ന്യൂഡൽഹി: ചെറു കാറുകൾ നിർമിക്കുന്ന കമ്പനികൾക്കും ഉപഭോക്താക്കൾക്കും ആശ്വാസമായി പുതിയ ഉത്തരവ്. മലിനീകരണ ചട്ടങ്ങളിൽ എനർജി എഫിഷ്യൻസി ബ്യൂറോ ഇളവ് പ്രഖ്യാപിച്ചു. സബ്-1200 സിസി എൻജിനുള്ള, നാല് മീറ്ററിൽ താഴെ വലിപ്പവും 909 കിലോഗ്രാമിൽ കുറവ് തൂക്കവുമുള്ള കാറുകൾക്കാണ് കോർപറേറ്റ് ആവറേജ് ഫുവൽ എഫിഷ്യൻസി ചട്ടങ്ങളിൽ ഇളവ് നൽകിയത്. അഞ്ച് വർഷത്തേക്കാണ് ഇളവ്.
പുതിയ ഉത്തരവ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിക്കാണ് ആശ്വാസം നൽകുന്നത്. വാഗൺ ആർ, ആൾട്ടോ തുടങ്ങിയ കാറുകളെ മലിനീകരണ ചട്ടങ്ങളിൽനിന്ന് ഒഴിവാക്കണമെന്ന് മാരുതി ആവശ്യപ്പെട്ടിരുന്നു. കാർബൺ മലിനീകരണം കുറഞ്ഞ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് കോർപറേറ്റ് ആവറേജ് ഫുവൽ എഫിഷ്യൻസി ചട്ടം നിലവിൽ വന്നത്. എന്നാൽ, ആറ് വർഷത്തിനിടെ ചെറുകാറുകളുടെ വിൽപനയിൽ 71 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഇളവ് നിലവിൽ വന്നതോടെ ചെറു കാറുകളുടെ നിർമാണം മാരുതി വർധിപ്പിച്ചേക്കുമെന്നാണ് സൂചന. രാജ്യത്ത് ഉത്സവ സീസൺ ആരംഭിച്ച സാഹചര്യത്തിലാണ് കാർ വിൽപനക്ക് ഊർജം പകരുന്ന പുതിയ ഉത്തരവ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.