വയനാട് -ഒറ്റനോട്ടത്തില്‍

ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല. ഏറ്റവും കുറച്ച് പഞ്ചായത്തുകളും വില്ലേജുകളുമുള്ള ജില്ല. ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള ജില്ല.

പ്രസിദ്ധ സ്ഥലങ്ങള്‍
- തിരുനെല്ലി ക്ഷേത്രം: ‘തെക്കന്‍ കാശി’ എന്നറിയപ്പെടുന്നു.
- കുറുവാദ്വീപ്: ജനവാസമില്ലാത്തതും നിത്യഹരിതവനങ്ങള്‍ നിറഞ്ഞതുമായ ഈ ദ്വീപ് കബനി നദിയില്‍ സ്ഥിതി ചെയ്യുന്നു. 950 ഏക്കര്‍ വിസ്തൃതിയുണ്ട് ഈ ദ്വീപിന്. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് 40 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. അപൂര്‍വയിനം പക്ഷികളും ഓര്‍ക്കിഡുകളും ഇവിടെയുണ്ട്.
- പക്ഷിപാതാളം: തിരുനെല്ലി പഞ്ചായത്തിലെ ബ്രഹ്മഗിരി മലയടിവാരത്തിലാണിത്. അപൂര്‍വ ഇനം പക്ഷികള്‍ ധാരാളമുണ്ട്.
- പഴശ്ശിരാജ ശവകുടീരം: പഴശ്ശിരാജയുടെ ശവകുടീരം മാനന്തവാടിയില്‍ സ്ഥിതിചെയ്യുന്നു. 1805ലാണ് ഇത് പണിതത്.
- പൂക്കോട് തടാകം: ശുദ്ധജല തടാകം. ചുറ്റും മലകളുണ്ട്.
- സൂചിപ്പാറ വെള്ളച്ചാട്ടം: മേപ്പാടിക്കടുത്ത് 300 അടിയോളം ഉയരത്തില്‍നിന്ന് പതിക്കുന്നു.
- ബാണാസുരസാഗര്‍ അണക്കെട്ട്: ഇന്ത്യയിലെ മണ്ണുകൊണ്ട് നിര്‍മിച്ച ഏറ്റവും വലിയ അണക്കെട്ടാണിത്.
- സുല്‍ത്താന്‍ ബത്തേരി: ആദ്യകാല ജൈനാധിനിവേശകേന്ദ്രം. വയനാട്ടില്‍ ഏറ്റവും ആദ്യത്തേതെന്ന് കരുതപ്പെടുന്ന ജൈന ബസ്തിയുടെ അവശിഷ്ടങ്ങള്‍ ഇവിടെയുണ്ട്. പുരാവസ്തുവിന്‍െറ കീഴിലാണ്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ ഓഫിസും ഇവിടെയാണ്.

ഔദ്യോഗിക വെബ്‌സൈറ്റ്‌: www.wayanad.nic.in
DTPC
website: www.dtpcwayanad.com
Email: info@dtpcwayanad.com
Phone: 04936 202134

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.