Posted On
date_range Updated On
date_range ചെപ്പാറയുടെ നിശബ്ദ സൗന്ദര്യം
കിലോ മീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഒരു ഭീമന്‍ പാറ. പുരാതന യുഗത്തിലെ അടയാളം അവശേഷിപ്പിക്കുന്ന മുനിയറ, താഴെ വിശാലമായ
തൃശൂര്‍ ജില്ലയില്‍ നിന്ന് 20 കിലോമീറ്റര്‍. വാഹനത്തില്‍ ഏകദേശം ഒരുമണിക്കൂര്‍. തൃശൂര്‍- വടക്കാഞ്ചേരി റൂട്ടില്‍ അത്താണിയില്‍ നിന്ന് തിരിഞ്ഞ് ചോറ്റുപാറ-പൂമലയിലേക്ക് കയറ്റം കയറണം. അവിടെനിന്ന് ഏകദേശം അരമണിക്കൂര്‍ മതി ചെപ്പാറയിലത്തൊന്‍. പൂമല, പത്താഴക്കുണ്ട്, ചെപ്പാറ.... ഈ മൂന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഈ യാത്ര അവിസ്മരണീയമാക്കാം. കാരണം തൊട്ടടുത്തുള്ള പ്രദേശങ്ങളാണിവ. മുളങ്കുന്നത്തുകാവ്, തെക്കുംകര
അസ്തമയം കാണാന്‍ വിനോദസഞ്ചാരികളുടെ തിരക്കാണ് ഇവിടെ. കാറ്റിന്‍െറ സംഗീതം കേട്ട് പാറമുകളില്‍ നിന്നുള്ള ആ അസ്തമയം കാണല്‍ അപൂര്‍വ അനുഭവമാണ് സമ്മാനിക്കുക. മണ്‍മറഞ്ഞുപോയ സംസ്കൃതിയുടെ ഒരു പിടി
മറ്റൊരു മനോഹര പ്രദേശം കൂടി സന്ദര്‍ശിച്ച് നമുക്ക് മടങ്ങാം. ചെപ്പാറക്ക് തൊട്ടുതാഴെ , തൃശൂരില്‍ നിന്ന് വില്ലടം വഴി വടക്കാഞ്ചേരിക്ക ്പോകും വഴി കുണ്ടൂക്കാടിനടുത്ത് ഒരു വലിയ ക്വാറിയുണ്ട്. പാറയെടുത്ത് സൃഷ്ടിക്കപ്പെട്ട ഒരു വലിയ തടാകവും. ഭീമന്‍ ജലസംഭരണിയാണിത്. ജലസംഭരണിക്ക് നടുവില്‍ ഒരു തുരുത്തുമുണ്ട്. ഒട്ടേറെ സിനിമകളുടെയും ടെലി സീരിയലുകളുടെയും ലൊക്കേഷന്‍
ചെപ്പാറയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ മാറിയാണ് പത്താഴക്കുണ്ട് ഡാം സ്ഥിതി ചെയ്യുന്നത്. 110 മീറ്റര്‍ നീളത്തില്‍ 16 മീറ്റര്‍ ഉയരത്തിലുള്ള ഡാം 1978ലാണ് കമീഷന്‍ ചെയ്തത്. മനോഹരമായ ജലാശയം, ശാന്തമായ അന്തരീക്ഷം, പച്ചപ്പിന്‍െറ സൗന്ദര്യം ഏറെയുള്ള പ്രദേശത്ത് വിനോദസഞ്ചാരികള്‍ അധികം എത്താറില്ല. ഇനിയും നഷ്ടമാവാത്ത പച്ചപ്പിന്‍െറ സൗന്ദര്യം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരെ, സൗന്ദര്യം തേടുന്നവരെ ....ചെപ്പാറ നിങ്ങളെ കാത്തിരിക്കുകയാണ്.
ഫോട്ടോ: ജോണ്‍സണ്‍ വി ചിറയത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.