കോവിഡ് ടെസ്റ്റിന്റെ ടെൻഷനില്ലാതെ യാത്ര പോകാൻ ഇതാ അടിപൊളി രാജ്യം

അവധിക്കാലമായതോടെ പലരും വിദേശ നാടുകളിലേക്ക് യാത്ര പോകാനുള്ള പ്ലാനിങ്ങിൽ ആയിരിക്കും. എന്നാൽ, കോവിഡ് ടെസ്റ്റ് പല രാജ്യങ്ങളിലും ഇപ്പോഴും നിർബന്ധമുള്ളതിനാൽ അതിന്റെ ടെൻഷൻ പലർക്കുമുണ്ടാകും. പ്രത്യേകിച്ച് യൂറോപ്പിലേക്ക് പോകുന്നവർക്ക്. മിക്ക രാജ്യങ്ങളിലും ഇപ്പോഴും വിദേശ സഞ്ചാരികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാണ്.

വലിയ തുക മുടക്കി വിമാനടിക്കറ്റും വിസയുമെല്ലാം എടുത്തശേഷം, യാത്രയുടെ തലേന്ന് കോവിഡ് ടെസ്റ്റിൽ പോസിറ്റീവായാൽ സകല ത്രില്ലും പോകും. മാത്രമല്ല, പല രാജ്യങ്ങളിലും അവിടെ എത്തിയാലും കോവിഡ് ടെസ്റ്റ് എടുക്കേണ്ടി വരും.

ഇതിൽ പോസിറ്റീവ് ആകുന്നവരെ കാത്തിരിക്കുന്നത് ക്വാറന്റീൻ ആയിരിക്കും. ക്വാറന്റീൻ കാലയളവ് കഴിയുമ്പോഴേക്കും മടക്കവിമാനം കയറാനുള്ള സമയമായിട്ടുണ്ടാകും.

ഈ പ്രശ്നങ്ങളൊന്നുമില്ലാതെ യാത്ര പോകാൻ കഴിയുന്ന അടിപൊളി രാജ്യമാണ് അസർബൈജാൻ. രാജ്യത്ത് വിനോദസഞ്ചാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അസർബൈജാൻ സർക്കാർ വിദേശ സഞ്ചാരികൾക്ക് കോവിഡ് ടെസ്റ്റ് ഒഴിവാക്കി. പൂർണമായും വാക്‌സിന് എടുത്തവർക്കാണ് ആർ.ടി.പി.സി.ആർ ടെസ്റ്റിൽ ഇളവുള്ളത്. ആഭ്യന്തര യാത്രക്കാർക്കുള്ള നിയന്ത്രണങ്ങളും ലഘൂകരിച്ചിട്ടുണ്ട്.


അസർബൈജാനിൽ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതിനാൽ കടകളിലും പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും ഇൻഡോർ കേന്ദ്രങ്ങളിലും മാസ്ക് നിർബന്ധമല്ല.

യൂറോപ്പി​ന്റെയും ഏഷ്യയുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അസർബൈജാൻ കാഴ്ചകൾ കൊണ്ട് സമൃദ്ധമാണ്. കാസ്പിയൻ കടലും കോക്കസസ് പർവതനിരകളും ചേർന്ന മനോഹരമായ രാജ്യമാണിത്.

ശിർവൻഷാകളുടെ കൊട്ടാരവും നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ലുകൊണ്ടുള്ള മെയ്ഡൻ ടവറും സ്ഥിതി ചെയ്യുന്ന മതിലുകളുള്ള ഇന്നർ സിറ്റിക്ക് പേരുകേട്ടതാണ് തലസ്ഥാന നഗരമായ ബാക്കു. കാസ്പിയൻ കടലിനോട് ചേർന്ന മലഞ്ചെരുവിൽ പ്രകൃതിദത്തമായി കത്തുന്ന ബേണിംഗ് മൗണ്ടൻ ആണ് മറ്റൊരു ആകർഷണം. 65 വർഷത്തിലേറെയായി ഈ പർവതം കത്തുകയാണ്. 

Tags:    
News Summary - Here's a cool country to travel without the tension of the covid Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.