ഛിന്നഗ്രഹം ചിത്രകാരന്‍റെ ഭാവനയിൽ(കടപ്പാട്​:റെഡ്ഡിറ്റ്​)

ഫുട്​ബാൾ ഗ്രൗണ്ടിനേക്കാളും മൂന്നിരട്ടി വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്ക്​ സമീപത്ത്​ കൂടെ കടന്നു പോകും; മുന്നറിയിപ്പുമായി നാസ

വാഷിങ്​ടൺ: ഫുട്​ബാൾ ഗ്രൗണ്ടിനേക്കാളും മൂന്നരട്ടി വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്ക്​ സമീപത്തുകൂടി കടന്നു പോകുമെന്ന മുന്നറിയിപ്പുമായി നാസ. 4660 നിറസ്​ എന്ന ഛിന്നഗ്രഹമായിരിക്കും ഭൂമിയുടെ സമീപത്ത്​ കൂടി കടന്നു പോവുക. ഈഫൽ ടവറിനേക്കാളും ഉയരമുള്ളതാണ്​ ഛിന്നഗ്രഹമെന്നും നാസ വ്യക്​തമാക്കുന്നു.

ഭൂമിയിൽ നിന്ന്​ 3.9 മില്യൺ കിലോമീറ്റർ അകലെ കൂടിയായിരിക്കും ഛിന്നഗ്രഹം കടന്നു പോവുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തേക്കാൾ പത്തിരട്ടി കൂടതലാണിത്​. അതുകൊണ്ട്​ ഇത്​ ഭൂമിക്ക്​ കാര്യമായ ഭീഷണി ഉയർത്താൻ സാധ്യതയില്ല. ഡിസംബർ 11നായിരിക്കും ഛിന്നഗ്രഹം ഭൂമിക്ക്​ സമീപത്തേക്ക്​ എത്തുക.

1982ലാണ്​ 4660 നീറസ്​ എന്ന ഛിന്നഗ്രഹത്തെ നാസ കണ്ടെത്തിയത്​. നാസയും ജാക്​സയും തമ്മിൽ നടത്തിയ സംയുക്​ത മിഷനിലായിരുന്നു ക​ണ്ടെത്തൽ. 664 ദിവസമെടുത്താണ്​ നീറസ്​ സുര്യനെ ഒരു തവണ വലം വെക്കുക. 2031 മാർച്ച്​ രണ്ടിന്​ 2050 നവംബറിൽ ഇനി ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തേക്ക്​ എത്തും. 

Tags:    
News Summary - 'Potentially hazardous' asteroid 4660 Nereus – almost as tall as the Eiffel tower – will pass by Earth on December 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.