ഫേസ്​ബുക്കി​െൻറ വർക്ക്​ ഫ്രം ഹോം 2021 ജൂലൈ വരെ തുടരും; ഓഫീസ്​ സജ്ജീകരിക്കാൻ 1,000 ഡോളർ

കാലിഫോർണിയ: കോവിഡ്​ 19 യു.എസിൽ രൂക്ഷമായി തുടരുന്നതിനിടെ ഫേസ്​ബുക്കിൽ വർക്ക്​ ​ഫ്രം ഹോം സംവിധാനം 2021 ജൂലൈ വരെ തുടരും. വീടുകളിൽ ഓഫീസ്​ സൗകര്യങ്ങൾ സജ്ജീകരിക്കാൻ ജീവനക്കാർക്ക്​ 1000 ഡോളർ നൽകുമെന്നും ഫേസ്​ബുക്ക്​ വക്​താവ്​ അറിയിച്ചു.

2021 ജൂൺ വരെ ഓഫീസിൽ വരേണ്ടെന്ന്​ ഗൂഗിളും ജീവനക്കാരോട്​ പറഞ്ഞിരുന്നു. ട്വിറ്ററും ജീവനക്കാരോട്​ വർക്ക്​ അറ്റ്​ ഹോമിലേക്ക്​ പോകാൻ നിർദേശിച്ചിട്ടുണ്ട്​. വിദൂരപ്രദേശങ്ങളിലെ ജീവനക്കാർക്കാണ്​ സംവിധാനം ഏർപ്പെടുത്തിയത്​. സർക്കാറിൽ നിന്നും ആരോഗ്യപ്രവർത്തകരിൽ നിന്നും ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കമ്പനിയിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ വർക്ക്​ ​ഫ്രം ഹോം തുടരാൻ തീരുമാനിച്ചതായി ഫേസ്​ബുക്ക്​ അറിയിച്ചു.

ഫേസ്​ബുക്കി​െൻറ ലോകത്തി​െൻറ വിവിധ സ്ഥലങ്ങളിലെ ഓഫീസുകൾ കുറഞ്ഞ ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ചതായും കമ്പനി വ്യക്​തമാക്കി. മൂന്നിലൊന്ന്​ ജീവനക്കാരുമായി കർശന നിയന്ത്രണങ്ങളോടെയാണ്​ ഓഫീസുകൾ പ്രവർത്തിക്കുന്നത്​. 

Tags:    
News Summary - Facebook Work From Home Until July 2021, Staff Get $1,000 For Home Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.