പുതുഭാവത്തിൽ രജിസ്​ട്രേഷൻ വകുപ്പ്​

സംസ്ഥാനത്തെ ഏറ്റവും പുരാതനമായ വകുപ്പുകളിലൊന്നാണ് രജിസ്ട്രേഷന്‍ വകുപ്പ്. കൃത്യമായി പറഞ്ഞാൽ 160 വര്‍ഷത്തിലേറെ പാരമ്പര്യം. 1865 ഫെബ്രുവരി 1ന് കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിയിലാണ് ഇന്ത്യയിലെതന്നെ ആദ്യത്തെ സബ് രജിസ്ട്രാറാഫീസ്‌ സ്ഥാപിക്കപ്പെട്ടത്. രജിസ്ട്രേഷന്‍ നിയമങ്ങള്‍ ഇടപാടുകളെയല്ല, മറിച്ച് ആധാരങ്ങളെയാണ് പ്രധാനമായും നിയന്ത്രിക്കുന്നത്. സർക്കാറിന്​ വരുമാനം നൽകുന്നതിലും ഈ വകുപ്പ്​ മുന്നിലാണ്​. സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്സുകളില്‍ രണ്ടാംസ്ഥാനത്ത് രജിസ്ട്രേഷന്‍ വകുപ്പാണ്. 5579 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം. തൊട്ടു മുന്‍ വര്‍ഷം ഇത് 5219 കോടി രൂപയായിരുന്നു. വിവര...

സംസ്ഥാനത്തെ ഏറ്റവും പുരാതനമായ വകുപ്പുകളിലൊന്നാണ് രജിസ്ട്രേഷന്‍ വകുപ്പ്. കൃത്യമായി പറഞ്ഞാൽ 160 വര്‍ഷത്തിലേറെ പാരമ്പര്യം. 1865 ഫെബ്രുവരി 1ന് കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിയിലാണ് ഇന്ത്യയിലെതന്നെ ആദ്യത്തെ സബ് രജിസ്ട്രാറാഫീസ്‌ സ്ഥാപിക്കപ്പെട്ടത്. രജിസ്ട്രേഷന്‍ നിയമങ്ങള്‍ ഇടപാടുകളെയല്ല, മറിച്ച് ആധാരങ്ങളെയാണ് പ്രധാനമായും നിയന്ത്രിക്കുന്നത്. സർക്കാറിന്​ വരുമാനം നൽകുന്നതിലും ഈ വകുപ്പ്​ മുന്നിലാണ്​. സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്സുകളില്‍ രണ്ടാംസ്ഥാനത്ത് രജിസ്ട്രേഷന്‍ വകുപ്പാണ്. 5579 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം. തൊട്ടു മുന്‍ വര്‍ഷം ഇത് 5219 കോടി രൂപയായിരുന്നു.

വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി വകുപ്പിനെയാകെ ആധുനിക വത്കരിക്കുന്ന നടപടികളിലാണ്​ സർക്കാർ. ഇതിന്റെ ഭാഗമായി ഒട്ടേറെ പരിഷ്‌കാരങ്ങള്‍ ഇതിനകം സർക്കാർ നടപ്പാക്കിയിട്ടുണ്ട്. 315 സബ് രജിസ്ട്രാർ ഓഫീസുകളും കമ്പ്യൂട്ടര്‍വത്​കരിച്ച്​ സേവനങ്ങൾ പലതും ഓണ്‍ലൈനായിതന്നെ ലഭ്യമാക്കിയതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ കൂടുതൽ സുതാര്യവും വേഗത്തിലുമായി.

‘എന്റെ ഭൂമി’ എന്ന പുതിയ പോര്‍ട്ടല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിക്കഴിഞ്ഞു. ഇത് പ്രയോഗത്തില്‍ വരുന്നതോടെ രജിസ്ട്രേഷൻ‍-റവന്യൂ-സർവേ നടപടിക്രമങ്ങള്‍ ഒന്നിച്ചു പൂര്‍ത്തിയാക്കാന്‍ കഴിയും. ഭൂമി സംബന്ധിച്ച ആവശ്യങ്ങള്‍ക്ക് ഒരാള്‍ പല ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം പൂർണമായും ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കിഫ്ബിയിലൂടെ പഴയ കെട്ടിടങ്ങള്‍ നവീകരിക്കുന്ന പദ്ധതിയും ഇക്കാലയളവിൽ യാഥാർഥ്യമായി. 52 കെട്ടിടങ്ങളില്‍ 48 എണ്ണത്തിന്റെ പണിപൂര്‍ത്തിയാക്കി. ഇതിനുപുറമെ മറ്റു ഫണ്ടുകള്‍ ഉപയോഗിച്ച് 15 കെട്ടിടങ്ങളുടെ നവീകരണം വേറെയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

സാംസ്കാരിക സമ്പന്നതയുടെ അടയാളങ്ങളായി മ്യൂസിയങ്ങൾ

സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ കാവല്‍മുറികളാണ്​ മ്യൂസിയങ്ങള്‍. കടന്നുപോയ പൂർവികരുടെ സത്യസന്ധമായ കഥയാണ് ഗാലറികളിലെ പൈതൃക ശേഖരങ്ങള്‍ വെളിപ്പെടുത്തുന്നത്. ഭൂതകാലത്തിന്റെ ശക്തിയിലാണ് വര്‍ത്തമാനകാലം രൂപപ്പെടുന്നത്. ആത്മബോധവും ആത്മാഭിമാനവുമുള്ള തലമുറയെ സൃഷ്ടിക്കുവാന്‍ മ്യൂസിയങ്ങളുടെ അനിവാര്യത തിരിച്ചറിയപ്പെടേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് മ്യൂസിയങ്ങളും ചരിത്രശേഷിപ്പുകളും ഏറെ പ്രസക്തമാകുന്നു.

മ്യൂസിയങ്ങളുടെ പാരമ്പര്യ ചട്ടക്കൂടുകള്‍ പൊളിച്ച്​ നവസാങ്കേതിക വിദ്യകള്‍ ഇണക്കിച്ചേര്‍ത്ത് ലോകനിലവാരത്തിലുള്ള ഗാലറികളാക്കി മാറ്റുന്ന ദൗത്യത്തിലാണ്​ മ്യൂസിയം വകുപ്പ്​. കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങള്‍കൊണ്ട് വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ 25 മ്യൂസിയങ്ങള്‍ നമ്മുടെ നാട്ടില്‍ രൂപംകൊണ്ടു. കൂടാതെ ഇരുപതോളം മ്യൂസിയം പദ്ധതികള്‍ പുരോഗമിച്ചുവരുന്നു.


Tags:    
News Summary - The Registration Department is one of the oldest departments in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-01 02:00 GMT
access_time 2025-11-24 02:15 GMT
access_time 2025-11-17 02:00 GMT