ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി, രാജവെമ്പാലകളുടെ സ്വന്തം അങ്ങാടി, നിര്‍ത്താതെ പെയ്യുന്ന മഴയുടെ നാട്... അങ്ങനെ ഒരിക്കലും പറഞ്ഞാല്‍ തീരാത്ത വിശേഷണങ്ങളാണ് ആഗുംബെക്ക്. നിറഞ്ഞും പൂത്തുലഞ്ഞും നില്‍ക്കുന്ന മുളങ്കാടുകള്‍ക്കിടയില്‍ നവോഡയായി ചിരിച്ചുനില്‍ക്കുന്ന ഗ്രാമസൗന്ദര്യമാണ് ആഗുംബെക്ക്. എപ്പോഴാണ് മഴയുടെ വരവെന്ന് തിരിച്ചറിയാന്‍ പറ്റാത്ത സ്ഥലം. കാലാവസ്ഥാ ഗവേഷകര്‍പോലും വിസ്മയിച്ചുപോയ നാട്. തുള്ളിക്കൊരു കുടം കണക്കെയും ചന്നംപിന്നം താളത്തിലും ആംഗുബെ പെയ്തുനിറയും. എന്നും പച്ചപ്പിട്ട പ്രദേശം. ഇങ്ങനെയൊക്കെയായിരുന്നുവെങ്കിലും അടുത്തിടെയുള്ള വര്‍ഷങ്ങളിലെ മഴയുടെ കുറവ് ആഗുംബെയുടെ ആകെയുള്ള സൗന്ദര്യത്തെതന്നെ തെല്ളൊന്ന് ബാധിച്ചിട്ടുണ്ട്.
കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ തീര്‍ഥഹള്ളി താലൂക്കിലാണ് ആഗുംബെ വിനോദസഞ്ചാരകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ആഗുംബെയിലേക്കുള്ള യാത്രതന്നെ അതിമനോഹരവും അവിസ്മരണീയവുമാണ്. കോടമഞ്ഞ് നിറഞ്ഞ ചാറ്റല്‍മഴ പെയ്തിറങ്ങുന്ന ചുരങ്ങളിലൂടെയുള്ള യാത്ര. സാഹസികയാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നവര്‍ക്കും കേവലം വിനോദസഞ്ചാരത്തിന് എത്തുന്നവര്‍ക്കും എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന യാത്രയും പ്രദേശവും. നിറയെ ചുരം, ഹെയര്‍പിന്‍ വളവുകള്‍, പ്രകൃതി അതിന്‍െറ അഭൗമസൗന്ദര്യം വിളിച്ചോതുന്ന പ്രദേശം.
നിറഞ്ഞുനില്‍ക്കുന്ന ആഗുംബെയിലെ മുളങ്കാടുകള്‍ക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ‘അവന്‍’ പത്തിവിടര്‍ത്താം സാക്ഷാല്‍ രാജവെമ്പാല. ഇന്ത്യയില്‍ ഒരുപക്ഷേ, ഇന്ന് ഏറ്റവും കൂടുതല്‍ രാജവെമ്പാലകളുള്ളത് ഇവിടെയാണെന്നും പറയുന്നു. കാട്ടിനുള്ളിലെ കരിയിലക്കൂട്ടങ്ങള്‍ക്കിടയിലോ മുളങ്കാടുകള്‍ക്ക് സമീപമോ അവന്‍ സര്‍വപ്രതാപവുമായി നില്‍ക്കുന്നുണ്ടാകും. രാജവെമ്പാലകളുടെ ആധിക്യം കാരണം ആഗുംബെയെ ‘കിംങ് കോബ്രയുടെ’ തലസ്ഥാനമെന്നും അറിയപ്പെടുന്നു. രാജവെമ്പാലയുടെയും മറ്റു പാമ്പുവര്‍ഗങ്ങളുടെയും ചരിത്രവും പഠനവും ലക്ഷ്യമിട്ട് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി ഗവേഷകരും വിദ്യാര്‍ഥികളും ശാസ്ത്ര തല്‍പരരും ഇന്നും ഇവിടെയത്തെുന്നുണ്ട്.
നിബിഡമായ സോമേശ്വര്‍ വനവും നരസിംഹ പര്‍വതവും സീതാ നദിയും അടക്കമുള്ളവ വലിയകേടുപാടുകളില്ലാതെ ഇന്നുമുണ്ട്. ചെറിയതോതിലുള്ള കെട്ടിടങ്ങളുടെ നിര്‍മാണമില്ളെന്ന് പറയാനുമാവില്ല. അഗസ്ത്യമുനി സ്ഥാപിച്ചതാണെന്ന് വിശ്വസിക്കുന്ന വനസങ്കേതം ജൈവവൈവിധ്യത്തിന്‍െറ കലവറയായിരുന്നു. രാജ്യത്തുനിന്ന് അന്യംനിന്നുപോകുന്ന പലതരം ഒൗഷധ സസ്യങ്ങളും അപൂര്‍വം ചെടികളും ഇവിടെയുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
സമേശ്വര വന്യജീവി സങ്കേതത്തോട് ചേര്‍ന്നാണ് അഗുംബെ. നിരവധി ട്രെിക്കിങ് പാതകള്‍ ഇവിടെയുണ്ട്. ഉഡുപ്പിയും ശൃംഗേരിയും തീര്‍ഥഹള്ളിയുമാണ് അഗുംബെയോട് ചേര്‍ന്ന പ്രധാന പട്ടണങ്ങള്‍. അഗുംബെ വ്യൂ പോയന്‍റ്, ബര്‍ക്കന, ഒനാകെ വെള്ളച്ചാട്ടം എന്നിവയും കാണാം. ആഗുംബെയിലെ സൗന്ദര്യകാഴ്ചകള്‍ നുകര്‍ന്നശേഷം ശൃംഗേരി, കൊല്ലൂര്‍ മൂകാംബിക എന്നിവിടങ്ങളിലേക്കും യാത്രയാകാം.
എത്തിച്ചേരേണ്ട വിധം മംഗലാപുരത്തുനിന്ന് ഉഡുപ്പിയിലത്തെി ഹെബ്രി വഴി ആഗുംബെയിലേക്ക് പോകാം. മംഗലാപുരത്തുനിന്നും അഗുംബെ വഴി ശൃംഗേരിയിലേക്കും ഷിമോഗയിലേക്കും 20 മിനിറ്റില്‍ ബസുണ്ട് (100 കി.മീ).
ഉഡുപ്പിയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. വിമാനത്താവളം മംഗലാപുരവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.