ബഹിരാകാശത്തേക്ക്​ പോകണോ...? ടിക്കറ്റ്​ വിൽപ്പന വീണ്ടും തുടങ്ങി ബ്രാൻസ​െൻറ കമ്പനി, വിലയറിയാം...

ബ്രിട്ടീഷ്​ ശതകോടീശ്വരൻ റിച്ചാർഡ്​ ബ്രാൻസണും സംഘവും വിജയകരമായി നടത്തിയ ബഹിരാകാശ യാത്ര ലോകമെങ്ങും ചർച്ചയായി മാറിയിരുന്നു. ബഹിരാകാശത്ത്​ വിനോദ വ്യവസായത്തിന്‍റെ അനന്ത സാധ്യതകൾ തുറക്കുന്നതി​െൻറ ആദ്യ ഘട്ടമായിരുന്നു അത്​. ബ്രാൻസ​െൻറ സ്വന്തം കമ്പനിയായ വെർജിൻ ഗലാക്റ്റിക് നിർമിച്ച പേടകത്തിലായിരുന്നു യാത്ര ചെയ്​ത്​ തിരിച്ചിറങ്ങിയത്​.

വെർജിൻ ഗലാക്റ്റിക് നടത്തുന്ന അടുത്ത യാത്രയിൽ പ​െങ്കടുക്കാനായി​ 600 ഒാളം ആളുകൾ പേര്​ രജിസ്റ്റർ ചെയ്​ത്​ കാത്തിരിക്കുന്നുണ്ട്​. അതിൽ മലയാളിയായ സന്തോഷ്​ ജോർജ്​ കുളങ്ങരയുമുണ്ട്​. രണ്ടര ലക്ഷം ഡോളറിനായിരുന്നു അന്ന്​ ടിക്കറ്റുകൾ വിറ്റഴിച്ചത്​​​​.

എന്നാലിപ്പോൾ കമ്പനി ടിക്കറ്റ്​ വിൽപ്പന വീണ്ടും തുടങ്ങിയിരിക്കുകയാണ്​. പക്ഷെ വില കുത്തനെ കൂട്ടിയിട്ടുണ്ട്​. ടിക്കറ്റൊന്നിന്​ 4.50 ലക്ഷം ഡോളറാണ് (3.33 കോടി രൂപ)​ നൽകേണ്ടത്​. ഒരാൾക്ക്​ ഒന്നിലധികം ടിക്കറ്റ്​ ബുക്ക്​ ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്​. എന്തിന്​, പേടകത്തിലെ മൊത്തം സീറ്റുകളും ബുക്ക്​ ചെയ്യാനും സാധിക്കും.

Tags:    
News Summary - Virgin Galactic announces tickets to space will start at 450000 dollar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.