Posted On
date_range Updated On
date_range ഹിന്ദുകുഷ് മേഖലയിൽ 5.8 തീവ്രതയിൽ ഭൂചലനം; ഉത്തരേന്ത്യയിലും പ്രകമ്പനം
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പർവതമേഖലയിൽ റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ജമ്മു കശ്മീർ, പഞ്ചാബ്, ഡൽഹി തുടങ്ങി ഉത്തരേന്ത്യൻ മേഖലകളിൽ പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ത്യൻ സമയം രാത്രി 9.31ഓടെയാണ് ഭൂചലനമെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 181 കി.മീ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.