നാസയുടെ ബഹിരാകാശ സഞ്ചാരികൾ 'ഡയപ്പർ' ധരിച്ച്​ ഭൂമിയിലേക്ക്​; പണികൊടുത്തത്​ സ്​പേസ്​എക്സ്​ കാപ്​സ്യൂൾ

ഇന്ന്​​ നാസയുടെ നാല്​ ബഹിരാകാശ യാത്രികർ അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്ക്​ തിരിച്ചിറങ്ങുന്നത്​ ഡയപ്പർ ധരിച്ച്​. കാരണം മറ്റൊന്നുമല്ല, ഇലോൺ മസ്​കിന്‍റെ കമ്പനിയായ സ്​പേസ്​എക്​സ്​ നിർമിച്ച ബഹിരാകാശ പേടകത്തിലെ ടോയ്​ലറ്റ്​ പ്രവർത്തനം നിലച്ചു. തിങ്കളാഴ്​ച്ച ഫ്ലോറിഡയിലെ തീരത്ത്​ വന്നിറങ്ങുന്നതിന്​ മുമ്പായി സ്​പേസ്എക്​സ്​ കാപ്​സ്യൂളിൽ ബഹിരാകാശ സഞ്ചാരികൾ ഡയപ്പർ ധരിച്ച്​ ചിലവഴിക്കേണ്ടിവരിക 20 മണിക്കൂറുകളാണ്​.

'ബഹിരാകാശ യാത്ര ഒരുപാട് ചെറിയ വെല്ലുവിളികൾ നിറഞ്ഞതാണ്. ഇത്​ കേവലം മറ്റൊരു വെല്ലുവിളി മാത്രമാണ്​. ഞങ്ങളുടെ ദൗത്യത്തിന്‍റെ ഭാഗമായി അത്​ നേരിടുക തന്നെ​ ചെയ്യും. അതിനാൽ ഞങ്ങൾ അതിനെക്കുറിച്ച് അധികം ആകുലപ്പെടുന്നില്ല. -ഭ്രമണപഥത്തിൽ നിന്നുള്ള വാർത്താ സമ്മേളനത്തിൽ നാസയുടെ ബഹിരാകാശ സഞ്ചാരി മേഗൻ മക്ആർതർ പറഞ്ഞു.

നിരവധി മീറ്റിങ്ങുകൾക്ക്​ ശേഷം മക്ആർതറിനെയും സംഘത്തെയും അവരുടെ പകരക്കാരെ തെരഞ്ഞെടുക്കുന്നതിന്​ മുമ്പായി തിരിച്ചെത്തിക്കാൻ മിഷൻ മാനേജർമാർ തീരുമാനിക്കുകയായിരുന്നു. മോശം കാലാവസ്ഥയും സംഘത്തിൽ പെട്ട ഒരാൾ നേരിട്ട ആരോഗ്യ പ്രശ്​നവും കാരണം സ്​പേസ്​എക്​സ്​ ലോഞ്ച്​ ഇതിനകം ഒരാഴ്​ച്ചയിലേറെ വൈകിയിരുന്നു.

കഴിഞ്ഞ ആറ്​ മാസങ്ങളായി തങ്ങൾ വലിയ പ്രതിസന്ധിയിലൂടെയാണ്​ കടന്നുപോകുന്നതെന്ന്​ മക് ആർതറിനൊപ്പം തിരിച്ചെത്തുന്ന ഫ്രഞ്ച് ബഹിരാകാശ സഞ്ചാരി തോമസ് പെസ്‌ക്വെറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്​പേസ്​എക്സ്​ കാപ്​സ്യൂളിൽ മൈക്രോഗ്രാവിറ്റിക്ക്​ അനുസരിച്ച്​ പ്രവർത്തിക്കുന്ന ടോയ്​ലറ്റുകളാണ്​ സജ്ജീകരിച്ചിരിക്കുന്നത്​. എന്നാൽ, ദിവസങ്ങൾക്കകം അതിന്​ പ്രശ്​നങ്ങൾ സംഭവിക്കാൻ തുടങ്ങുകയായിരുന്നു. അവശിഷ്​ടങ്ങൾ വലിച്ചെടുക്കാൻ സഹായിക്കുന്ന ഫാൻ പ്രവർത്തിക്കാത്തതാണ്​ സാ​ങ്കേതിക തടസ്സമെന്നായിരുന്നു റിപ്പോർട്ട്​. 

Tags:    
News Summary - Problems in SpaceX capsules toilet Astronauts to return to Earth wearing diapers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.