കോട്ടയത്ത് കാര്‍ തോട്ടിലേക്ക് വീണു; ഒരാൾ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

കോട്ടയം: കോട്ടയം കറുകച്ചാലിന് സമീപം ചമ്പക്കരയില്‍ കാര്‍ തോട്ടില്‍ വീണ് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. കോട്ടയം-കോഴഞ്ചേരി റോഡില്‍ ചമ്പക്കര ആശ്രമംപടിയില്‍ വൈകീട്ട് 3.45നായിരുന്നു സംഭവം. 15 അടി താഴ്ചയുള്ള തോട്ടിലേക്കാണ് കാർ വീണത്. വലിയ ശബ്ദത്തോടെ തോട്ടിലേക്ക് പതിച്ചതിന് തൊട്ടുപിന്നാലെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും പലരും കാറിനടിയില്‍ പെട്ടുകിടക്കുന്ന നിലയിലായിരുന്നു. ഇവരെ പുറത്തെത്തിച്ച് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല.

മംഗലാപുരം സ്വദേശി ഷമീമാണ് മരിച്ചത്. ചടത്തനംതിട്ടയിൽ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സ്വകാര്യ സുരക്ഷ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. പ്രദേശത്ത് സമാനരീതിയിലുള്ള അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. രണ്ട് വർഷത്തിനിടെ ആറ് വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ട്. തോട്ടിൽ സംരക്ഷണഭിത്തിയില്ലാത്തതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Car falls into ravine in Kottayam; one dead, four injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.