പാരിസ്: ലോകാദ്ഭുതമാണ് ഇൗജിപ്ത് ഗിസയിലെ ‘ഗ്രേറ്റ് പിരമിഡ്’. എന്നാൽ, ഇൗ അദ്ഭുതത്തിന് മാറ്റു കൂട്ടിയിരിക്കുകയാണ് ഒരുകൂട്ടം ശസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ.
പിരമിഡിെൻറ ഹൃദയഭാഗത്ത് വിമാനത്തോളം വലുപ്പത്തിലുള്ള ഭാഗം തീർത്തും ശൂന്യമായി കിടക്കുകയാണെന്നാണ് കണ്ടെത്തൽ. 4500 വർഷമായി അറിയാതിരുന്ന ഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ഗവേഷകരിൽ ആകാംക്ഷ നിറച്ചിരിക്കയാണ്. ശാസ്ത്ര പ്രസിദ്ധീകരണമായ ‘നേച്ചറി’ലാണ് ഇതു സംബന്ധമായ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഭാഗം വളരെ വലുതാണെന്ന് അന്വേഷണത്തിൽ പങ്കുവഹിച്ച ഹാദി തയൂബി പറഞ്ഞു. ഗ്രേറ്റ് പിരമിഡിെൻറ രഹസ്യങ്ങളെക്കുറിച്ച് 2015 മുതൽ അന്വേഷണം നടത്തുന്ന ‘സ്കാൻ പിരമിഡ് പ്രോജക്ടി’െൻറ ഭാഗമായാണ് പുതിയ കെണ്ടത്തലുണ്ടായിരിക്കുന്നത്.
പുരാതനമായ ഘടനക്ക് കോട്ടംതട്ടാത്ത തരം സാേങ്കതികവിദ്യ ഉപയോഗിച്ചാണ് ഫറോവ ഖുഫുവിെൻറ കാലത്ത് നിർമിച്ചതെന്ന് കരുതുന്ന ഗ്രേറ്റ് പിരമിഡിൽ പര്യവേക്ഷണം തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.