വാട്ടര്‍ റാഫ്റ്റിങ് കേരളത്തിലും

കണ്ണൂര്‍: വിദേശ രാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ള സാഹസിക വിനോദം വാട്ടര്‍ റാഫ്റ്റിങ് കേരളത്തിലുമെത്തി. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ ഈ സാഹസിക വിനോദം ആരംഭിച്ചിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലും അപൂര്‍വ്വമായി മാത്രം സംഘടിപ്പിക്കുന്ന വാട്ടര്‍ റാഫ്റ്റിങ് കേരളത്തില്‍ ആദ്യമാണ്.

പാറകള്‍ നിറഞ്ഞ കുത്തിയൊഴുകുന്ന ജലപാതകളിലൂടെ കാറ്റു നിറച്ച ട്യൂബ് ബോട്ടില്‍ കിലോമീറ്ററുകളോളം നടത്തുന്ന യാത്രയാണ് റാഫ്റ്റിങ്.

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള സമയമാണ് റാഫ്റ്റിങ്ങിന് ഏറ്റവും അനുയോജ്യം.

courtesy: MediaOne

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.