വിനോദ സഞ്ചാരികൾക്കായി പുതിയ സാഹസിക യാത്ര അവതരിപ്പിച്ചിരിക്കുകയാണ് അയർലൻഡ്. ആരെയും അതിശയിപ്പിക്കുന്ന ഭൂപ്രകൃതിക്ക് നടുവിലൂടെ സൈക്കിൾ യാത്രക്ക് അനുയോജ്യമായ 130 കിലോമീറ്റർ ദൂരമുള്ള ഗ്രീൻവേയാണ് ഒരുക്കിയിരിക്കുന്നത്. റോയൽ കനാൽ ഗ്രീൻവേ എന്നാണ് ഇതിന്‍റെ പേര്. 225 വർഷം പഴക്കമുള്ള ചരിത്രപരമായ കനാലിന് സമീപത്തുകൂടിയാണ് ഈ പാത കടന്നുപോകുന്നത്.
തലസ്ഥാനമായ ഡബ്ലിനിൽനിന്ന് 31 കിലോമീറ്റർ അകലെയുള്ള മെയ്‌നൂത്തിൽനിന്നാണ് പാത ആരംഭിക്കുന്നത്. കിൽഡെയർ, മീത്ത്, വെസ്റ്റ്മീത്ത്, ലോംഗ്ഫോർഡ് എന്നീ സ്ഥലങ്ങളിലൂടെ പാത കടന്നുപോകുന്നു.
വഴിയോരങ്ങളിൽ മനോഹരമായ ലക്ഷ്യസ്ഥാനങ്ങൾ ഉള്ളതിനാൽ ആരെയും അമ്പരിപ്പിക്കുന്ന അനുഭവമായിരിക്കും ഇതിലൂടെയുള്ള യാത്ര. പച്ചപുതച്ച ഗ്രാമങ്ങൾ, ചരിത്രം സ്പന്ദിക്കുന്ന സ്മാരകങ്ങൾ, പ്രകൃതിരമണീയമായ നാടുകൾ, ഉല്ലാസ കേന്ദ്രങ്ങൾ എന്നിവയെല്ലാം യാത്രക്കാരെ കാത്തിരിക്കുന്നു. സൈക്ലിസ്റ്റുകൾക്ക് പുറമെ കാൽനടയാത്രക്കാർക്കും ഓട്ടക്കാർക്കും ഈ പാത ഉപയോഗിക്കാം.
സൈക്കിൾ യാത്ര ഇടക്കുവെച്ച് നിർത്തി ട്രെയിനിൽ മടങ്ങാനും സാധിക്കും. 130 കിലോമീറ്ററിനിടയിൽ 90 പാലങ്ങൾ, 33 ലോക്കുകൾ, 17 ഹാർബറുകൾ എന്നിവയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.