അന്താരാഷ്​ട്ര ബഹിരാകാശനിലയം അമേരിക്ക സ്വകാര്യവൽക്കരിക്കുന്നു

വാഷിങ്​ടൺ: അന്താരാഷ്​ട്ര ബഹിരാകാശനിലയം സ്വകാര്യവൽക്കരിക്കാനൊരുങ്ങി ട്രംപ്​ ഭരണകൂടം. ബഹിരാകാശ നിലയ​െത ഒരു വാണിജ്യസ്ഥാപനമാക്കി മാറ്റാനാണ്​ ട്രംപി​​െൻറ പദ്ധതി. സ്വകാര്യമേഖലയിലാവും ഇക്കാര്യം നടപ്പിലാക്കുക.

ബഹിരകാശനിലയത്തിനായി ഇനി പണം മുടക്കേണ്ടതില്ലെന്നാണ്​ അമേരിക്കയ​ുടെ തീരുമാനം. എന്നാൽ, നിലയം അടച്ചുപൂട്ടാനും പദ്ധതിയില്ല. ഇയൊരു സാഹചര്യത്തിൽ സ്വകാര്യവൽക്കരണം നടപ്പാക്കാനാണ്​ സർക്കാറി​​െൻറ പദ്ധതി. 2024ന്​ ശേഷമാവും ഇതിനുള്ള നീക്കങ്ങളുമായി യു.എസ്​ സർക്കാർ മുന്നോട്ട്​ പോവുക.

നാസയുടെ രേഖകളെ ഉദ്ധരിച്ച്​ വാഷിങ്​ടൺ പോസ്​റ്റാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. ​​അന്താരാഷ്​ട്ര ബഹിരാകാശനിലയത്തിന്​ നൽകുന്ന നേരിട്ടുള്ള സർക്കാർ പിന്തുണ ഇല്ലാതാക്കും. അടുത്ത ഏഴ്​ വർഷത്തേക്ക്​ കൂടി ബഹിരാകാശനിലയത്തിന്​  ധനസഹായം യു.എസ്​ തുടരുമെന്നും നാസയുടെ രേഖകൾ വ്യക്​തമാക്കുന്നു.

ബഹിരാകാശനിലയത്തി​നായി 150 മില്യൺ ഡോളർ അമേരിക്ക ചെലവഴിച്ചിരുന്നു. അതേ സമയം, ബഹിരാകാശനിലയത്തി​​െൻറ സ്വകാര്യവൽക്കരണത്തിനെതിരെ പ്രതിപക്ഷത്ത്​ നിന്ന്​ വിമർശനങ്ങൾ ഉയരുമെന്നാണ്​ സൂചന.

Tags:    
News Summary - The Trump Administration Wants To Turn The International Space Station Into A Commercially Run Venture-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.