ഓണം പ്രമാണിച്ച് ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറക്കുന്നു. 14 മുതല്‍ ഒക്ടോബര്‍ 20 വരെ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം.
ഇത്തവണ ജലസമൃദ്ധിയിലാണ് ഡാം. 2396.32 ആണ് തിങ്കളാഴ്ചത്തെ ജലനിരപ്പ്. ഞായറാഴ്ച 2396.14 അടി ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഈ സമയം 2329.74 ആയിരുന്നു ജലനിരപ്പ്. തുളുമ്പി നില്‍ക്കുന്ന ഡാമിന്റെ കാഴ്ച കാണാന്‍ ഇത്തവണ സഞ്ചാരികള്‍ കൂടുമെന്നാണ് കരുതുന്നത്.
ഏഷ്യയിലെ ആദ്യ കമാന അണക്കെട്ടാണിത്. പോയവര്‍ഷം തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ഇവിടെ ടൂറിസ്റ്റുകള്‍ എത്തിയിരുന്നു. 10 ശതമാനം വിദേശികളുമെത്തി. ഇത്തവണ വിനോദസഞ്ചരികള്‍ക്കായി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. ഡാമില്‍ ബോട്ടിങ്ങിനും സൗകര്യമുണ്ടായിരിക്കും. വൈശാലി ഗുഹയുള്‍പ്പെടെയുള്ള തുരങ്കങ്ങള്‍ സന്ദര്‍ശിക്കാനും അവസരമുണ്ടായിരിക്കും.
ചെറുതോണി അണക്കെട്ടില്‍നിന്ന് ഒരാള്‍ക്ക് 10 രൂപ നിരക്കില്‍ പാസ് ലഭിക്കും.
how to reach
തൊടുപുഴയില്‍ നിന്ന് 55 കിലോമീറ്റര്‍
ഇടുക്കി-തൊടുപുഴ റൂട്ടില്‍ ബസ് യാത്ര പുനഃസ്ഥാപിച്ചിട്ടുണ്ട്
കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 133 കി.മീ.
ഇടുക്കി ജില്ലയിലെ മറ്റു പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.