ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബൂട്ടാ സിങ് അന്തരിച്ചു. 86 വയസ്സായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് ഒക്ടോബർ മുതൽ എയിംസിൽ അബോധാവസ്ഥയിൽ കഴിയുകയായിരുന്നു. മകൻ അരവിന്ദർ സിങ് ലൗലി സിദ്ദു ആണ് നിര്യാണ വാർത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്.
1934 മാര്‍ച്ച് 21 നായിരുന്നു ജനനം. 1960ൽ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അതുവരെ അകാലിദളിലായിരുന്നു പ്രവർത്തിച്ചത്. 1962-ല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തു. കൃഷി, ഗ്രാമവികസനം എന്നീ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
1982 ല്‍ ഗിയാനി സെയിൽ സിങ്ങിനൊപ്പം ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയിൽ അദ്ദേഹത്തിൻെറ പേര് ഉണ്ടായിരുന്നു. 1982ലെ ഏഷ്യൻ ഗെയിംസ് ഓർഗനൈസിങ് കമ്മിറ്റി അധ്യക്ഷനായിരുന്നു.
ബൂട്ടാ സിങ്ങിൻെറ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.