ഹൃദയശ്വാസം ശരിയാക്കാൻ ശരീരത്തിൽ അലിഞ്ഞുചേരും വയർലസ്​ പേസ്മേക്കറുകൾ വരുന്നു

ലണ്ടൻ: ഹൃദയതാളം വീണ്ടെടുക്കുന്നതിൽ മനുഷ്യരെ സഹായിച്ച്​ പതിറ്റാണ്ടുകളായി അവനൊപ്പമുള്ള പേസ്​മേക്കറുകൾക്ക്​ ​വയർലസ്​ പതിപ്പുമായി ശാസ്​ത്രജ്​ഞർ. ഹൃദയത്തിനു പുറത്ത്​​ ഘടിപ്പിക്കാവുന്ന ബാറ്ററിയില്ലാ പേസ്​മേക്കറാണ്​ പുതുതായി വികസിപ്പിച്ചിരിക്കുന്നത്​. ഇവ ശരീരത്തിൽ അലിഞ്ഞുചേരുമെന്നതിനാൽ നിലവിലെ പേസ്​മേക്കറുകൾക്കാവശ്യമായ​ നിയന്ത്രണം ആവശ്യമായി വരില്ല. 100 ഡോളർ മാത്രമേ വില വരൂ എന്ന സവിശേഷതയുണ്ടെന്നും ഗവേഷകർ പറയുന്നു.

1958ൽ ആദ്യമായി മനുഷ്യ ശരീരത്തി​െൻറ ഭാഗമായി മാറിയ പേസ്​മേക്കർ ചിലർക്ക്​ ആയുഷ്​കാലം വേണ്ടിവരുമെങ്കിൽ മറ്റുള്ളവർക്ക്​ ആഴ്​ചകളോ മാസങ്ങളോ മതിയാകും. ഓപൺ-ഹാർട്ട്​ ശസ്​ത്രക്രിയ കഴിഞ്ഞവർക്കാണ്​ താത്​കാലിക പേസ്​മേക്കർ ഘടിപ്പിക്കുന്നത്​. ദശലക്ഷങ്ങൾ ഇതിനകം ഉപയോഗിച്ച പേസ്​മേക്കർ കൂടുതൽ സൗകര്യപ്രദമായ രീതിയിൽ എത്തുന്നത്​ ആശ്വാസകരമാകും.

മഗ്​നീസ്യം, ടങ്​സ്​റ്റൺ, സിലിക്കൺ എന്നിവക്കു പുറമെ പി.എൽ.ജി.എ എന്ന പോളിമറും ചേർത്ത്​ നിർമിക്കുന്ന പുതിയ പേസ്​മേക്കറിന്​ അരഗ്രാം ഭാരമാണുള്ളത്​. രാസപ്രവർത്തനം വഴി ഇവ അലിഞ്ഞ്​ ശരീരത്തി​െൻറ ഭാഗമായിമാറും. കാഴ്​ചയിൽ ഒരു കുഞ്ഞ്​ ടെന്നിസ്​ റാക്കറ്റ്​ പോലിരിക്കുന്ന പേസ്​മേക്കർ വയർലസ്​ സാ​ങ്കേതികത വഴിയാണ്​ നിയന്ത്രിക്കപ്പെടുന്നത്​. സ്​മാർട്​ഫോണുകൾ, ഇലക്​ട്രിക്​ ടൂത്​ബ്രഷുകൾ എന്നിവയുടെ വയർലസ് ചാർജിങ്​ പോലെതന്നെയാണ്​ ഇതിലും.

എലികളിലും മുയലുകളിലും നായകളിലും നടത്തിയ പരീക്ഷണം വിജയമാണെന്ന്​ ഗവേഷകർ പറയുന്നു. എലികളിൽ നാലു ദിവസം വരെ അതേ രൂപത്തിൽ നിലനിൽക്കുന്ന ഇവ പിന്നീട്​ അലിഞ്ഞുതുടങ്ങുന്നു. ഏഴാഴ്​ച കഴിഞ്ഞ്​ നടത്തിയ പരിശോധനകളിൽ സ്​കാനിങ്ങിൽ കാണാനാകാത്ത വിധം പൂർണമായി അലിഞ്ഞുചേർന്നിരുന്നു. നാച്വർ ബയോടെക്​നോളജി ജേണലിലാണ്​ ഇവയെ കുറിച്ച വിശദാംശങ്ങളുള്ളത്​. 

Tags:    
News Summary - Scientists develop wireless pacemaker that dissolves in body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.