തടിയനെന്നു വിളിച്ച് കളിയാക്കിയവരെ കാറിൽ പിന്തുടർന്ന് വെടിവെച്ചു വീഴ്ത്തി

ലഖ്‌നോ: തടിയനെന്നു വിളിച്ചു കളിയാക്കിയവരെ വെടിവെച്ചു വീഴ്ത്തി യുവാവ്. എല്ലാവരുടേയും മുന്നില്‍വച്ച് നേരിട്ട ആക്ഷേപം സഹിക്കാന്‍ പറ്റാതെ യുവാവ് സുഹൃത്തിനൊപ്പം തന്നെ കളിയാക്കിയവരെ 20 കിലോമീറ്റർ പിന്തുടർന്നാണ് വെടിയുതിർത്തത്.

ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. ബെല്‍ഘാട്ട് സ്വദേശി മനോജ് ചൗഹാനാണ് ബോഡി ഷെയിമിങ് സഹിക്കാന്‍ കഴിയാതെ കളിയാക്കിയവരെ വെടിവച്ചു വീഴ്ത്തിയത്. ബോഡി ഷെയിമിങ് അനുഭവിച്ചവര്‍ക്കേ അതിന്റെ വേദന മനസിലാകു എന്നും മനോജ് പറഞ്ഞു.

സംഭവത്തില്‍ ഇയാളേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ഗ്രാമത്തിലെ ക്ഷേത്രോത്സവത്തിനിടെയാണ് അനില്‍, ശുഭം എന്നിവര്‍ മനോജിനെ തടിയുടെ പേരില്‍ കളിയാക്കിയത്. എല്ലാവരുടേയും മുന്നില്‍ വച്ച് അവര്‍ തന്നെ തടിയനെന്നു വിളിച്ചു അപമാനിക്കുകയായിരുന്നു. ഇതോടെയാണ് ഇരുവരേയും കൊല്ലാന്‍ തീരുമാനിച്ചത്.

സഹായത്തിനായി സുഹൃത്ത് ആസിഫിനേയും ഒപ്പം കൂട്ടി.  കാറില്‍ പോകുകയായിരുന്ന അനിലിനേയും ശുഭത്തേയും മനോജും ആസിഫും പിന്തുടർന്നു. 20 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഇരുവരേയും കാറില്‍ നിന്നു പുറത്തിറക്കിയ ശേഷം വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തതായി പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - People who called them fat and made fun of them were chased in a car and shot down.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.