര സം​സ്കാ​ര​ത്തെ​ത​ന്നെ പു​തു​ക്കി. ജൂ​ത​സ​മൂ​ഹ​ത്തി​നു​ശേ​ഷം വ്യാ​പാ​ര​മേ​ഖ​ല​യി​ൽ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യ സ​മൂ​ഹ​ങ്ങ​ളി​ലൊ​ന്നാ​യി അ​വ​ർ മാ​റി. തി​രു​മ​ല ദേ​വ​സ്വം ക്ഷേ​ത്രം, അ​മ​രാ​വ​തി ജ​നാ​ർ​ദ​ന ക്ഷേ​ത്രം, ഹ​നു​മാ​ൻ കോ​വി​ൽ, അ​മ്മ​ൻ കോ​വി​ൽ, ഗോ​പാ​ല​കൃ​ഷ്ണ ക്ഷേ​ത്രം, തു​ണ്ടി​പ​റ​മ്പി​ലെ കു​ടും​ബി ക്ഷേ​ത്രം... മ​ട്ടാ​ഞ്ചേ​രി​യു​ടെ തെ​രു​വു​ക​ൾ ഒ​രു ക്ഷേ​ത്ര​ന​ഗ​രി​യാ​യി മാ​റി. ഇ​ന്നും ചെ​റ​ളാ​യി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ ഒ​രു പ​ഴ​യ ക്ഷേ​ത്ര​ന​ഗ​ര​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന അ​നു​ഭ​വ​മു​ണ്ടാ​ക്കു​ന്ന​ത് ഈ ​ച​രി​ത്ര​ത്തി​ന്റെ ജീ​വ​നു​ള്ള അ​വ​ശേ​ഷി​പ്പാ​ണ്.

പി​ന്നീ​ട് കൊ​ങ്ക​ണി സ​മൂ​ഹം കേ​ര​ള​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലേ​ക്കും ചി​ത​റി. കാ​സ​ർ​കോ​ട്, തൃ​ശൂ​ർ, ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, വ​ർ​ക്ക​ല, മൂ​വാ​റ്റു​പു​ഴ... എ​ന്നി​വി​ട​ങ്ങ​ളി​ലും അ​വ​ർ ഉ​ണ്ട്. എ​ന്നാ​ൽ കൊ​ച്ചി​യാ​ണ് അ​വ​രു​ടെ സാം​സ്കാ​രി​ക ത​ല​സ്ഥാ​നം. കൊ​ങ്ക​ണി മാ​തൃ​ഭാ​ഷ​യാ​യി സം​സാ​രി​ക്കു​ന്ന​വ​ർ 64,000 പേ​ർ മാ​ത്ര​മേ​യു​ള്ളൂ എ​ന്നാ​ണ് സെ​ൻ​സ​സ് പ്ര​കാ​രം കാ​ണി​ക്കു​ന്ന​തെ​ങ്കി​ലും കേ​ര​ള​ത്തി​ൽ ഏ​ക​ദേ​ശം 10 ല​ക്ഷം പേ​രോ​ളം കൊ​ങ്ക​ണി​ക​ൾ ഉ​ണ്ടെ​ന്നാ​ണ് വി​ശ്വാ​സം. അ​വ​ർ പ​ര​സ്പ​രം കൊ​ങ്ക​ണി​യും പു​റ​ത്തു​ള്ള​വ​രോ​ട് മ​ല​യാ​ള​വും സം​സാ​രി​ക്കു​ന്നു. ഈ ​ദ്വി​ഭാ​ഷാ ജീ​വി​തം കൊ​ച്ചി​യു​ടെ ബ​ഹു​സ്വ​ര​ത​യു​ടെ അ​വി​ഭാ​ജ്യ ഭാ​ഗ​മാ​ണ്. മ​മ്മൂ​ട്ടി അ​ഭി​ന​യി​ച്ച ‘ക​മ്മ​ത്ത് ആ​ൻ​ഡ് ക​മ്മ​ത്ത്’ എ​ന്ന സി​നി​മ ത​ന്നെ കൊ​ങ്ക​ണി സ​മൂ​ഹ​ത്തി​നോ​ട് മ​ല​യാ​ള​ത്തി​ന്റെ സ്നേ​ഹ​മാ​യി​രു​ന്നു. സി​നി​മ​യി​ലെ ഡ​യ​ലോ​ഗ് മോ​ഡു​ലേ​ഷ​ൻ മ​മ്മൂ​ട്ടി​യെ പ​ഠി​പ്പി​ച്ച​ത് അ​ന്ത​രി​ച്ച ന​ട​ൻ ക​ലാ​ഭ​വ​ൻ ഹ​നീ​ഫാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

 

മ​ട്ടാ​ഞ്ചേ​രി ചെ​റ​ളാ​യി​യിലെ കൊങ്കണി തെരുവ്

ഒ​രു യു​വാ​വി​ന്റെ ദീ​ർ​ഘ​കാ​ല പോ​രാ​ട്ടം

1954ലെ ​സെ​ൻ​സ​സ് റി​പ്പോ​ർ​ട്ടി​ൽ കൊ​ങ്ക​ണി​യെ മ​റാ​ത്തി​യു​ടെ ഉ​പ​ഭാ​ഷ​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ കൊ​ച്ചി​യി​ലെ ഒ​രു യു​വാ​വ് അ​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ത്തു. ആ ​യു​വാ​വാ​യി​രു​ന്നു പു​രു​ഷോ​ത്ത​മ മ​ല്ല​യ്യ. രാ​ഷ്ട്ര​ഭാ​ഷ​യാ​യ ഹി​ന്ദി​ക്കു​പോ​ലും ലി​പി​യു​ടെ പ്ര​ശ്നം നി​ല​നി​ന്നി​രു​ന്ന കാ​ല​ത്ത് കൊ​ങ്ക​ണി​യു​ടെ ലി​പി ദേ​വ​നാ​ഗ​രി​യാ​ണെ​ന്നും അ​ത് സ്വ​ത​ന്ത്ര ഭാ​ഷ​യാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു. മാ​ത്ര​മ​ല്ല നി​ര​വ​ധി ക​ത്തി​ട​പാ​ടു​ക​ളും വ​ൻ നേ​താ​ക്ക​ളു​മാ​യി നേ​രി​ട്ടു​ള്ള സം​വാ​ദ​ങ്ങ​ളും വ​ഴി ത​ന്റെ വാ​ദ​ങ്ങ​ൾ അ​ദ്ദേ​ഹം സ​ധൈ​ര്യം മു​ന്നോ​ട്ടു​വെ​ച്ചു. പി​ന്നീ​ട് ഈ ​വാ​ദ​ങ്ങ​ളെ​യെ​ല്ലാം സ​ർ​ക്കാ​റി​ന് അം​ഗീ​ക​രി​ക്കേ​ണ്ടി​വ​ന്നു. സെ​ൻ​സ​സ് റി​പ്പോ​ർ​ട്ട് തി​രു​ത്തിച്ച് കൊ​ങ്ക​ണി​യെ ഭ​ര​ണ​ഭാ​ഷ​യു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​റി​ന് ക​ത്തു​ക​ൾ അ​യ​ച്ചു.

1966ൽ ​ കൊ​ച്ചി​യി​ൽ കൊ​ങ്ക​ണി ഭാ​ഷാ പ്ര​ചാ​ര​സ​ഭ സ്ഥാ​പി​ച്ചു. സ്ഥാ​പ​ക സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു. അ​തേ വ​ർ​ഷം ഇ​ന്ദി​ര ഗാ​ന്ധി​യെ ക​ണ്ട് കൊ​ങ്ക​ണി​യെ ഭ​ര​ണ​ഘ​ട​ന​യു​ടെ എ​ട്ടാം ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു. ദീ​ർ​ഘ​കാ​ല സ​മ​ര​ത്തി​ന്റെ ഫ​ല​മാ​യി 1992 ആ​ഗ​സ്റ്റ് 20ന് ​കൊ​ങ്ക​ണി എ​ട്ടാം ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ട്ടു. കൊ​ങ്ക​ണി​യു​ടെ ജ​ന്മ​ദേ​ശ​മാ​യ ഗോ​വ​ക്കു​പോ​ലും ഭാ​ഷ​ക്ക് ഒ​രി​ടം ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത്, ആ​ദ്യ​മാ​യി കൊ​ങ്ക​ണി ഭാ​ഷാ ഭ​വ​ൻ എ​ന്ന​പേ​രി​ൽ കൊ​ച്ചി​യി​ൽ ഒ​രു വ​ലി​യ സ്ഥാ​പ​നം സ്ഥാ​പി​ക്ക​പ്പെ​ട്ട​ത് അ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്. 1978ൽ ​സി. അ​ച്യു​ത​മേ​നോ​ൻ അ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി കൊ​ങ്ക​ണി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത് ഇ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ്. 1975ൽ ​കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി കൊ​ങ്ക​ണി​യെ സ്വ​ത​ന്ത്ര ഭാ​ഷ​യാ​യി അം​ഗീ​ക​രി​ച്ചു. ദേ​വ​നാ​ഗ​രി ലി​പി ഔ​ദ്യോ​ഗി​ക ലി​പി​യാ​യി.

കേ​ര​ളം ദേ​വ​നാ​ഗ​രി​യെ കൊ​ങ്ക​ണി​യു​ടെ ഔ​ദ്യോ​ഗി​ക ലി​പി​യാ​യി പ്ര​ഖ്യാ​പി​ച്ച ഏ​ക സം​സ്ഥാ​ന​മാ​ണ്. അ​തും ഈ ​സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു. ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ അ​ദ്ദേ​ഹ​ത്തെ ‘കൊ​ങ്ക​ണി പി​താ​മ​ഹ’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു. കൊ​ങ്ക​ണി ഭാ​ഷാ അം​ഗീ​കാ​ര സ​മ​ര​ത്തി​ന്റെ സൂ​ത്ര​ധാ​ര​ൻ എ​ന്ന​നി​ല​യി​ൽ അ​ദ്ദേ​ഹം ച​രി​ത്ര​ത്തി​ൽ ഇ​ടം​നേ​ടി. 1984ൽ ​ഗോ​വ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പ്ര​താ​പ്‌​സി​ങ് റാ​ണെ, പു​രു​ഷോ​ത്ത​മ മ​ല്ല​യ്യ​യെ പ്ര​കീ​ർ​ത്തി​ച്ചു. 1992ൽ ​മാ​ധ​വ​പു​ര​ത്ത് ന​ട​ന്ന ലോ​ക കൊ​ങ്ക​ണി ക​ൺ​വെ​ൻ​ഷ​നി​ൽ വി​ശ്വ കൊ​ങ്ക​ണി സാ​ഹി​ത്യ ബ​ഹു​മ​തി അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചു.

 

‘തനിമ’ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം മൂന്നാംഘട്ടം എ​ൻ. പു​രു​ഷോ​ത്ത​മ മ​ല്ല​യ്യ ഉദ്ഘാടനം ചെയ്യുന്നു

സാ​ഹി​ത്യ​വും സം​ഭാ​വ​ന​ക​ളും

പു​രു​ഷോ​ത്ത​മ മ​ല്ല​യ്യ ക​വി​യും ഗാ​ന​ര​ച​യി​താ​വും വി​വ​ർ​ത്ത​ക​നും ച​രി​ത്ര​കാ​ര​നു​മാ​യി​രു​ന്നു. ഇം​ഗ്ലീ​ഷി​ൽ അ​ഞ്ച് പു​സ്ത​ക​ങ്ങ​ളും കൊ​ങ്ക​ണി​യി​ൽ പ​തി​മൂ​ന്ന് പു​സ്ത​ക​ങ്ങ​ളും ര​ചി​ച്ചു. തി​രു​വ​ള്ളു​വ​രു​ടെ തി​രു​ക്കു​റ​ൾ പൂ​ർ​ണ​മാ​യി കൊ​ങ്ക​ണി​യി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്തു. അ​തി​ന് 2008ൽ ​കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി വി​വ​ർ​ത്ത​ന പു​ര​സ്കാ​രം ല​ഭി​ച്ചു. കൊ​ങ്ക​ണി സാ​ഹി​ത്യ​ത്തി​ൽ ശ​ത​കം ക​വി​ത​യു​ടെ (നൂ​റു​വ​രി ക​വി​ത) ഉ​പ​ജ്ഞാ​താ​വാ​യും അ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്നു. ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്കൂ​സി​ന്റെ ച​രി​ത്ര​ത്തി​ൽ കൊ​ങ്ക​ണി പ​ണ്ഡി​ത​രു​ടെ പ​ങ്ക് പ​ഠ​ന​വി​ധേ​യ​മാ​ക്കി. ഗോ​വ​യി​ലെ ഭാ​ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം ഇ​ട​പെ​ട്ടു. ഗോ​വ സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തി​ന്റെ പു​സ്ത​കം അം​ഗീ​ക​രി​ച്ചു.

2015ൽ ​ഇ​ന്ത്യാ സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തെ പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചു. വി​ശ്വ കൊ​ങ്ക​ണി സാ​ഹി​ത്യ ബ​ഹു​മ​തി, മാ​ധ​വ് മ​ഞ്ജു​നാ​ഥ് ഷാ​ൻ​ബാ​ഗ് കൊ​ങ്ക​ണി സേ​വാ പു​ര​സ്കാ​രം തു​ട​ങ്ങി നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. കേ​ന്ദ്ര കൊ​ങ്ക​ണി സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യും ഭാ​ഷാ​വി​ദ​ഗ്ധ​നാ​യും പ്ര​വ​ർ​ത്തി​ച്ചു. ആ​ർ.​എ​സ്. ഭാ​സ്ക​ർ, അ​ന​ന്ത ഭ​ട്ട് തു​ട​ങ്ങി​യ​വ​രും കൊ​ച്ചി​യി​ൽ​നി​ന്ന് കൊ​ങ്ക​ണി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു. അ​വ​ർ​ക്കും സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചു. ‘സ്പ​ന്ദ​ൻ’ എ​ന്ന കൊ​ങ്ക​ണി മാ​സി​ക വ​ർ​ഷ​ങ്ങ​ളാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് കേ​ര​ള കൊ​ങ്ക​ണി അ​ക്കാ​ദ​മി​യാ​ണ്. കൊ​ച്ചി​യാ​ണ് ഇ​ന്ത്യ​യി​ൽ കൊ​ങ്ക​ണി ഭാ​ഷ​ക്കാ​യി പോ​രാ​ടു​ന്ന പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്ന്.

 

കൊങ്കണി ഭാഷക്ക് നൽകിയ സമഗ്ര സംഭാവനയെ മുൻനിർത്തി പുരുഷോത്തമ മല്ലയ്യയെ ആദരിക്കുന്നു

സ​മൂ​ഹ​വും സം​സ്കാ​ര​വും

കൊ​ങ്ക​ണി സ​മൂ​ഹ​ത്തി​ൽ പ​ല ഉ​പ​വി​ഭാ​ഗ​ങ്ങ​ളു​ണ്ട്. ഷേ​ണാ​യ് (ക്ല​ർ​ക്ക്, ഗു​മ​സ്ത​ൻ), ക​മ്മ​ത്ത് (കൃ​ഷി​ക്കാ​ർ), പൈ (​ക​ണ​ക്ക് സം​ബ​ന്ധി​ച്ച ജോ​ലി, സി.​എ​ക്കാ​ർ), വാ​ധ്യാ​ർ (കു​ടും​ബ പു​രോ​ഹി​ത​ൻ), ഭ​ട്ട് (പൂ​ജ ന​ട​ത്തു​ന്ന​വ​ർ), റാ​വു (സേ​നാം​ഗ​ങ്ങ​ൾ), നാ​യ്ക് (സൈ​ന്യ​ത്തി​ലെ താ​ഴേ​ത്ത​ട്ടി​ലു​ള്ള​വ​ർ), പ്ര​ഭു (ഫ്യൂ​ഡ​ൽ പ്ര​ഭു​ക്ക​ൾ), മ​ല്ല​യ്യ (മ​ഹാ​ൽ അ​ല്ലെ​ങ്കി​ൽ ത​ഹ​സി​ൽ ഭ​രി​ക്കു​ന്ന ത​ഹ​സി​ൽ​ദാ​റി​ന് തു​ല്യം), കി​ണി (പ​ച്ച​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​ർ), കു​ൽ​ക്ക​ർ​ണി (സോ​ഷ്യ​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ)... ഇ​വ​യെ​ല്ലാം ജോ​ലി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രൂ​പ​പ്പെ​ട്ട​വ​യാ​ണ്.

സ​ര​സ്വ​ത​ർ സ​ര​സ്വ​തി ന​ദീ​ത​ട​ത്തി​ൽ​നി​ന്ന് കു​ടി​യേ​റി​യ​വ​രാ​ണ്. ഗൗ​ഡ സ​ര​സ്വ​ത ബ്രാ​ഹ്മ​ണ​രെ (GSB) കൊ​ങ്ക​ണി​യി​ൽ പ്ര​ധാ​ന​മാ​യി അ​റി​യ​പ്പെ​ടു​ന്നു. സാ​രി മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് കൊ​ങ്ക​ണി സ്ത്രീ​ക​ളാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. അ​വ​ർ പ്ര​ത്യേ​ക​രീ​തി​യി​ൽ മ​നോ​ഹ​ര​മാ​യി സാ​രി ധ​രി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ അ​ധ്യാ​പി​ക ഒ​രു കൊ​ങ്ക​ണി​യാ​യി​രു​ന്നു. മ​ട്ടാ​ഞ്ചേ​രി ടി.​ഡി സ്കൂ​ളി​ൽ ഇ​പ്പോ​ഴും കൊ​ങ്ക​ണി ഭാ​ഷ പ​ഠി​പ്പി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​ർ ബാ​ങ്കു​ക​ളി​ലും പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ലും, അ​ധ്യാ​പ​ക​രാ​യും ജോ​ലി​ചെ​യ്യു​ന്നു. കൊ​ച്ചി​യു​ടെ വ​ള​ർ​ച്ച​യി​ൽ ഈ ​സ​മൂ​ഹം വ​ഹി​ച്ച പ​ങ്ക് എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്.

 

മ​ട്ടാ​ഞ്ചേ​രി ചെ​റ​ളാ​യി​യിലെ കൊങ്കണി ഭാഷാ ഭവൻ കെട്ടിടം

ഓ​ർ​മ​യു​ടെ തു​ട​ർ​ച്ച​യും ഭാ​ഷ​യു​ടെ ഭാ​വി​യും

പു​രു​ഷോ​ത്ത​മ മ​ല്ല​യ്യ​യു​ടെ ജീ​വി​തം ഒ​രു ഭാ​ഷ​യു​ടെ അ​തി​ജീ​വ​ന ക​ഥ​യാ​ണ്. അ​ദ്ദേ​ഹം ഭാ​ഷ​യു​ടെ കാ​വ​ൽ​ക്കാ​ര​നാ​യി നി​ന്നു. യു​വാ​ക്ക​ളെ സാ​ഹി​ത്യ​മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​ക്കി. 76 വ​യ​സ്സു​വ​രെ​പോ​ലും സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നു. ഭാ​ഷ​യോ​ടു​ള്ള സ്നേ​ഹം മാ​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഭാ​ഷ ഒ​രു സം​സ്കാ​ര​ത്തി​ന്റെ​യും സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ന്റെ​യും നി​ർ​ണാ​യ​ക സം​വേ​ദ​ന മാ​ർ​ഗ​മാ​ണ്. ചെ​റി​യ ഭാ​ഷ​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​ത് സാ​മ്രാ​ജ്യ​ത്വ വി​രു​ദ്ധ മ​നോ​ഭാ​വ​ത്തി​ന്റെ​യും ഭാ​ഗ​മാ​ണ്. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഭാ​ഷാ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്നു. ആ ​സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി പോ​രാ​ടി​യ പ​ത്മ​ശ്രീ എ​ൻ. പു​രു​ഷോ​ത്ത​മ മ​ല്ല​യ്യ​യു​ടെ സ്‌​മൃ​തി​യി​ൽ കൊ​ച്ചി​യു​ടെ കൊ​ങ്ക​ണി ശ​ബ്ദം ഇ​നി​യും മു​ഴ​ങ്ങും. കൊ​ങ്ക​ണി ഭാ​ഷ ജീ​വി​ക്കു​ന്നി​ട​ത്തോ​ളം അ​ദ്ദേ​ഹ​വും ജീ​വി​ക്കും.

Tags:    
News Summary - Voice Who Saved Konkani Language

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.