തൃശൂർ: നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. 200ലധികം വെബ്സൈറ്റുകളിലാണ് വിഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. അപ് ലോഡ് ചെയ്ത വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ പേേരാ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. നേരത്തേ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. അതിജീവിതയുടെ അന്തസ്സിന് കളങ്കം സൃഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ പേരുവിവരം വെളിപ്പെടുത്തുന്ന രീതിയിലുള്ള വിഡിയോ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് തൃശൂർ സിറ്റി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
വിഡിയോ ഷെയർ ചെയ്ത 200ലധികം സൈറ്റുകൾ നിരീക്ഷണത്തിലാണ്. വിഡിയോ ഷെയർ ചെയ്യുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുന്നതായി തൃശൂർ സിറ്റി പൊലീസ് കമീഷണർ നകുൽ ആർ. ദേശ് മുഖ് പറഞ്ഞു. നേരത്തേ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ രണ്ടു പേർ തൃശൂർ സ്വദേശികളും ഒരാൾ എറണാകുളം സ്വദേശിയുമാണ്. വിഡിയോ ഷെയർ ചെയ്തതിന് പിന്നിലുള്ള സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.