കശ്​മീരിന്‍റെ പൈതൃകത്തിലേക്ക്​​ യാത്രയുമായി ​​​ശ്രീനഗർ ഹെറിറ്റേജ്​ ടൂർ

മഞ്ഞുമൂടിയ ഹിമാലയ മലനിരകളും ചിനാർ മരങ്ങൾ തണൽവിരിക്കുന്ന താഴ്വാരങ്ങളുമായി കാഴ്ചകളുടെ സ്വർഗമാണ്​ ജമ്മു കശ്​മീർ. അതോടൊപ്പം തന്നെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നാട്​ കൂടിയാണിവിടം​. കശ്​മീരിന്‍റെ പൈതൃക കാഴ്ചകളിലേക്ക്​ സഞ്ചാരികളെ കൊണ്ടുപോകുന്ന​ ബസ്​ സർവിസ്​ ആരംഭിച്ചിരിക്കുകയാണ്​ ടൂറിസം വകുപ്പ്​. 28 വർഷങ്ങൾക്ക്​ ശേഷമാണ്​ സർവിസ്​ പുനരാരംഭിക്കുന്നത്​.

ശ്രീനഗർ സിറ്റി ഹെറിറ്റേജ് ടൂർ ബസ് സർവിസ്​ വഴി പ്രദേശത്തെ പൈതൃക കേന്ദ്രങ്ങൾ, രുചിവൈവിധ്യങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയെല്ലാം വിനോദസഞ്ചാരികൾക്ക്​ അടുത്തറിയാനാകും. സബർവാൻ പാർക്കിൽനിന്നാണ്​ സർവിസ് ആരംഭിക്കുക. ബുർഷാമ, ചതിപദ്ഷാഹി, ജാമിഅ മസ്ജിദ്, ഹസ്രത്ബാൽ, ഹരിപർബത്ത്, ബൊളിവാർഡ്, ബുദ്ധമത സൈറ്റായ ഹർവാൻ, നിഷാത് ഗാർഡൻ, പരി മഹൽ തുടങ്ങിയ സ്ഥലങ്ങളാണ്​ സഞ്ചാരികൾക്ക്​ സന്ദർശിക്കാനാവുക.

പുതിയ ടൂർ ബസ് സർവിസ് കഴിഞ്ഞദിവസം ടൂറിസം സെക്രട്ടറി സർമദ് ഹഫീസ് കന്നി ഫ്ലാഗ് ഓഫ് ചെയ്തു. കശ്​മീരിൽ രാത്രികാല സ്കീയിംഗും നൈറ്റ് ഷിക്കാരയും ആരംഭിക്കുന്നതിനെ കുറിച്ചും ടൂറിസം വകുപ്പ് ആലോചിക്കുന്നതായി അദ്ദേഹം അറിയിച്ചു.

ദേശീയ ടൂറിസം ദിനത്തോടനുബന്ധിച്ച്​ ഗുൽമാർഗ്, ദൂദ്പത്രി, സോനാമാർഗ് എന്നിവിടങ്ങളിൽ വിനോദസഞ്ചാര വകുപ്പ് സ്​നോ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കൂടാതെ ദാൽ തടാകത്തിൽ രാത്രി നടന്ന​ ശിക്കാറുകളുടെ യാത്രയും അവിസ്മരണീയമായി.

Tags:    
News Summary - Srinagar Heritage Tour with a trip to the heritage of Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.