Posted On
date_range Updated On
date_range ഇത്തിഹാദ് ഇന്ത്യയിൽ 20 വർഷം പൂർത്തിയാക്കുന്നു
നെടുമ്പാശേരി: യു.എ.ഇ വിമാന കമ്പനിയായ ഇത്തിഹാദിന്റെ ഇന്ത്യൻ സർവിസിന് 20 വർഷം പൂർത്തിയാകുന്നു. 2004 സെപ്റ്റംബർ 26 ന് മുംബൈയിൽ നിന്നാണ് സർവീസിന് തുടക്കം.
നിലവിൽ ഇന്ത്യയിൽ 11 കേന്ദ്രങ്ങളിലേക്ക് ആഴ്ചയിൽ 176 വിമാന സർവീസുകൾ ഇത്തിഹാദ് നടത്തുന്നുണ്ട്. 20ാം ജന്മദിനത്തിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് ന്യൂയോർക്ക്, ടൊറന്റോ, ലണ്ടൻ എന്നിവിടങ്ങളിലേക്കുള്ള നിരക്കുകളിൽ 20 ശതമാനം കുറവ് വരുത്തി ഏതാനും ടിക്കറ്റുകൾ ഇത്തിഹാദ് വിതരണം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.