മിഷൻ സക്സസ്

കുടിവെള്ള വിതരണ ശൃംഖലയിലൂടെ കേരളത്തിന്‍റെ ദാഹമകറ്റുക മാത്രമല്ല, അതിജീവനത്തിനും ഗുണമേന്മയേറിയ ജീവിതനിലവാരത്തിനും അടിത്തറ ഭദ്രമാക്കുകകൂടിയാണ്​ ജല അതോറിറ്റി. ഇടവേളകളില്ലാതെ കുടിവെള്ള ലഭ്യത സ്വപ്​നമല്ല, യാഥാർഥ്യമാണിന്ന്​. ജലവിഭവ വകുപ്പ് ഏറ്റെടുത്തതിൽ ഏറ്റവും വലിയ പദ്ധതിയാണിത്. ശുദ്ധമായ കുടിവെള്ളം നിശ്ചിത അളവില്‍ ഗ്രാമീണ മേഖലയിലെ എല്ലാ ഭവനങ്ങളിലും ടാപ്പിലൂടെ എത്തിക്കുക എന്ന വലിയ ദൗത്യമാണ് ഈ പദ്ധതി. കുടിവെള്ള ടാപ്പുകള്‍ ആദ്യം നഗരങ്ങളിലെ വീടുകള്‍ക്ക് എന്നതായിരുന്നു കേരളം ഇതുവരെ ശീലിച്ച രീതി. ഗ്രാമീണമേഖലയില്‍ പതിയെപ്പതിയെ നടപ്പിലാക്കുന്ന ജലവിതരണ ശ‍ൃംഖലക്ക് ഇപ്പോള്‍ വേഗമേറിക്കഴിഞ്ഞു....

കുടിവെള്ള വിതരണ ശൃംഖലയിലൂടെ കേരളത്തിന്‍റെ ദാഹമകറ്റുക മാത്രമല്ല, അതിജീവനത്തിനും ഗുണമേന്മയേറിയ ജീവിതനിലവാരത്തിനും അടിത്തറ ഭദ്രമാക്കുകകൂടിയാണ്​ ജല അതോറിറ്റി. ഇടവേളകളില്ലാതെ കുടിവെള്ള ലഭ്യത സ്വപ്​നമല്ല, യാഥാർഥ്യമാണിന്ന്​. ജലവിഭവ വകുപ്പ് ഏറ്റെടുത്തതിൽ ഏറ്റവും വലിയ പദ്ധതിയാണിത്. ശുദ്ധമായ കുടിവെള്ളം നിശ്ചിത അളവില്‍ ഗ്രാമീണ മേഖലയിലെ എല്ലാ ഭവനങ്ങളിലും ടാപ്പിലൂടെ എത്തിക്കുക എന്ന വലിയ ദൗത്യമാണ് ഈ പദ്ധതി. കുടിവെള്ള ടാപ്പുകള്‍ ആദ്യം നഗരങ്ങളിലെ വീടുകള്‍ക്ക് എന്നതായിരുന്നു കേരളം ഇതുവരെ ശീലിച്ച രീതി. ഗ്രാമീണമേഖലയില്‍ പതിയെപ്പതിയെ നടപ്പിലാക്കുന്ന ജലവിതരണ ശ‍ൃംഖലക്ക് ഇപ്പോള്‍ വേഗമേറിക്കഴിഞ്ഞു. പദ്ധതി ആരംഭിക്കുന്ന സമയത്ത് കേവലം 25 ശതമാനം ഭവനങ്ങളില്‍ മാത്രമാണ് കണക്ഷന്‍ ഉണ്ടായിരുന്നത്​. മാത്രമല്ല, ഗ്രാമീണ മേഖലയില്‍ നിലവിലുണ്ടായിരുന്ന കുടിവെള്ള പദ്ധതികളുടെ എണ്ണം കുറവുമായിരുന്നു.

കോവിഡ് കാലം ഉയര്‍ത്തിയ വന്‍ പ്രതിസന്ധി ഘട്ടത്തിലും ജലവിഭവ വകുപ്പ് ആർജവത്തോടെ പദ്ധതി ഏറ്റെടുത്തു. പരിമിതമായ സാഹചര്യങ്ങള്‍ക്കുള്ളിലും ആദ്യ നാലു മാസങ്ങള്‍ക്കുള്ളില്‍തന്നെ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് പദ്ധതികള്‍ തയാറാക്കി ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി ആദ്യഘട്ട പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ ജലവിഭവ വകുപ്പിനും കേരള വാട്ടര്‍ അതോറിറ്റിക്കും സാധിച്ചുവെന്നത് ഈ പദ്ധതി നടപ്പിലാക്കുന്നതില്‍ സര്‍ക്കാറിന്റെയും ജല അതോറിറ്റിയുടെയും നിശ്ചയദാര്‍ഢ്യം വെളിവാക്കുന്നു.

പദ്ധതി തുടങ്ങുമ്പോള്‍ കേവലം മൂന്നു ജില്ലകളില്‍ മാത്രമാണ് (ആലപ്പുഴ, എറണാകുളം, തൃശൂര്‍) 25 ശതമാനത്തിനു മുകളില്‍ കുടിവെള്ള കണക്ഷന്‍ ലഭ്യമായിരുന്നത്. ഇന്ന് നൂറു ശതമാനം ലക്ഷ്യം കൈവരിച്ച മറ്റു പല സംസ്ഥാനങ്ങളും പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോള്‍ 50ഉം 70ഉം ശതമാനത്തിനു മുകളില്‍ കണക്ഷനുകള്‍ ഉണ്ടായിരുന്നവയാണ്. മാത്രമല്ല, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം നടപ്പാക്കുന്നത് സുസ്ഥിരമായ അടുത്ത 30 വര്‍ഷത്തേക്കുള്ള പദ്ധതികളാണ്. പ്രതിദിനം ഒരു വ്യക്തിക്ക് 55 ലിറ്റര്‍ വീതം ഉറപ്പുവരുത്തിയാല്‍ മതിയെന്നിരിക്കെ, കേരളത്തിലെ ഗ്രാമ-നഗര വ്യത്യാസമില്ലാത്ത സാഹചര്യവും ദീര്‍ഘകാല ആവശ്യങ്ങളും സുസ്ഥിരതയും പരിഗണിച്ച് പ്രതിദിനം ഒരു വ്യക്തിക്ക് 100 ലിറ്റര്‍ എങ്കിലും കുടിവെള്ളം ഉറപ്പുവരുത്തുന്നു. നിലവില്‍ സംസ്ഥാനത്തെ ഗ്രാമീണ വീടുകളില്‍ 54.50 ശതമാനം കുടുംബങ്ങളില്‍ പൈപ്പിലൂടെ ശുദ്ധജലം ലഭ്യമാക്കുവാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്.

വിപണി കൈയടക്കി ഹില്ലി അക്വ

ജ​ല അതോറിറ്റിക്ക്​ സ്വ​ന്തം കു​പ്പി​വെ​ള്ള​മെ​ന്ന​ത്​ ഹി​ല്ലി അ​ക്വ​യി​ലൂ​​ടെ യാ​ഥാ​ർ​ഥ്യ​മാ​യി​ക്ക​ഴി​ഞ്ഞു. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ‘കി​ഡ്കു’​മാ​യി (കേ​ര​ള ഇ​റി​ഗേ​ഷ​ന്‍ ഇ​ന്‍ഫ്രാ​സ്ട്രെ​ക്ച​ര്‍ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർപ​റേ​ഷ​ന്‍) സ​ഹ​ക​രി​ച്ചാ​ണ്​ ഉ​ൽപാ​ദ​ന​വും ഇ​ട​പെ​ട​ലും. കു​റ​ഞ്ഞ വി​ല​യി​ല്‍ ശു​ദ്ധ​മാ​യ കു​പ്പി​വെ​ള്ളം ജ​ന​ങ്ങ​ള്‍ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഹി​ല്ലി അ​ക്വ വി​പ​ണി​യി​ല്‍ സാ​ന്നി​ധ്യം വ്യാ​പി​ക്കു​ന്ന​ത്. കു​റ​ഞ്ഞ കാ​ലം​കൊ​ണ്ടു​ത​ന്നെ വി​പ​ണി​യി​ല്‍ സാ​ന്നി​ധ്യ​മാ​കാ​ന്‍ ഹി​ല്ലി അ​ക്വ​ക്ക് ക​ഴി​ഞ്ഞ​ത് വെ​ള്ള​ത്തി​ന്റെ ഗു​ണ​മേ​ന്മ ഒ​ന്നുകൊ​ണ്ടു​മാ​ത്ര​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ വി​പ​ണി​യി​ല്‍ കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടാ​നു​ള്ള തീ​രു​മാ​നം സ​ര്‍ക്കാ​ര്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം യു.​എ.​ഇ​യി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ക്ക് നാ​ടി​ന്റെ വെ​ള്ളം കു​ടി​ക്കാ​നു​ള്ള ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ക്കാനു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു.

ഉ​ൽപാ​ദ​നം ഇ​ര​ട്ടി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ഹി​ല്ലി അ​ക്വ മു​ന്നോ​ട്ടുപോ​വു​ക​യാ​ണ്. തൊ​ടു​പു​ഴ​യി​ലെ നി​ല​വി​ലെ ഉ​ൽപാ​ദ​നം ഇ​ര​ട്ടി​പ്പി​ക്കു​ന്ന​തി​നാ​യി അ​ഡീ​ഷ​നല്‍ ലൈ​ന്‍ സ്ഥാ​പി​ക്കു​ന്നതി​നു​ള്ള ടെ​ൻഡ​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നി​ട്ടു​ണ്ട്. അ​രു​വി​ക്ക​ര​യി​ല്‍ ജ​ല​ശു​ദ്ധീ​ക​ര​ണം ഇ​ര​ട്ടി​യാ​ക്കി ഉ​ൽപാ​ദ​നം ഇ​ര​ട്ടി​യാ​ക്കാ​ന്‍ ടെ​ൻഡ​ര്‍ ക്ഷ​ണി​ച്ചു. മു​ന്‍ വര്‍ഷ​ങ്ങ​ളി​ല്‍ വി​ത​ര​ണ​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂർ എ​ന്നീ ജി​ല്ല​ക​ളി​ലാ​യി 6 കു​പ്പി​വെ​ള്ള വി​ത​ര​ണ​ക്കാ​ര്‍ മാ​ത്ര​മേ ഹി​ല്ലി അ​ക്വ​ക്ക് ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ താ​ലൂ​ക്ക​ടി​സ്ഥാ​ന​ത്തി​ല്‍ പു​തി​യ 50ല്‍ ​അ​ധി​കം വിതരണക്കാരെ ഏർപ്പെടുത്തിക്കഴിഞ്ഞു. ഈ മേഖലയിലെ വലിയൊരു കുതിച്ചുചാട്ടത്തിനാണ് ഇതിലൂടെ വഴിയൊരുക്കിയത്.


Tags:    
News Summary - Drinking water distribution network

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-01 02:00 GMT
access_time 2025-11-24 02:15 GMT
access_time 2025-11-17 02:00 GMT