വാഷിങ്ടൺ: നിയാൻഡർതാൽ കാലത്തെ മനുഷ്യരുടേതിനു സമാനമായ, പയർമണിയോളം വലുപ്പത്തിലുള്ള തലച്ചോറുകൾ യു.എസിലെ ലാബിൽ വിജയകരമായി വികസിപ്പിച്ചെടുത്തു. 40,000 വർഷങ്ങൾക്ക് മുമ്പുള്ള മനുഷ്യവർഗത്തെക്കുറിച്ച് മനസ്സിലാക്കാൻ ഇൗ കണ്ടെത്തൽ സഹായിക്കുമെന്ന നിഗമനത്തിലാണ് ഗവേഷകർ.
നിയാൻഡർതാൽ മനുഷ്യരുടെ വംശനാശത്തെക്കുറിച്ചും ഹോമോ സാപിയൻസുകൾ ഭൂമുഖത്ത് ആധിപത്യമുറപ്പിച്ചതിനെക്കുറിച്ചും ഇതുവഴി അറിയാനാവുമെന്ന് യു.എസിലെ കാലിഫോർണിയ സർവകലാശാല ഡയറക്ടർ അലിറ്റോൺ മൗത്രി അറിയിച്ചു. ഒരിക്കൽ ഭൂമിയിൽ ജീവിച്ചിരുന്നവരെന്ന നിലയിൽ നിയാൻഡർതാൽ മനുഷ്യർ എപ്പോഴും ഭ്രമിപ്പിച്ചുെകാണ്ടിരിക്കുന്നു. ഇപ്പോൾ അവരെ പരിശോധിക്കാനുള്ള ജനിതകമായ തെളിവ് ലഭിച്ചിരിക്കുകയാണെന്നും ‘ലൈവ് സയൻസി’ൽ എഴുതിയ ലേഖനത്തിൽ മൗത്രി പറയുന്നു.
‘ക്രിസ്പർ’ എന്ന ജീൻ എഡിറ്റിങ് മാർഗം ഉപയോഗിച്ചാണ് ഗവേഷകർ കുഞ്ഞു നിയാൻഡർതാൽ തലച്ചോറുകൾ നിർമിച്ചത്. ഇതുവഴി ശക്തിയേറിയ മൂലകോശങ്ങളെ ‘നിയാൻഡർതാൽവത്കരിക്കുക’യായിരുന്നു. കോശങ്ങളെ പിന്നീട് അവയവമാക്കി പരിവർത്തിപ്പിച്ചു. ആറു മുതൽ എട്ടു മാസം വരെ ഇൗ പ്രക്രിയക്കെടുത്തതായി പറയുന്നു. പൂർണ വളർച്ചയെത്തിയ തലച്ചോറിന് 0.2 ഇഞ്ച് വലുപ്പം മാത്രമേ ഉണ്ടാവൂ. അതുകൊണ്ടുതന്നെ സമ്പൂർണ വളർച്ചയെത്താതെ നഗ്നനേത്രം കൊണ്ട് ഇതിനെ കാണാനാവില്ലെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.