??????? ????????? ???? ?????????? ???????? ?????????? ??????? ???????????? ???? ???? ????????? ????

തിസ്മിയ സഹ്യാദ്രിക്ക എന്ന അത്യ അപൂർവയിനം ചെടിയെ പശ്ചിമഘട്ടത്തില്‍ കണ്ടെത്തി 

കേളകം(കണ്ണൂർ): 'തിസ്മിയ സഹ്യാദ്രിക്ക' എന്ന അത്യ അപൂർവയിനം  ചെടിയെ  പശ്ചിമഘട്ടത്തില്‍ കണ്ടെത്തി. ഇടുക്കി ജില്ലയിലെ ആനമലപ്രദേശത്ത് നിന്നാണ് ചെടി കണ്ടെത്തിയത്.  കേരളത്തിലെ ഗവേഷകരായ പീച്ചി വനസംരക്ഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. സുജനപാലും യുവഗവേഷകരായ റോബിയും ഡാന്‍റസും സുമോദും കൂടിയാണ് തിസ്മിയ ജനുസിലെ ചെടിയെ പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയത്. ഒരു ചതുരശ്രകിലോമീറ്റര്‍ പ്രദേശത്ത്‌ 35 ചെടികളെയാണ്‌ ഇവര്‍ കണ്ടെത്തിയത്‌.

സസ്യശാസ്ത്രജ്ഞന്മാര്‍ക്ക്‌ വളരെ താത്‌പര്യമുള്ള ഈ സസ്യത്തിന്‌ ക്ലോറോഫില്‍ ഇല്ല.  പോഷകങ്ങള്‍ക്ക്‌ ആ പ്രദേശത്തെ ചതുപ്പുകളില്‍ കാണുന്ന ഒരു ഫംഗസിനെയാണ്‌ ഈ ചെടി ആശ്രയിച്ചിരുന്നത്‌. മണ്ണിനടിയില്‍ തന്നെ ജീവിച്ചുപോരുന്ന ചെടിയുടെ വേരുകളില്‍ നിന്ന് മുത്തുപോലെയുള്ള വെള്ള പൂവ് ജൂലൈ മാസത്തിൽ പ്രത്യക്ഷപ്പെടും. ചെടിയുടെ മുക്കാല്‍ഭാഗവും മണ്ണിനടിയിലാണ്. സെപ്റ്റംബര്‍ മാസമാവുമ്പോഴേക്കും പരാഗണവും വിത്തുല്‍പ്പാദനവുമെല്ലാം കഴിയുന്ന ചെടി പിന്നീട്‌ മണ്ണിനടിയില്‍ അടുത്ത മഴക്കാലം കാത്തുകഴിയുകയാണ് പതിവ്. 

തിസ്മിയേസീ കുടുംബത്തിലെ തിസ്മിയ ജനുസിലുള്ള പല സ്പീഷിസുകളും ഏഷ്യയിലെ പല രാജ്യങ്ങളിലും കണ്ടുവരുന്നുണ്ട്‌. ഒരെണ്ണം ശ്രീലങ്കയിലും ഉണ്ട്‌. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ തിസ്മിയേസീ കുടുംബത്തിലെ ഒരു സസ്യത്തെ പോലും തിരിച്ചറിഞ്ഞിരുന്നില്ല. 
 

Tags:    
News Summary - THISMIA SAHYADRICA , a rare species found in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.