Posted On
date_range Updated On
date_range വനിത സ്ഥാനാർഥിയുടെ സ്കൂട്ടർ കത്തിച്ച നിലയിൽ
കൊടുങ്ങല്ലുർ: തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ സ്കൂട്ടർ കത്തിച്ചു. ജില്ലാ പഞ്ചായത്ത് കൈപ്പമംഗലം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി വാണി പ്രയാഗിൻ്റെ ആക്ടിവ സ്കൂട്ടറാണ് അജ്ഞാതർ കത്തിച്ചത്.
എസ്.എൻ.പുരം ശംഖുകുളങ്ങര കാടിന് സമീപമുള്ള വീട്ടിനു മുൻപിൽ വെച്ചിരുന്ന വാഹനം തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് കത്തിച്ചത്. തീ ആളിപ്പടർന്ന് വീടിൻ്റെ ജനൽ ചില്ലും തകർന്ന നിലയിലാണ്.
പരിസരത്ത് മുളക് പൊടിയും വിതറുകയും പ്രചാരണസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിവരമറിഞ്ഞ് മതിലകം പൊലീസും യു.ഡി.എഫ് നേതാക്കളും സ്ഥലത്തെത്തി. പൊലീസ് അന്വേഷണം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.