കിഴക്കൻ മാനത്ത് വ്യാഴാഴ്ച വിസ്മയക്കാഴ്ച

കക്കോടി (കോഴിക്കോട്​): വ്യാഴാഴ്ച പുലർച്ച ആകാശത്ത് വിസ്മയക്കാഴ്ചയൊരുങ്ങും. തെക്കുകിഴക്കൻ മാനത്ത് ശുക്ര-വ്യാഴ (Venus-Jupiter) ഗ്രഹസംഗമത്തിലേക്ക്​ ചന്ദ്രൻ കൂടി എത്തുന്നതാണ് ആകാശവിസ്മയത്തിന് ഇടയാക്കുന്നത്. ഇതോടെ ഈ ഭാഗത്ത് ഏതാനും ദിവസങ്ങളായി അരങ്ങേറിയ ഗ്രഹസംഗമ നാടകം ക്ലൈമാക്സിലേക്ക് നീങ്ങും.

രാത്രി മാനത്തെ ഏറ്റവും തിളക്കം കൂടിയ മൂന്നു വസ്തുക്കളും സംഗമിക്കുന്നതാണ് ഇതി​​െൻറ പ്രത്യേകതയെന്ന് ആസ്ട്രാകോളമിസ്​റ്റ്​ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു. സൂര്യ പരിവേഷത്തിൽനിന്ന്​ വളരെ അകലെയായതിനാൽ മഴമേഘങ്ങളില്ലെങ്കിൽ ഏറെനേരം ഈ കാഴ്ച നഗ്​നനേത്രങ്ങൾ കൊണ്ടുതന്നെ ആസ്വദിക്കാം. എന്നാൽ, ഗ്രഹങ്ങളെ വിശദമായി കാണാൻ ടെലസ്കോപ്പ് വേണ്ടിവരും.

വ്യാഴാഴ്ച ചന്ദ്രനെ വ്യാഴം ഗ്രഹത്തിനടുത്തായി കാണാം. വെള്ളിയാഴ്ച വെള്ളി അഥവാ ശുക്രനടുത്തായിരിക്കും. ശനിയാഴ്ചയാക​െട്ട, ചന്ദ്രൻ ശനി ഗ്രഹത്തിനടുത്തായിരിക്കും. ഈ ഗ്രഹ-ചന്ദ്ര സംഗമവേദിയുടെ അൽപം തെക്കായി തേളി​െൻറ ആകൃതിയുള്ള വൃശ്ചികം രാശിയും അതിലെ ചുവന്ന ഭീമൻ താരമായ അൻറാറസ് അഥവാ തൃക്കേട്ട നക്ഷത്രവും ‌വളരെ മനോഹരമായി കാണാം.

Tags:    
News Summary - Venus-Jupiter conjunction -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.