വാഷിങ്ടൺ: ചൊവ്വയിൽ വെള്ളമുണ്ടോയെന്നും ജീവെൻറ സാന്നിധ്യമുണ്ടായിരുന്നോ എന്നുമുള്ള അന്വേഷണവും ഗവേഷണങ്ങളും തകൃതിയായി നടക്കുന്നതിനിടെ ശാസ്ത്രലോകത്തിന് പ്രതീക്ഷ പകരുന്ന വിവരവുമായി നാസ. ഗലീലിയോ പേടകത്തിൽനിന്നു ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ വ്യാഴത്തിെൻറ ഉപഗ്രഹമായ യൂറോപ്പയിൽ ജലത്തിെൻറ സാന്നിധ്യമുണ്ടെന്നാണ് സൂചന.
രണ്ടു പതിറ്റാണ്ട് മുമ്പത്തെ ഗലീലിയോ ദൗത്യത്തിൽനിന്നു ലഭിച്ച വിവരം വിശദമായ പഠനത്തിന് വിധേയമാക്കിയ ശാസ്ത്രജ്ഞരുടെ അനുമാനപ്രകാരം യൂറോപ്പയുടെ െഎസ് പ്രതലത്തിനടിയിൽ അസാമാന്യമായ ജലപ്രവാഹംതന്നെ ഉണ്ടായേക്കാമെന്നാണു കരുതുന്നത്. ഇതോടെ ജീവെൻറ തുടിപ്പ് യൂറോപ്പയിലും ഉണ്ടായേക്കാമെന്ന് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. ‘നേച്വർ ആസ്ട്രോണമി’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇൗ വിവരങ്ങളുള്ളത്.
2012ൽ നാസയുടെ ഹബ്ൾ ബഹിരാകാശ ദൂരദർശിനി യൂറോപ്പയുടെ പ്രതലത്തിൽനിന്ന് നീരാവി ഉയർന്നുപൊങ്ങുന്നത് നിരീക്ഷിച്ചിരുന്നു. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ജൂപിറ്റർ െഎസി മൂൺസ് എക്സ്പ്ലോറർ (ജ്യൂസ്), നാസയുടെ ക്ലിപ്പർ എന്നിവ 2020ൽ ഉയർന്ന നിർണയശേഷിയുള്ള കാമറയും മറ്റ് ഉപകരണങ്ങളും യൂറോപ്പയിലേക്ക് വിക്ഷേപിക്കും. ഹിമപാളിയാലുള്ള യൂറോപ്പയുടെ പ്രതലത്തിൽനിന്ന് സാമ്പ്ൾ ശേഖരിക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.