മൂ​ന്നാ​ർ പു​ഷ്പ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്ത​ശേ​ഷം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ്ര​ദ​ർ​ശ​നം വീ​ക്ഷി​ക്കു​ന്നു

തനത് പൂക്കള്‍ക്കൊപ്പം വിദേശയിനങ്ങളും; മൂന്നാർ പുഷ്പമേള തുടങ്ങി

മൂന്നാർ: ആസൂത്രിത വികസനമാണ് മൂന്നാറിന് വേണ്ടതെന്നും ഇതിനായി മാസ്റ്റർപ്ലാൻ ആവശ്യമാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡ‍ന്റെ രണ്ടാംഘട്ട വികസനം പുരോഗമിക്കുകയാണ്. മൂന്നാംഘട്ട നവീകരണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മൂന്നാർ പുഷ്പമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂന്നാറിനെ ടൂറിസം ഹബാക്കാൻ ടൂറിസം വകുപ്പി‍െൻറ എല്ലാ പിന്തുണയുമുണ്ടാകും. നിലവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും പദ്ധതികളെയും പരിപാലിക്കുകയെന്നത് പ്രധാനമാണ്. പരിപാലനത്തി‍െൻറ കുറവ് സഞ്ചാരികളുടെ എണ്ണം കുറയാൻ ഇടയാക്കും. ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനത്തിന് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് വകുപ്പ് രൂപം നൽകുന്നുണ്ട്. ടൂറിസം മേഖലക്ക് കോവിഡ് കാലത്തുണ്ടായ പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്.

മൂന്നാറിൽ മേൽപാലം നിർമിക്കുന്ന കാര്യം സർക്കാർ ഗൗരവകരമായി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിലാണ് 10 ദിവസത്തെ പുഷ്പമേള. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിൽ നേതൃത്വത്തില്‍ സംസ്ഥാന ടൂറിസം വകുപ്പി‍െൻറയും ജില്ല ഭരണകൂടത്തി‍െൻറയും ത്രിതല പഞ്ചായത്തുകളുടെയും ഹോട്ടല്‍ സംഘടനകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

മൂന്നാറിലെ തനത് പൂക്കള്‍ക്കൊപ്പം വിദേശയിനം പൂക്കളും മേളക്കായി ഒരുക്കിയിട്ടുണ്ട്. വിവിധ നിറത്തിലുള്ള 3000 റോസചെടികളും 2000 ഡാലിയകളും മേളയിലുണ്ട്. ദിവസവും രാവിലെ ഒമ്പത് മുതല്‍ രാത്രി 8.30വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് പ്രവേശന ഫീസ്.

എ. രാജ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.എം. മണി എം.എൽ.എ, കലക്ടർ ഷീബ ജോർജ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ്പ്, ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിന്ദുമണി തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Exotic species with unique flowers; The Munnar flower festival started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.